Activate your premium subscription today
ഫഹദ് ഫാസിലിന്റെ എഡിഎച്ച്ഡി (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ) അസുഖം കണ്ടുപിടിച്ചതിനുശേഷവും ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് നസ്രിയ നാസിം. ഫഹദിന് ഈ രോഗം ഉണ്ടെന്നു തിരിച്ചറിയുന്നതിനു മുൻപേ തങ്ങൾ ഒരുമിച്ച് ജീവിക്കുന്നതാണ്. ഫഹദിന്റെ സ്വഭാവം കുറെ നാളായി താൻ കാണുന്നതാണ്.
ബേസിൽ - നസ്രിയ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'സൂക്ഷ്മദർശിനി' ഒടിടി റിലീസിന്. ചിത്രം ജനുവരി 11 മുതൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. എംസിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം ബോക്സ്ഓഫിസിൽ 50 കോടിയിലേറെ കലക്ഷൻ നേടിയിരുന്നു.
ബേസില്‍ ജോസഫ്, നസ്രിയ നസിം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം.സി. ജിതിന് സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദർശിനി. നോണ്‍സെന്‍സ് എന്ന ആദ്യചിത്രത്തിനു ശേഷം എം സി ചെയ്ത ചിത്രം പ്രിയദര്‍ശിനി എന്ന വീട്ടമ്മയുടെയും അയല്‍വാസിയായ മാനുവലിന്റെയും കഥയാണ് പറയുന്നത്. സ്ത്രീകേന്ദ്രീകൃത സിനിമകൾ ചെയ്യാൻ മലയാള സിനിമ
ബേസിൽ ജോസഫ് - നസ്രിയ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ‘സൂക്ഷ്മദർശിനി’ 50 കോടി ക്ലബ്ബിൽ. നവംബർ 22ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരുടെ പ്രിയം നേടി സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്. ബേസിലിന്റെ ആദ്യ 50 കോടി ചിത്രം കൂടിയാണിത്. എംസി സംവിധാനം ചെയ്ത ചിത്രം പ്രായഭേദമെന്യേ ഏവരും ഏറ്റെടുത്തിരുന്നു. റിലീസ്
സ്ത്രീകൾ പ്രധാന വേഷത്തിലെത്തി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് എംസി ജിതിൻ അണിയിച്ചൊരുക്കിയ ‘സൂക്ഷ്മദർശിനി’. ചിത്രത്തിൽ നിഗൂഢത ഏറെയുള്ള ഒരു കഥാപാത്രമായാണ് ബേസിലെത്തുന്നത്. ബേസിലിന്റെ സഹോദരി ഡയാനയും പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ഒരു കഥാപാത്രമാണ്. ജനനി റാം ആണ് ഡയാനയെ സിനിമയിൽ അവതരിപ്പിക്കുന്നത്. ‘ഡിയർ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജനനി ഒരു ആർക്കിടെക്റ്റും വസ്ത്രവ്യാപാര ബിസിനസ്സ് ഉടമയുമാണ്. ഹാപ്പി അവേഴ്സ് എന്ന നിർമാണ കമ്പനിയുടെ ചിത്രത്തിൽ വീണ്ടും എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജനനി. സൂക്ഷ്മദർശിനിയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ജനനി റാം മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.
പുതിയ ലുക്കിൽ നസ്രിയ നസീം. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സെലിബ്രിറ്റി ഫോട്ടോഗ്രാപർ വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രങ്ങളെടുത്തത്. പേസ്റ്റൽ പിങ്ക് നിറത്തിലും കറുപ്പിലുമുള്ള രണ്ടു വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വനിതയ്ക്കു വേണ്ടിയായിരുന്നു താരത്തിന്റെ മേക്കോവർ ഫോട്ടോഷൂട്ട്.
നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹനിശ്ചയം ആരാധകർക്ക് സർപ്രൈസ് ആയിരുന്നു. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹനിശ്ചയ വിരുന്നിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ മുതൽ ആരാധകർ തിരഞ്ഞത് ആരാണ് നസ്രിയയുടെ നാത്തൂനായെത്തുന്ന സുന്ദരി എന്നായിരുന്നു. ഫാഷൻ ഡിസൈനറായ ഫിസ സജീറാണ് നവീന്റെ ഭാവി വധു.
സൂക്ഷ്മമായി ചുറ്റുവട്ടം നിരീക്ഷിക്കുന്ന മിടുക്കിയായ വീട്ടമ്മയുടെയും തന്ത്രശാലിയായ അയൽവാസിയുടെയും ത്രില്ലിങ് ആയ കഥ പറയുന്ന സൂക്ഷ്മദർശിനി നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരും സൂക്ഷ്മമായി ചർച്ച ചെയ്യുകയാണ്. പ്രിയദർശിനിയുടെയും മാനുവലിന്റെയും വീടും പരിസരങ്ങളും പറമ്പിലെ വേപ്പുമരവും പുറപ്പുരത്തെ ഉടുമ്പു വരെ നിറയുന്ന ഈ ചർച്ചകളിലേക്ക് കൗതുകമുണർത്തുന്ന വിവരങ്ങളുമായെത്തുകയാണ് ചിത്രത്തിന്റെ കലാസംവിധായകനായ വിനോദ് രവീന്ദ്രൻ.
ഭാര്യയും ഭർത്താവും അഭിനയിച്ച സിനിമകൾ ഒരേ സമയം തിയറ്ററുകളിൽ ഏറ്റുമുട്ടുന്നുവെന്ന അപൂർവതയ്ക്ക് ഇന്ന് മുതൽ ബോക്സോഫിസ് സാക്ഷ്യം വഹിക്കും. നസ്രിയ നായികയായെത്തിയ 'സൂക്ഷ്മദര്‍ശിനി'യും ഫഹദ് ഫാസിൽ പ്രതിനായക കഥാപാത്രമായെത്തുന്ന 'പുഷ്പ 2' ഉം ഇന്നു മുതൽ തിയറ്ററുകളിൽ നേർക്കുനേർ എത്തുകയാണ്. നവംബർ 22ന് തിയേറ്ററുകളിലെത്തിയ 'സൂക്ഷ്മദര്‍ശിനി' മൂന്നാം വാരം പിന്നിടുമ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ബോക്സോഫിസിൽ കുതിപ്പ് തുടരുന്നത്. അല്ലു അര്‍ജുനും ഫഹദും ഒന്നിച്ച 'പുഷ്പ 2 ദ റൂൾ' ഇന്ന് തിയറ്ററുകളിലെത്തിയതോടെ ഇരുസിനിമകളും നേർക്കുനേർ മത്സരമാകും.
19 കൊല്ലം മുമ്പ് മിനി സ്ക്രീനിലൂടെയാണ് പ്രേക്ഷകർ നസ്രിയയെ കണ്ടുതുടങ്ങിയത്. ബിഗ് സ്ക്രീനിൽ ‘പളുങ്കി’ലെ ഗീതുവായി മലയാളി മനസ്സുകളിൽ അവൾ ചേക്കേറി. പിന്നീട് ഒട്ടേറെ സിനിമകളിൽ ബാലതാരമായി, നായികയായി ഏവരുടേയും ഇഷ്ടം നേടിയ താരമായി. ഇപ്പോഴിതാ ‘സൂക്ഷ്മദർശിനി’യിൽ നസ്രിയയുടെ ഇതുവരെ കാണാത്തൊരു മുഖം കാണാം. കുസൃതിയും കുറുമ്പും കൗതുകവുമൊക്കെ നിറഞ്ഞ വേഷങ്ങളിൽ മുമ്പ് കണ്ട നസ്രിയയേ അല്ലേ ഈ സിനിമയിൽ. മലയാളത്തിൽ നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തിയപ്പോൾ പ്രിയദർശിനി എന്ന മികച്ചൊരു കഥാപാത്രവുമായി ഒരു ഒന്നൊന്നര വരവാണ് വന്നിരിക്കുന്നത്.
Results 1-10 of 100