Activate your premium subscription today
മാനേജരെ തല്ലിയെന്ന ആരോപണത്തില്‍ നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകനും നടനുമായ മേജർ രവി. സംഭവം അറിഞ്ഞപ്പോൾ തന്നെ ഉണ്ണിയെ ഫോൺ വിളിച്ചിരുന്നുവെന്നും എന്നാൽ ഫോൺ എടുത്തില്ലെന്നും മേജർ രവി പറയുന്നു. വളരെ പക്വത കുറഞ്ഞ കുട്ടി എന്നാണ് താൻ ഉണ്ണിയെ വിളിക്കുന്നതെന്നും പ്രശ്നം എത്രയും പെട്ടന്ന്
അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കെ വാർത്തകളിലും വ്ലോഗിലും പാലിക്കേണ്ട മര്യാദകളെക്കുറിച്ച് തുറന്നു പറഞ്ഞ് മേജർ രവി. ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുത്. ഒറ്റക്കെട്ടായി നിൽക്കണമെന്നും സൈന്യത്തെ വിശ്വസിക്കണമെന്നും മേജർ രവി പറഞ്ഞു. അതിർത്തിയിലെ
ഇന്ത്യയിലെ ജനങ്ങൾ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്ന് നടനും സംവിധായകനുമായ മേജർ രവി. നമ്മുടെ നാട്ടിൽ വർഗീയ കലാപം ഇളക്കിവിടാനാണ് ഇപ്പോൾ മതപരമായ ചില ഡയലോഗുകൾ തീവ്രവാദികൾ പറഞ്ഞിരിക്കുന്നത്. കീർത്തിചക്ര എന്ന സിനിമയിൽ വസ്ത്രമുരിഞ്ഞു നോക്കി മതം കണ്ടുപിടിക്കുന്നത് കാണിച്ചിരുന്നു
സംവിധായകൻ മേജർ രവിക്ക് മറുപടിയുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ. മോഹൻലാൽ ആരാധകർ ഔദ്യോഗികമായി പുറത്തു വിട്ട ഒരു കുറിപ്പ് ആരുടെയോ ഡ്രാഫ്റ്റ് ആണെന്നു പറഞ്ഞ മേജർ രവി അത് ആരുടേതെന്ന് വ്യക്തമാക്കണമെന്നും ഫാൻസ് അസോസിയേഷൻ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മോഹൻലാലിന്റെ ആത്മാർഥ സുഹൃത്താണെന്നു പറയുന്ന മേജർ രവി സ്വാർഥതാൽപര്യത്തിനു വേണ്ടി ഇടയ്ക്കിടെ അഭിപ്രായം മാറ്റി പറയുന്നു. മാധ്യമപ്രവർത്തകരുടെ ബുള്ളറ്റ് പോലെയുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നു. ഒരു പ്രശ്നം വന്നാൽ എന്റെ പിള്ളേർ കൂടെയുണ്ടാകുമെന്ന് മോഹൻലാൽ പറയാറുള്ളത് തെളിയിക്കുന്ന പ്രവർത്തിയാണ് തങ്ങൾ കാണിച്ചിട്ടുള്ളതെന്നും ഫാൻസ് അസോസിയേഷൻ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ തനിക്കെതിരെ പറഞ്ഞ ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ മേജർ രവി. ‘എമ്പുരാൻ’ എന്ന സിനിമ മോശമാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല മറിച്ച് ചിത്രത്തിൽ ദേശവിരുദ്ധത ഉണ്ടെന്നാണ് ചൂണ്ടിക്കാണിച്ചതെന്ന് മേജർ രവി പറഞ്ഞു. സിനിമ മോഹൻലാൽ കണ്ടോ ഇല്ലയോ എന്ന് ആന്റണി പെരുമ്പാവൂർ
സംവിധായകൻ മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ. റിലീസ് ദിവസം ഫാൻസിനൊപ്പം സിനിമ കണ്ട് പുകഴ്ത്തി പറഞ്ഞ മേജർ രവി പിന്നീടെന്തുകൊണ്ട് അഭിപ്രായം മാറ്റി പറഞ്ഞുവെന്നാണ് ഫാൻസ് അസോസിയേഷൻ ചോദിക്കുന്നത്.
