Activate your premium subscription today
പഠിച്ച സ്കൂളിൽ മുഖ്യാതിഥിയായി എത്തി നടി മമിതാ ബൈജു. കോട്ടയം ജില്ലയിലെ കിടങ്ങൂർ എൻഎസ്എസ് സ്കൂൾ വാർഷികാഘോഷത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുവാനാണ് മമിത എത്തിയത്. ഹർഷാവരങ്ങളോടെയാണ് സ്കൂൾ അധികൃതർ മമിതയെ സ്വീകരിച്ചത്. വേദിയിലെത്തിയ മമിത പിന്നീട് കുട്ടികളിൽ ഒരാളായി മാറുകയായിരുന്നു.
വിജയ്യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ജന നായകൻ എന്നാണ് സിനിമയ്ക്കു േപരു നൽകിയിരിക്കുന്നത്. നൂറ് കണക്കിന് പാർട്ടി പ്രവർത്തകരുടെ ഇടയിൽ നിന്നും സ്റ്റൈലിഷ് ലുക്കിൽ സെൽഫി എടുക്കുന്ന വിജയ്യുടെ ഫസ്റ്റ്ലുക്കും അണിയറക്കാർ റിലീസ് ചെയ്തു.
വിജയ്ക്കൊപ്പം പൊങ്കൽ ആഘോഷമാക്കി കീർത്തി സുരേഷും ഭർത്താവ് ആന്റണിയും. കീർത്തിയുടെ അടുത്ത സുഹൃത്തും വിജയ്യുടെ മാനേജറുമായ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള ദ് റൂട്ട് നിർമാണക്കമ്പനിയുടെ ഓഫിസിലായിരുന്നു പൊങ്കൽ ആഘോഷം. ആഘോഷങ്ങൾക്കു ആവേശം പകരാൻ വിജയ്യുമെത്തി. ഏറെ നേരം ഇവർക്കൊപ്പം ചിലവഴിച്ച ശേഷം താരം
‘വണങ്കാൻ’ സിനിമയുടെ സെറ്റിൽ വച്ച് സംവിധായകന് ബാല നടി മമിത ബൈജുവിനെ അടിച്ചുവെന്ന വാർത്തയിൽ വിശദീകരണവുമായി തമിഴ് സംവിധായകൻ ബാല. മമിതയെ അടിച്ചില്ലെന്നും അടിക്കുന്ന പോലെ കയ്യോങ്ങുക മാത്രമാണ് ചെയ്തതെന്നും ബാല പറയുന്നു. മമിത തനിക്ക് മകളെപ്പോലെയാണെന്നും അവരോടു മോശമായി പെരുമാറിയിട്ടില്ലെന്നും ബാല വെളിപ്പെടുത്തി. ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിലാണ് ബാലയുടെ വെളിപ്പെടുത്തൽ.
ഇഷ്ടതാരമായ വിജയ്യ്ക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് മമിത ബൈജു. മമിതയെ സംബന്ധിച്ച് സ്വപ്നം സത്യമാകുന്ന മുഹൂര്‍ത്തം കൂടിയാണ് ഇത്. വിജയ്യുടെ കടുത്ത ആരാധികയായ മമിത അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ തനിക്കേറെ ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിജയ്
ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69 പൂജ ചെന്നൈയിൽ വച്ചു നടന്നു. എച്ച്. വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നു. ബോബി ഡിയോൾ ആണ് വില്ലൻ വേഷത്തിൽ. നായികയായി പൂജ ഹെഗ്ഡെ എത്തുന്നു. ഗൗതം മേനോൻ, പ്രകാശ്
ഐഫ അവാർഡിൽ തിളങ്ങിയ മമിത ബൈജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജോബിന വിൻസന്റ് സ്റ്റൈൽ ചെയ്ത വസ്ത്രത്തിൽ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ ‘പ്രേമലു’വിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. തമിഴിൽ റിബെൽ എന്ന ചിത്രത്തിലും ഈ വർഷം അഭിനയിക്കുകയുണ്ടായി. വിജയ്
‘അജയന്റെ രണ്ടാം മോഷണം’ സിനിമ ഇറങ്ങിയ ശേഷം മമിത ബൈജുവിന് നന്ദി പറഞ്ഞ് ടൊവിനോ തോമസ്. സിനിമയിൽ അഭിനയിച്ചിട്ടുപോലുമില്ലാത്ത മമിതയ്ക്ക് എന്തിനാകും ടൊവിനോ നന്ദി പറഞ്ഞിട്ടുണ്ടാകുക എന്നാണോ ആലോചിക്കുന്നത്. മമിതയും ഈ സിനിമയുടെ ഒരു ഭാഗമായിരുന്നു. ചിത്രത്തിൽ നായികയായെത്തിയ തെലുങ്ക് നടി കൃതി ഷെട്ടിക്ക് ശബ്ദം
ഓണക്കാലത്ത് തിളങ്ങി മലയാളി സുന്ദരികൾ. മലയാളി മങ്കയായി സെറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന താരസുന്ദരിമാരുടെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. സെറ്റ് സാരിയും നീല ബ്രോക്കേഡ് ബ്ലൗസിനുമൊപ്പം കുപ്പിവളകളും അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി നമിത പ്രമോദ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
അതിരുകടന്ന ആരാധകപ്രേമത്തിൽ പേടിച്ച് വിറച്ചു നിൽക്കുന്ന നടി മമിതാ ബൈജുവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചെന്നൈയിലെ ഒരു മാളിൽ ഉദ്ഘാടന ചടങ്ങിനെത്തിനെത്തിയ മമിതയെ കാണാൻ നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്. ഇതോടെ തിക്കും തിരക്കും ഉണ്ടാകുകയും മമിത ആൾക്കൂട്ടത്തിനിടയിൽ കുടുങ്ങുകയും ചെയ്തു.
Results 1-10 of 37