Activate your premium subscription today
സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ മുകേഷ് എത്തി. കൊല്ലം മണ്ഡലം എംഎൽഎ ആയ മുകേഷ് സമ്മേളനത്തിൽ എത്താത്തത് വലിയ വിവാദമായിരുന്നു. ജോലി തിരക്കുണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തിൽ എത്താത്തത് എന്ന് മുകേഷ് പറഞ്ഞു. തനിക്ക് വിലക്കൊന്നുമില്ല.
കൊല്ലം ∙ 2021നേക്കാള്‍ മെച്ചപ്പെട്ട വിജയത്തിലേക്കാണ് എല്‍ഡിഎഫിന് മുന്നോട്ടുപോകാനുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതിയ സാഹചര്യത്തെ നേരിടാന്‍ സംഘടന കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ടുപോകണം. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലവാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്കു നീങ്ങുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കോട്ടയം ∙ ഷൂട്ടിങ്ങിലാണെന്നും സെറ്റിൽ സംസാരിക്കാൻ പാടില്ലെന്നാണ് നിർദേശമെന്നും നടനും എംഎൽഎയുമായ മുകേഷ്. ഫോണിൽ സംസാരിക്കാൻ പാടില്ലെന്ന് നൂറു തവണ പറഞ്ഞിട്ടുണ്ട്. ജോലി നോക്കട്ടെയെന്നും പിന്നീട് പ്രതികരിക്കാമെന്നും മുകേഷ് മനോരമ ഓൺലൈനോട് പറഞ്ഞു. മുകേഷ് എവിടെയെന്ന് നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെ മുകേഷിനെ ടെലിഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎയും നടനുമായ മുകേഷ് കൊല്ലത്തില്ല. മുകേഷ് ജില്ലക്ക് പുറത്താണ് ഉള്ളതെന്നാണ് വിവരം. സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം ഇതിനോടകം ചർച്ചയായി.
തിരുവനന്തപുരം∙ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം.മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കാനുറച്ച് സിപിഎം സംസ്ഥാന നേതൃത്വം. കേസിൽ കോടതി എന്തെങ്കിലും നിലപാടെടുക്കും വരെ മുകേഷിന് എംഎൽഎ ആയി തുടരാമെന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന ശരിവച്ച് വനിതാ
തിരുവനന്തപുരം ∙ ധാര്‍മികമായി രാജിവയ്ക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്ക്കേണ്ടതില്ലെന്നും വനിതാ കമ്മിഷന് അധ്യക്ഷ പി.സതീദേവി. ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ എം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിച്ച സാഹചര്യത്തിലാണ് വനിത കമ്മിഷൻ അധ്യക്ഷയുടെ
കണ്ണൂർ∙ മുകേഷിനെതിരായ ലൈംഗിക പീഡനക്കേസിൽ കോടതി തീരുമാനം എടുക്കട്ടേയെന്നും അദ്ദേഹം എംഎൽഎയായി തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതിയാണു കേസ് കൈകാര്യം ചെയ്യുന്നത്. അതിൽ അന്തിമ തീരുമാനം വന്നിട്ടേ മറ്റു കാര്യങ്ങൾ നോക്കൂ. അതുവരെ മുകേഷ് എംഎൽഎ സ്ഥാനത്തു തുടരുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി∙ ലൈംഗിക പീഡനപരാതിയില്‍ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുകേഷിനെതിരെ തെളിവുകളുണ്ടെന്നും ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സമാഹരിക്കാനായെന്നും എസ്ഐടി വൃത്തങ്ങൾ പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ
കൊച്ചി ∙ ലൈംഗിക പീഡന കേസിൽ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് നൽകിയത്.
കൊല്ലം∙ നടനും എംഎൽഎയുമായ മുകേഷിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയ തീരുമാനം തെറ്റിയെന്ന് സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി. പൊതുവോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥിയാക്കിയത്. എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവൻ പൊതുചർച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിക്ക് ഈ വിലയിരുത്തൽ ഉണ്ടെന്നും സുദേവൻ വ്യക്തമാക്കി.
Results 1-10 of 221