Activate your premium subscription today
‘റോഷാക്കി’ന്റെ വിജയാഘോഷത്തിനിടെ മമ്മൂട്ടി കൊടുത്ത സ്നേഹ സമ്മാനമായ റോളക്സ് വാച്ചിനു പകരം മമ്മൂട്ടിക്ക് സ്നേഹചുംബനം നൽകി ആസിഫ് അലി. റോഷാക്കിന്റെ സമയത്ത് തന്ന റോളക്സിനു പകരം മമ്മൂട്ടിക്കു ആസിഫ് അലി എന്തു കൊടുക്കും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നതെന്ന് ആസിഫ് പറഞ്ഞപ്പോൾ മമ്മൂട്ടി തന്റെ കവിൾ കാണിച്ചു
‘മമ്മൂട്ടി ചേട്ടൻ’ എന്നുവിളിച്ച് കത്തുകൾ അയയ്ക്കാറുണ്ടായിരുന്ന ആരാധികയെപ്പറ്റി പറഞ്ഞ് മമ്മൂട്ടി. സിനിമയിൽ ആദ്യ കാലത്ത് തന്റെ വിലാസമായി നൽകിയിരുന്നത് വുഡ്ലാന്ഡ്സ് ഹോട്ടലിന്റെ മേൽവിലാസമായിരുന്നുവെന്നും അന്ന് ചാക്കുകണക്കിന് കത്തുകളാണ് ആരാധകരിൽ നിന്നും തനിക്കു ലഭിച്ചിരുന്നതെന്നും മമ്മൂട്ടി പറയുന്നു.
നിർമിച്ച ആദ്യ സിനിമ മൂലം താൻ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നിർമാതാവ് വേണു കുന്നപ്പിള്ളി. തനിക്കും പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട സിനിമയായിട്ടുപോലും അത് നിർമിച്ചതിൽ ഏറെ പഴികേട്ടുവെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. റിലീസിന് മുന്നേ തന്നെ, ആ സിനിമയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച്, അതിന്റെ
മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യക്തിയാണ് മനോജ് കെ. ജയൻ. പെരുന്തച്ചൻ, സർഗം, അനന്തഭദ്രം, ചമയം, പഴശ്ശി രാജ, കളിയച്ചൻ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ നായകനായും വില്ലനായും മനോജിന്റെ അസാമാന്യ പ്രകടനങ്ങൾക്ക് മലയാളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടോക്സികിന്റെ ടീസർ റിലീസായതിനു പിന്നാലെ വീണ്ടും ചർച്ചകളിൽ നിറയുകയാണ് ‘കസബ’. സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്ന നായകസങ്കൽപമാണ് കസബയിലേത് എന്ന ആക്ഷേപത്തെ തുടർന്ന ഏറെ വിമർശനങ്ങൾ ചിത്രം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ
നമുക്ക് ഏവർക്കും അറിയാവുന്നൊരു ചരിത്രം, നോവൽ, സംഭവം അതേതുമാകട്ടെ. അതിൽ നിന്നുള്ള ‘യാഥാർഥ്യ’ത്തെ അടർത്തി മാറ്റി സമാന്തരമായ മറ്റൊരു കഥയോ കഥാപാത്രങ്ങളെയോ സൃഷ്ടിച്ച് വ്യത്യസ്തമായ രീതിയിൽ പുനരവതരിപ്പിക്കുക എന്നതാണ് ഓൾടർനേറ്റ് ഹിസ്റ്ററി എന്നു പറയുന്നത്. ടറന്റീനോയുടെ ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സ്, വൺസ് അപോൺ എ
തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി ആസിഫ് അലി–ജോഫിൻ ടി.ചാക്കോ ചിത്രം ‘രേഖാചിത്രം’. പഴുതുകളില്ലാത്ത ഇമോഷനൽ ക്രൈം ഡ്രാമയെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഏവർക്കും പരിചിതമായ കഥകൾക്കിടയിൽ നിന്നും അധികമാരും ശ്രദ്ധിക്കാതെ പോയ ചില ഭാഗങ്ങൾ കണ്ടെത്തി സമാന്തരമായൊരു കഥ സൃഷ്ടിച്ച്
ആസിഫ് അലി എന്ന നടനെ സംബന്ധിച്ചിടത്തോളം സിനിമ ജീവിതത്തിലെ മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2024. തലവനിൽ തുടങ്ങി കിഷ്കിന്ധാകാണ്ഡം വരെയെത്തി നിൽക്കുന്ന വിജയത്തിന്റെ മധുരത്തിനു പിന്നിൽ താൻ നേരിട്ട ഒരുപാട് പരാജയങ്ങളുടെയും കഷ്ടപ്പാടിന്റെയും തിരിച്ചറിവുകളുടെയും കഥകൾ താരത്തിനു പറയാനുണ്ട്. 2024ലെ തുടർച്ചയായ വിജയത്തിനു ശേഷം പുതിയ സിനിമ രേഖാചിത്രവുമായി എത്തുമ്പോൾ താൻ പിന്നിട്ട വഴികളും 15 വർഷത്തെ സിനിമ ജീവിത്തിലൂടെ പഠിച്ച പാഠങ്ങളും പുത്തൻ ചിത്രത്തിന്റെ പ്രതീക്ഷകളും പങ്കു വയ്ക്കുകയാണ് മനോരമ ഓൺലൈനിലൂടെ.
മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും മുൻപോട്ടു പോകുന്ന ട്രെയിലറിനൊടുവിൽ ത്രില്ലിങ് മുഹൂർത്തങ്ങളും കാത്തിരിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കോമഡി ട്രാക്കിലെത്തുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് താരം ചിത്രത്തിലെത്തുന്നത്. നർമ മുഹൂർത്തങ്ങളുടെ പുറംമോടിക്കപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലർ കൂടിയാകും സിനിമയെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
പ്രചുരപ്രചാരം നേടിയ സ്ക്വിഡ് ഗെയിമിന് ഇന്ത്യൻ മുഖം കൊടുത്ത എഐ വിഡിയോ ശ്രദ്ധ നേടുന്നു. രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, സൂര്യ, വിജയ്, മഹേഷ് ബാബു, അല്ലു അർജുൻ, വിജയ് ദേവരകൊണ്ട, ദുൽഖർ, വിക്രം, വിജയ് സേതുപതി തുടങ്ങി ഇന്ത്യൻ സിനിമയിലെ താരങ്ങൾ സ്ക്വിഡ് ഗെയിമിൽ അണിനിരന്നാൽ എങ്ങനെയായിരിക്കും എന്ന് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുകയാണ്.
Results 1-10 of 1267