Activate your premium subscription today
ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യർ, വിധു വിൻസെന്റ് തുടങ്ങിയവർ ഇപ്പോൾ സംഘടനയിൽ സജീവമല്ലാത്തതിന് കാരണം എന്താണെന്ന ചോദ്യത്തിനു മറുപടിയുമായി പാർവതി തിരുവോത്ത്. മറ്റുള്ളവരുടെ സത്യം അറിയാൻ എന്നോടു ചോദ്യം ഉന്നയിക്കുന്നത് ശരിയല്ല. എനിക്ക് എന്റെ സത്യങ്ങളെ പറയാൻ കഴിയൂ. അവരോടുള്ള ചോദ്യങ്ങൾ
കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ആരോഗ്യം ആനന്ദം' എന്ന പരിപാടിയുടെ അംബാസിഡറായി തിരഞ്ഞെടുത്തതിൽ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് നടി മഞ്ജു വാരിയർ. തന്റെ അച്ഛനും അമ്മയും കാൻസറിനെ അഭിമുഖീകരിക്കേണ്ടിവന്നതിനെപ്പറ്റി സംസാരിച്ച മഞ്ജു അച്ഛൻ
റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് ചലച്ചിത്രതാരസംഘടനയായ അമ്മ. സംഘടനയുടെ കൊച്ചി ഓഫിസിലായിരുന്നു ചടങ്ങുകൾ. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം മഞ്ജു വാരിയരും ചേർന്ന് ദേശീയ പതാക ഉയർത്തി. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
നടി മഞ്ജു വാരിയർ നായികയായി എത്തിയ‘കയറ്റം’ സിനിമ സൗജന്യമായി ഓൺലൈനിലൂടെ റിലീസ് ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരൻ. ചിത്രം അപ്ലോഡ് ചെയ്ത വിമിയോ ലിങ്കും സിനിമയുടെ ഫയൽ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കുമാണ് സനൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. ഈ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ഇങ്ങനെയൊരു നീക്കമെന്ന് സംവിധായകൻ പറയുന്നു. ‘ഒരാൾപൊക്കം’, ‘സെക്സി ദുർഗ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഇതേ കാരണങ്ങളാൽ നേരത്തെ ടൊവിനോ നായകനായ ‘വഴക്ക്’ ഓൺലൈൻ ആയി റിലീസ് ചെയ്തിരുന്നു.
ജർമനിയിലെ അടിപൊളി ന്യൂ ഇയര്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍. നടന്മാരായ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിക്കുമൊപ്പം യൂറോപ്പ് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. ട്രെഞ്ച് കോട്ടും ക്യാപ്പുമിട്ട് സ്റ്റൈലില്‍ നില്ക്കുന്ന
മഞ്ജു എന്ന വാക്കിന് സ്നോ, പ്ലസന്റ്, ബ്യൂട്ടിഫുള്‍, എ ലവ്ലി പേഴ്സന്‍ വിത്ത് ബ്യൂട്ടിഫുള്‍ സ്മൈല്‍ എന്നൊക്കെയാണ് നിഘണ്ടു പറയുന്ന അര്‍ത്ഥം. ആ പദം കണ്ടുപിടിച്ചതു പോലും മഞ്ജുവാര്യരെ കണ്ടാണോയെന്ന് സംശയം തോന്നും, അവരുടെ മാനറിസങ്ങള്‍ കാണുമ്പോള്‍. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആ പുഞ്ചിരി മലയാളി കൂടെക്കൂട്ടിയിട്ട് മൂന്ന് ദശകങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇടയ്ക്ക് മൗനത്തിന്റെ വാത്മീകത്തിലേക്ക് ഉള്‍വലിഞ്ഞത് പതിനാല് വര്‍ഷങ്ങള്‍. വീണ്ടും 2014–ല്‍ അഭിനയമേഖലയിലേക്ക് പുന:പ്രവേശം. ആ രണ്ടാം വരവ് സംഭവിച്ചിട്ട് ഇപ്പോള്‍ കൃത്യം പത്ത് വര്‍ഷം.
ഒരുകാലത്ത് ഓർത്തിരിക്കാൻ ഒത്തിരി നല്ല കഥാപാത്രങ്ങൾ നൽകിയ ശേഷം അഭിനയജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത മഞ്ജു വാരിയർ പിന്നീട് മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോൾ കാണാൻ സാധിച്ചത് സൗന്ദര്യത്തിനും ഫാഷനും ഒട്ടും കോട്ടം തട്ടാത്ത അതെ വിൻഡേജ് മഞ്ജുവിനെ തന്നെയാണ്. വയസ് 46 ആയിട്ടും ഇപ്പോഴും അറുപതുകളുടെ ലുക്കും
വെട്രിമാരൻ ചിത്രം വിടുതലൈ രണ്ടാം ഭാഗം ട്രെയിലർ റിലീസ് ചെയ്തു. വിജയ് സേതുപതിയെയും മഞ്ജു വാരിയരുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഡി ഏയ്ജിങ് സാങ്കേതിക വിദ്യയിലൂടെ സേതുപതിയുടെ ചെറുപ്പകാലവും ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട്. സൂരി, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ
രജനികാന്ത് ചിത്രം ‘വേട്ടയ്യൻ’ തിയറ്റര്‍ പ്രദർശനം ഈ ആഴ്ചയോടെ അവസാനിക്കുകയാണ്. രജനിയുടെ കരിയറിലെ മറ്റൊരു വലിയ പരാജയമാണ് വേട്ടയ്യനെന്ന് സമൂഹ മാധ്യമങ്ങളിലാകെ ആക്ഷേപമുയരുന്നുണ്ട്. 300 കോടി മുടക്കി ലൈക നിർമിച്ച ചിത്രം സത്യത്തിൽ പരാജയമാണോ? യഥാർഥത്തിൽ എത്ര കോടി ബിസിനസ്സാകും ചിത്രത്തിനു ലഭിച്ചിട്ടുണ്ടാകുക.
കൊച്ചി ∙ സംവിധായകൻ ശ്രീകുമാര്‍ മേനോന് എതിരെ നടി മഞ്ജു വാരിയർ നൽകിയ പരാതിയിൽ റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ‘ഒടിയന്’ സിനിമയ്ക്കു ശേഷമുള്ള സൈബര്‍ ആക്രമണത്തിലായിരുന്നു പരാതി. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത
Results 1-10 of 360