Activate your premium subscription today
ആയിരം വട്ടം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു സമാന്തയുമായുള്ള വിവാഹമോചനമെന്ന് വെളിപ്പെടുത്തി നാഗ ചൈതന്യ. തങ്ങൾ ഇരുവരും ചേർന്നെടുത്ത വൈകാരിക തീരുമാനവുമായിരുന്നു വിവാഹമോചനം. രണ്ടുപേർക്കും രണ്ടു വഴിയാണ് നല്ലതെന്നെ ബോധ്യത്തോടെ മുന്നോട്ടുപോയി. എന്നെ എന്തിനാണ് തന്നെയൊരു ക്രിമിനലായി ആളുകൾ കാണുന്നതെന്ന്
നടി സാമന്തയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിൽ വിശദീകരണവുമായി തെന്നിന്ത്യൻ താരം നാഗചൈതന്യ. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് നാഗചൈതന്യ പറഞ്ഞു. രണ്ടുപേരും സ്വന്തം കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. പക്ഷേ, ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിനു മുൻപ് പലതവണ ആലോചിച്ചിട്ടുണ്ടെന്നും നാഗചൈതന്യ
നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയചിത്രം ‘തണ്ടേൽ’ ട്രെയിലർ എത്തി. മത്സ്യത്തൊഴിലാളിയുടെ വേഷത്തിൽ നാഗചൈതന്യ എത്തുന്നു. ഇന്ത്യയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനുപോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുന്നതും തടവിലാക്കുന്നതുമാണ് സിനിമയുടെ പ്രമേയം. ചന്ദു മൊണ്ടേതിയാണ് സംവിധാനം.
അടുത്തിടെയായിരുന്നു താരങ്ങളായ നാഗചൈതന്യയുെടയും ശോഭിത ധൂലിപാലയുടെയും വിവാഹം. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ആർഭാടപൂർവമായ വിവാഹമായിരുന്നു നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിവാഹദിനത്തിലെ ശോഭിതയുടെ മനോഹരമായ ലുക്കും മേക്കപ്പുമെല്ലാം
ഏറെ ചർച്ചയായ വിവാഹമാണ് ശോഭിത ധുലിപാലയുടെയും നാഗചൈതന്യയുടെയും. അതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാവുന്നത് വിവാഹത്തിനു ശോഭിത ധരിച്ച ആഭരണങ്ങളാണ്. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ തൃഷയും ഐശ്വര്യ റായിയും ധരിച്ച അതേ മോഡൽ ആഭരണങ്ങളാണ് ശോഭിതയും വിവാഹത്തിനു ധരിച്ചിരിക്കുന്നത്.
2024 ഓഗസ്റ്റ് 8ന് തെലുങ്ക് സൂപ്പര്‍ സ്റ്റാർ നാഗാർജുന സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചു. ആ ചിത്രവും അടിക്കുറുപ്പും ഒരു ഞെട്ടലില്ലാതെ വായിച്ചവർ കുറവായിരിക്കും. തന്റെ മകൻ നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം മംഗളകരമായി നടന്നു എന്നതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിൽ കത്തിക്കയറിയത് പലവിധം ചർച്ചകളായിരുന്നു. അവർ തമ്മില്‍ പ്രണയത്തിലായിരുന്നോ, വിവാഹം എപ്പോഴാണ്, ഈ ബന്ധത്തെപ്പറ്റി നാഗചൈതന്യയുടെ മുൻ ഭാര്യ സമാന്തയ്ക്ക് അറിയാമായിരുന്നോ, ശോഭിതയാണോ നാഗചൈതന്യയുടെ വിവാഹമോചനത്തിനു കാരണം തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ. നാഗചൈതന്യയുടെ ആദ്യ വിവാഹത്തെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകളിലേറെയും. ഡിസംബർ 4ന് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയും വൈകാതെയെത്തി. ഒരു സിനിമയുടെ റിലീസ് പോലെത്തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കല്യാണം കൂടിയായി അതു മാറാനും അധികം താമസിച്ചില്ല. വിവാഹം അടുത്തു വരുന്തോറും പുതിയ പുതിയ വിശേഷങ്ങളുമായി നാഗചൈതന്യയും ശോഭിതയും വാർത്തകളിൽ നിറഞ്ഞുനിന്നു. ഒടുവിൽ
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15-നായിരുന്നു ഇരുവരുടെയും വിവാഹം. സ്വർണനിറത്തിലുള്ള പട്ടുസാരിയായിരുന്നു ശോഭിതയുടെ േവഷം. പരമ്പരാഗത തെലുങ്ക് വരന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തിയത്. ടോളിവുഡിലെ പ്രശസ്തമായ ഒട്ടേറെ
നാഗചൈതന്യയുമായുള്ള വിവാഹത്തിനു രണ്ടുദിവസം മാത്രം ശേഷിക്കേ, ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കിട്ട് ശോഭിത ധൂലിപാല. തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. വധുവിന് അനുഗ്രങ്ങൾ നേർന്നുള്ള മംഗളസ്നാനം ഉൾപ്പടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളും ഇതിനൊപ്പം കാണാം. കുടുംബത്തിനൊപ്പമായിരുന്നു വിവാഹത്തിനു
നാഗചൈതന്യയ്ക്കു പിന്നാലെ സഹോദരൻ അഖിൽ അക്കിനേനിയും വിവാഹിതനാവുന്നു. മുപ്പതുകാരനായ അഖിൽ അക്കിനേനിയും 39കാരിയുമായ സൈനബ് റാവദ്ജിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനാണ് അഖിൽ.
വിവാഹമോചനത്തിനു ശേഷം നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യൻതാരം സമാന്ത റൂത്ത് പ്രഭു. വിവാഹമോചിത ആയതിനു ശേഷം പലതരം മോശം കമന്റുകൾ കേൾക്കേണ്ടി വന്നുവെന്നും മാനസികമായും ശാരീരകമായും തകർന്നു പോയെന്നും സമാന്ത വെളിപ്പെടുത്തി. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
Results 1-10 of 54