Activate your premium subscription today
പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ തനിക്കെതിരെ പറഞ്ഞ ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ മേജർ രവി. ‘എമ്പുരാൻ’ എന്ന സിനിമ മോശമാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല മറിച്ച് ചിത്രത്തിൽ ദേശവിരുദ്ധത ഉണ്ടെന്നാണ് ചൂണ്ടിക്കാണിച്ചതെന്ന് മേജർ രവി പറഞ്ഞു. സിനിമ മോഹൻലാൽ കണ്ടോ ഇല്ലയോ എന്ന് ആന്റണി പെരുമ്പാവൂർ
മല്ലിക സുകുമാരനെ പിന്തുണയ്ക്കുന്ന കുറിപ്പുമായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. മലയാള സിനിമ നിശബ്ദമായപ്പോഴാണ് മകനു വേണ്ടി അമ്മയ്ക്ക് ചാനലുകളിൽ വന്നു സംസാരിക്കേണ്ടി വന്നതെന്ന് ഷാരിസ് പറയുന്നു. നേരത്തെ പൃഥ്വിരാജിനെ പിന്തുണച്ചും ഷാരിസ് രംഗത്തുവന്നിരുന്നു. അന്നും ഇന്നും ഇനി എന്നും രാജിനൊപ്പം
പൃഥ്വിരാജിന് സിനിമയിൽ ശത്രുക്കളുണ്ടെന്ന് നടി മല്ലിക സുകുമാരൻ. മകനെതിരെ മേജർ രവി പറഞ്ഞ വാക്കുകൾ തന്നെ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഈ വിഷയത്തിൽ ഒരു മറുപടി പറയാൻ തീരുമാനിച്ചതെന്നും മല്ലിക മനോരമ ന്യൂസിനോടു പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് മമ്മൂട്ടി മെസേജ് അയച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ
‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് അമ്മ മല്ലിക സുകുമാരൻ. എമ്പുരാൻ സിനിമയിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ലെന്നും ചിലർ ഈ വിഷയത്തിൽ മനഃപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും മല്ലിക സുകുമാരൻ പറയുന്നു. പൃഥ്വിരാജിനെ വിമർശിച്ച സംവിധായകൻ മേജർ രവിക്കും മല്ലിക സുകുമാരന് മറുപടി നൽകുന്നുണ്ട്. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ
എമ്പുരാൻ സിനിമ കണ്ടുകൊണ്ടിരുന്ന മല്ലിക സുകുമാരന് കവിളിൽ സ്നേഹമുത്തം നൽകി മോഹൻലാൽ. കുടുംബത്തോടൊപ്പമാണ് താരങ്ങൾ സിനിമ കാണാൻ എത്തിയത്. ഇന്ദ്രജിത്തിനും പൂർണിമയ്ക്കും അടുത്തിരുന്നാണ് മല്ലിക സുകുമാരൻ സിനിമ കണ്ടുകൊണ്ടിരുന്നത്. എമ്പുരാൻ റിലീസാകുന്ന ആദ്യ ദിവസം തന്നെ സിനിമ തിയറ്ററിൽ പോയി കാണുമെന്ന് മല്ലിക
‘എമ്പുരാൻ’ സിനിമയുടെ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മകൻ പൃഥ്വിരാജിനും ‘എമ്പുരാന്റെ’ അണിയറപ്രവർത്തകർക്കും വിജയാശംസയുമായി മല്ലിക സുകുമാരൻ. ലോകം മുഴുവൻ പൃഥ്വിരാജ് സുകുമാരന്റെ ബ്രഹ്മാണ്ഡ സിനിമയുടെ റിലീസിനായി കാത്തിരിക്കുമ്പോൾ ഇതെല്ലാം മകന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണെന്ന് പറയുകയാണ് ഈ അമ്മ. പൃഥ്വിരാജ് അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയതെങ്കിലും സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മകന് അഭിനയിക്കാൻ കഴിവുണ്ടെന്ന് താനും സുകുമാരനും മനസ്സിലാക്കിയിരുന്നു എന്ന് മല്ലിക സുകുമാരൻ പറയുന്നു. ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ ‘എമ്പുരാന്റെ’ ടിക്കറ്റ് ബുക്ക് ചെയ്ത വിവരം വിളിച്ച് അറിയിക്കുമ്പോൾ സിനിമയുടെ സംവിധായകന്റെ അമ്മ എന്ന നിലയിൽ അഭിമാനം ഉണ്ടെന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ‘എമ്പുരാന്’ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നും മല്ലിക സുകുമാരൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മല്ലിക സുകുമാരൻ. എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രാര്ഥനയുമായാണ് മല്ലിക അമ്പലത്തിൽ എത്തിയത്. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ മല്ലിക സുകുമാരൻ പങ്കുവച്ചു. സഹോദരനും മൂത്ത ചേച്ചിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് മല്ലിക സുകുമാരൻ പങ്കുവച്ചത്.
അനശ്വര രാജനെ ട്രോളി മല്ലിക സുകുമാരൻ. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള രസകരമായ പോസ്റ്റർ പങ്കുവച്ചാണ് മല്ലിക സുകുമാരന്റെ കുറിപ്പ്. ‘എന്റെ കൊച്ചുമോൾ ഷെയർ ചെയ്യാതെ പിന്നെ ആരു ചെയ്യും’ എന്ന ചോദ്യത്തോടെയാണ് മല്ലിക ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്.
പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള സസ്പെൻസ് പൊട്ടിച്ച് അമ്മ മല്ലിക സുകുമാരൻ. ‘നടൻ എന്ന നിലയിൽ പുതിയ മേഖലകൾ തേടുകയാണ്’ എന്ന ആമുഖത്തോടെ താരം പങ്കുവച്ച ചിത്രത്തിനു താഴെയാണ് മല്ലികയുടെ കമന്റ്. പൃഥ്വിയുടെ പുതിയ ഫോട്ടോ എഐ ആണെന്ന ഒരു ആരാധികയുടെ കമന്റിനു നൽകിയ മറുപടിയിലാണ് മല്ലിക സുകുമാരൻ ആ സസ്പെൻസ് വെളിപ്പെടുത്തിയത്.
മല്ലികാ സുകുമാരന് ജന്മദിനാശംസകളുമായി കുടുംബം. സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവരും ആഘോഷപരിപാടികളിൽ ഒത്തുചേർന്നു.
Results 1-10 of 47