Activate your premium subscription today
നസ്ലിൻ, ഗണപതി, ലുക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ‘ആലപ്പുഴ ജിംഖാന’ ഒടിടിയിൽ. സോണി ലിവ്വിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചത്. വിഷു റിലീസായി ഏപ്രിൽ 10ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും വിജയമായിരുന്നു. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക്
ഒരു മിക്സഡ് മാർഷൽ ആർട്സ് ചാംപ്യൻഷിപ്പിനായി ഒരുങ്ങുകയായിരുന്നു ജോഫിൽ ലാൽ എന്ന യുവ കായികതാരം. മത്സരത്തിന് രണ്ടു മാസം മാത്രമേയുള്ളൂ. കടുത്ത പരിശീലനത്തിലൂടെ കടന്നു പോകേണ്ട ദിവസങ്ങളൊന്നിൽ അവിചാരിതമായി ജോഫിലിന്റെ ആരോഗ്യം മോശമായി. ശരീരം അനക്കാൻ കഴിയുന്നില്ല. അതികഠിനമായ വേദന. തല ഒരു വശത്തേക്ക് കോടിപ്പോയി. പരിശോധനയിൽ സെർവിക്കൽ സ്പൈനിന് (C5) സ്ഥാനചലനം സംഭവിച്ചതാണെന്നു കണ്ടെത്തി. സർജറിയായിരുന്നു ഡോക്ടർമാർ നിർദേശിച്ച പ്രതിവിധി. പക്ഷേ, സ്പോർട്സ് കരിയർ പൂർണമായും ഉപേക്ഷിക്കേണ്ടി വരും. ഇനിയൊരിക്കലും റിങ്ങിലേക്ക് ഇറങ്ങാൻ കഴിയുമെന്ന് ഉറപ്പില്ല. ജീവിതത്തിൽ ഏറ്റവും മോഹിച്ച സ്പോർട്സ് ഇല്ലാതെയുള്ള ജീവിതം ജോഫിലിന് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. പക്ഷേ, അങ്ങനെ തോറ്റുകൊടുക്കാൻ ജോഫിലിന് ഉള്ളിലുള്ള ദ് റിയൽ സ്പോർട്സ് പഴ്സൻ ഒരുക്കമായിരുന്നില്ല. മൂന്നു വർഷം കഴിഞ്ഞു. ജോഫിൽ വീണ്ടും റിങ്ങിലെത്തി. പ്രഫഷണൽ മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തു. കോട്ടയം സ്വദേശിയായ ഈ ജോഫിലിനെ മലയാളികൾക്ക് ഇപ്പോൾ പരിചയം മറ്റൊരു മേൽവിലാസത്തിലാണ്. ആലപ്പുഴ ജിംഖാനയിലെ പിള്ളേരുടെ ബോക്സിങ് ആശാൻ! റിയൽ ഫൈറ്റിനായി ഒരുക്കിവിട്ട മത്സരാർഥികൾ വിജയിച്ചു വരുമ്പോഴുള്ള സന്തോഷമാണ് ആലപ്പുഴ ജിംഖാനയിലെ താരങ്ങൾക്കു ലഭിക്കുന്ന കയ്യടികൾ കാണുമ്പോൾ തോന്നുന്നതെന്ന് ജോഫിൽ പറയുന്നു. ആലപ്പുഴ ജിംഖാനയെക്കുറിച്ചും സിനിമയെ വെല്ലുന്ന സ്വന്തം ജീവിതത്തെക്കുറിച്ചും ജോഫിൽ ലാൽ മനോരമ പ്രീമിയത്തിനോടു മനസ്സു തുറക്കുന്നു.
ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്ത സംവിധായകൻ ഖാലിദ് റഹ്മാനെ പിന്തുണച്ച് ‘ആലപ്പുഴ ജിംഖാന’ താരങ്ങൾ. നസ്ലിൻ, ലുക്മാൻ അവറാൻ, സന്ദീപ്, അനഘ രവി തുടങ്ങിയ താരങ്ങളാണ് ഖാലിദ് റഹ്മാനെ പിന്തുണച്ച് രംഗത്തെത്തിയത്. ചിത്രത്തിന്റെ ഛായാഗ്രാഹകനും റഹ്മാന്റെ സഹോദരനുമായ
ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്ത സംവിധായകൻ ഖാലിദ് റഹ്മാന്റെ ചിത്രം പങ്കുവച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ്. എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരുമെന്നും ചിത്രത്തോടൊപ്പം ജിംഷി ഖാലിദ് കുറിച്ചു. കഞ്ചാവ് ഉപയോഗിക്കുകയും
ഷാർജ ∙ ആലപ്പുഴ ജിംഖാന താരങ്ങൾ ഷാർജയിൽ. 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന' യുടെ വിജയാഘോഷം ഷാർജയിൽ നടന്നു. ഷാർജ മുവൈല ലുലു ഹൈപ്പർമാർക്കറ്റിലായിരുന്നു സിനിമിയിലെ അഭിനേതാക്കൾ പങ്കെടുത്ത ആഘോഷം. നസ് ലിന്, ഗണപതി, ലുക് മാൻ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയ സിനിമയിലെ
വിഷു റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ് ഒരുക്കിയ മരണ മാസ്സും. രണ്ടു ചിത്രങ്ങളും മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. അതിനിടയിൽ ‘മരണ മാസ്സ്’ എന്ന ചിത്രത്തിന് വേണ്ടി തിയറ്ററുകളിൽ ആർപ്പു വിളിക്കുന്ന ‘ആലപ്പുഴ
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ. കഥാപാത്രത്തിനുവേണ്ടി കിക്ക് ബോക്സിങ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ‘‘ഒരു പാര്ട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേര്ഷന്’’ എന്നാണ് ചിത്രങ്ങൾക്കു നൽകിയ
നസ്ലൻ, ഗണപതി, ലുക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ‘ആലപ്പുഴ ജിംഖാന’യ്ക്ക് ഗംഭീര പ്രതികരണം. ചിത്രത്തിന്റെ ആദ്യദിനം വമ്പൻ വരവേൽപ്പാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്. 2.70 കോടി രൂപയാണ് ആദ്യദിനം കേരള ബോക്സ് ഓഫിസിൽ നിന്നും നേടിയത്. രണ്ടാം ദിവസവും മികച്ച അഡ്വാൻസ് ബുക്കിങ് ആണ്
‘തല്ലുമാലയുടെ’ ഹാങ്ഓവർ വിട്ടുമാറാത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് ‘പുഞ്ചിരിയുടെ ഇടിക്കൂട്’ അവതരിപ്പിക്കുകയാണ് ‘ആലപ്പുഴ ജിംഖാന’യിലൂടെ ഖാലിദ് റഹ്മാനും കൂട്ടരും.‘തല്ലുമാല’ പോലെ ആദ്യാവസാനം പ്രേക്ഷകരെ സീറ്റിൻതുമ്പത്ത് പിടിച്ചിരുത്തുന്ന ചിത്രമല്ല ഇത്, നാടൻ ‘മുഹമ്മദാലി’മാരുടെ ഹെവി വെയ്റ്റ് ഇടിയുമല്ല.
‘എമ്പുരാൻ’ നൽകിയ പുത്തനുണർവിന് ശേഷം തീയറ്ററുകൾക്ക് ഉത്സവമായി വിഷു ചിത്രങ്ങൾ എത്തുന്നു. മൂന്ന് വമ്പൻ ചിത്രങ്ങളാണ് ഇത്തവണ വിഷുക്കണിയുമായി കൊട്ടക നിറയ്ക്കാനെത്തുന്നത്. മമ്മൂട്ടിച്ചിത്രം 'ബസൂക്ക', നസ്ലിന്റെയും ടീമിന്റെയും 'ആലപ്പുഴ ജിംഖാന', ബേസിൽ ജോസഫിന്റെ 'മരണമാസ്' എന്നിവയാണ് മലയാളത്തിലെ വിഷു
Results 1-10 of 62