‘എമ്പുരാനി’ലെ നായകനും തന്റെ ഉറ്റ സുഹൃത്തുമായ മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടപ്പോഴാണ് താൻ ലൈവിൽ പ്രതികരണവുമായി വന്നതെന്ന് മേജർ രവി. ഗുജറാത്ത് കലാപം സിനിമയിൽ കാണിച്ചപ്പോൾ അതിനു കാരണമായ ഗോധ്ര ട്രെയിൻ തീവയ്പ് കൂടി കാണിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായ വിവാദം ഉണ്ടാകില്ലായിരുന്നു എന്ന് മേജർ രവി
എമ്പുരാന് റിലീസാകുന്നതിനു മുൻപ് മോഹന്‍ലാല്‍ കണ്ടിരുന്നില്ല എന്ന് സംവിധായകന് മേജര്‍ രവി. ഒരു സിനിമയുടെ കഥ കെട്ടുകഴിഞ്ഞാൽ പിന്നെ മോഹൻലാൽ കഥയിൽ ഇടപെടില്ലെന്നും സിനിമ റിലീസിന് മുൻപ് കണാറില്ലെന്നും മേജർ രവി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളിൽ മോഹന്‍ലാലിന് വിഷമമുണ്ടെന്നും അദ്ദേഹം
ബറോസ് കണ്ട് കണ്ണ് നിറഞ്ഞ് സംവിധായകൻ മേജർ രവി. ഡയറക്റ്റഡ് ബൈ മോഹൻലാൽ എന്ന് എഴുതി കാണിച്ചപ്പോൾ വികാരാധീനനായിപ്പോയി എന്നാണ് മേജർ രവി പറഞ്ഞത്. ലാലേട്ടൻ എന്ന നടനെ കഴിഞ്ഞ 47 വർഷമായി കാണുന്നുണ്ടല്ലോ. എന്നെപ്പോലൊരു സംവിധായകൻ ഇപ്പോൾ ആലോചിക്കുന്നത്, എന്നെപ്പോലൊരു ആളുടെ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഇത്രേം വലിയ കഴിവുകൾ ഉണ്ടായിട്ടും നമ്മുടെ ജോലിയിൽ ഒരുക്കലും ഇടപെട്ടിട്ടില്ല. മമ്മൂക്കയും ലാലേട്ടനും നമ്മുടെ ഷോട്ടുകളിൽ അസ്വാഭാവികമായി ഇടപെടാറേയില്ല. ഇത്രയും കഴിവുള്ള വ്യക്തി നമുക്ക് ആ സ്വാതന്ത്ര്യം തന്നിരുന്നു എന്ന് ആലോചിക്കുമ്പോൾ കണ്ണ് നിറയുകയാണ്. ഡയറക്റ്റഡ് ബൈ മോഹൻലാൽ എന്ന് എഴുതി കാണിച്ചപ്പോൾ വികാരാധീനനായിപ്പോയി. അദ്ദേഹത്തിന്റെ ഈ സംരംഭത്തിൽ എനിക്ക് ഒരുപാടു സന്തോഷമുണ്ട്.
പാലക്കാട്∙ സന്ദീപ് വാര്യർ ഉന്നയിച്ച വിഷയം ചർച്ച ചെയ്യാൻ ഉപതിരഞ്ഞെടുപ്പിനു ശേഷം ബിജെപി നേതൃയോഗം ചേരണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മേജർ രവി. പക്ഷം പിടിക്കാതെ താൻ അഭിപ്രായം പറയും. സന്ദീപുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം ബിജെപി വിടില്ലെന്നും മേജർ രവി പറഞ്ഞു.
Results 1-10 of 53