Activate your premium subscription today
വലിയ പ്രതീക്ഷയിൽ തിയറ്ററുകളിലെത്തിയ മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫ് ബോക്സ് ഓഫിസിൽ തകർന്നടിയുന്നു. ജൂൺ 5ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നാകെ ഇതുവരെ നേടിയത് 40.52 കോടിയാണ്. 3.62 കോടി രൂപ മാത്രമാണ് തിങ്കളാഴ്ച തഗ് ലൈഫിന് ഇന്ത്യയിൽ നിന്നും നേടാനായത്. അതേ ആഴ്ച പുറത്തിറങ്ങിയ ഹൗസ്ഫുൾ 5 എന്ന ബോളിവുഡ് ചിത്രത്തിന്റെ കലക്ഷന്റെ നാലിലൊന്ന് മാത്രമാണ് തിങ്കളാഴ്ച തഗ് ലൈഫിന് നേടാനായത്. റിലീസ് ചെയ്തപ്പോൾ മുതൽ നെഗറ്റീവ് റിവ്യൂസ് ഉണ്ടായിരുന്ന ചിത്രം കൂടിയാണ് ഹൗസ്ഫുൾ.
അധോലോകം, അനാഥത്വം, ചതി, ഗുണ്ടാപ്പക, അവിഹിതം, തങ്കച്ചി പാസം അങ്ങനെ ക്ലീഷേകളുടെ കുത്തൊഴുക്കുള്ള സിനിമയാണ് മണിരത്നം ചിത്രമായ ‘തഗ് ലൈഫ്’. വലിയ പ്രതീക്ഷയോടെ ഉഗ്രൻ താരനിരയും അണിയറക്കാരുമായി വന്ന ചിത്രം പക്ഷേ കടുത്ത കമൽ–മണി ആരാധകർക്കു പോലും അത്ര ദഹിക്കണമെന്നില്ല. ‘നായകൻ’ ബോംബെയിലായിരുന്നെങ്കിൽ ‘തഗ് ലൈഫി’ൽ
മൂന്ന് പതിറ്റാണ്ടിന് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ അഡ്വാൻസ് ബുക്കിങ് ജൂൺ ഒന്നിന് ആരംഭിക്കും. ജൂൺ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. സിനിമയുടെ ഓവർസീസ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്.
ക്രൈം ഫിലിമിലെ കൾട്ട് ക്ലാസിക്കായ ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പലയുടെ 'ദ ഗോഡ്ഫാദര് ' എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് നായകൻ എന്ന സിനിമ തമിഴകത്ത് 1987ൽ പിറവിയെടുത്തത്. ഈ മണിരത്നം മാജിക് ഇന്ത്യൻ ഗ്യാങ്സ്റ്റർ സിനിമകളുടെ തലവര മാറ്റിയെഴുതി. മണിരത്നം-കമൽഹാസൻ കോമ്പോ തമിഴ് സിനിമയിലെ
മാധവൻ-ശാലിനി താരജോടികൾ ഒന്നിച്ച ക്ലാസിക് ചിത്രം 'അലൈപായുതേ' ഷാറുഖ് ഖാനെയും കജോളിനെയും നായികാനായകന്മാരാക്കി ഹിന്ദിയിൽ ചെയ്യാനിരുന്നതായിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ മണിരത്നം. ചിത്രത്തെ കുറിച്ച് ഷാറുഖുമായി സംസാരിച്ചിരുന്നെന്നും ക്ലൈമാക്സുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങൾ കാരണം 'അലൈപായുതേ'
കോഴിക്കോട് ∙ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കണമെന്ന എം.ടി.വാസുദേവൻ നായരുടെ സ്വപ്നം സാക്ഷാൽക്കരിക്കാനൊരുങ്ങി കുടുംബം. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന പ്രശസ്ത സംവിധായകനാണ് എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ചിത്രം ഒരുക്കുക. വൈകാതെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എംടിയുടെ കൂടി താൽപര്യപ്രകാരം നേരത്തേതന്നെ ഈ സംവിധായകനുമായി പ്രാരംഭചർച്ച തുടങ്ങിയിരുന്നു.
കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ റിലീസ് ഡേറ്റ് ടീസർ എത്തി. ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും. കമൽഹാസന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്. ആക്ഷന്‍ പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കമൽ എത്തുന്നത്. ടീസറില്‍ ചിമ്പുവിനെയും കാണാം.
കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫി’ന് പാക്കപ്പ്. നീണ്ട മൂന്ന് മാസത്തെ ചിത്രീകരണത്തിനാണ് ഇതോടെ അവസാനമായത്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന
തിരിച്ചറിയപ്പെടാതെ പോയ മഹത്വത്തിന്റെ പേരാണ് ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് കെ.ജി.ജോര്‍ജ്. ജീവിതകാലത്ത് ഒരിക്കല്‍ പോലും മികച്ച സംവിധായകനുളള ദേശീയ പുരസ്കാരമോ സംസ്ഥാന പുരസ്കാരമോ അദ്ദേഹത്തിന് ലഭിച്ചില്ല എന്നത് ദയനീയമായ ചരിത്രവൈരുധ്യം. പുരസ്കാരങ്ങളുടെ അഭാവംകൊണ്ട് മങ്ങുന്നതല്ല ആ മഹിമ. വൈക്കം മുഹമ്മദ് ബഷീറിനെ നിരാകരിച്ച പുരസ്കാര നിർണയ സമിതികള്‍, കാലം അദ്ദേഹത്തിനായി കാത്തു വച്ച അനശ്വരത കണ്ട് തലതാഴ്ത്തും പോലെ കെ.ജി.ജോര്‍ജിന്റെ കാര്യത്തിലും നാളെ പശ്ചാത്തപിക്കേണ്ടതായി വരും. രഞ്ജി പണിക്കരെ പോലെയുള്ള മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ മുതല്‍ ലിജോ ജോസിനെയും ദിലീഷ് പോത്തനെയും പോലെ ഏറ്റവും പുതിയ ചലച്ചിത്രകാരന്മാര് വരെ മലയാളത്തിലെ മാസ്റ്റര്‍ ഫിലിം മേക്കറായി ഉയര്‍ത്തിക്കാട്ടുന്ന അതികായനാണ് കെ.ജി.ജോര്‍ജ്. അമൂര്‍ത്തമായ ആഖ്യാനരീതിയില്‍ കഥാകഥനം നിര്‍വഹിക്കുന്ന ആര്‍ട്ട്ഹൗസ് ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ വ്യാഖ്യാനിക്കാന്‍ നിരൂപകരും ചില മാധ്യമപ്രവര്‍ത്തകരും വ്യാഖ്യാതാക്കളും ആവശ്യമായി വരൂമ്പോള്‍ ജോര്‍ജിന്റെ സിനിമകള്‍ സ്വയം സംവദിക്കുന്നവയാണ്. അതിന് പിന്‍പാട്ടുകാരുടെ ഒത്താശ ആവശ്യമില്ല. ഏത് സാധാരണക്കാരനും ഉള്‍ക്കൊളളാന്‍ പാകത്തില്‍ ആസ്വാദനക്ഷമവും അതേസമയം ഗഹനമായ ആശയതലങ്ങളാല് സമ്പന്നവുമാണ് ‘ജോര്‍ജിയന്‍’ സിനിമകള്‍.
കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാമെങ്കിലും മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ് ഏതാണ്ട് ഇപ്രകാരമാണ്. അക്കാദമിക് തലത്തിലുളള പഠനമോ മുതിര്‍ന്ന സംവിധായകരുടെ സഹായി ആയുള്ള പരിചയമോ കൂടാതെ ചില യുവാക്കള്‍ ഇന്റര്‍നെറ്റിലെ ഫിലിം ട്യൂട്ടോറിയല്‍സ് കണ്ട് ഫിലിം മേക്കിങ് പഠിച്ച ശേഷം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് പ്രായോഗിക
Results 1-10 of 49