Activate your premium subscription today
പേരക്കുട്ടികളിൽ എല്ലാവരും പെൺകുട്ടികളായിപ്പോയെന്ന് വിഷമത്തോടെ പരാമർശം നടത്തിയ ചിരഞ്ജീവിക്കെതിരെ വിമർശനം കടുക്കുന്നു. വീട് ലേഡീസ് ഹോസ്റ്റൽ പോലെയാണെന്നും തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനില്ലെന്നുമായിരുന്നു ചിരഞ്ജീവി പറഞ്ഞത്. രാംചരണിന് വീണ്ടും പെൺകുട്ടിയുണ്ടാകുമോ എന്ന പേടി തനിക്കുണ്ടെന്നും ‘ബ്രഹ്മ ആനന്ദം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കവെ ചിരഞ്ജീവി പറഞ്ഞു. തമാശ രൂപേണയാണ് ഇക്കാര്യം അവതരിപ്പിച്ചതെങ്കിലും താരത്തിന്റെ ഈ പരാമർശം വലിയ വിമർശനത്തിന് വഴിയൊരുക്കി.
ഉണ്ണി മുകുന്ദന്റെ ബ്ലോക് ബസ്റ്റർ ചിത്രമായ ‘മാർക്കോ’ മുതൽ ശങ്കറിന്റെ ഗെയിം ചെയ്ഞ്ചർ ഉൾപ്പടെയുള്ള വമ്പൻ സിനിമകളാണ് ഫെബ്രുവരി മാസം ഒടിടി റിലീസിനെത്തുന്നത്. മാർക്കോ ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഈ മാസം റിലീസിനെത്തുന്ന മറ്റ് സിനിമകൾ ഏതൊക്കെയെന്നു നോക്കാം... ഗെയിം
രാം ചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ഗെയിം ചെയ്ഞ്ചര്‍’ നിർമാതാവിനു വരുത്തിയ നഷ്ടം 200 കോടിക്കു മുകളിലാണ്. 450 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം 127 കോടി രൂപയാണ് കഷ്ടിച്ച് നേടിയത്. വന്‍ പരാജയമായി മാറിയ ചിത്രം അടുത്തയാഴ്ച തന്നെ തിയറ്റര്‍ വിടാനാണ് സാധ്യത. ഗെയിം ചെയ്ഞ്ചര്‍
ശങ്കർ രാംചരൺ ചിത്രം ഗെയിം ചേഞ്ചറിന്റെ കലക്ഷനെ പരിഹസിച്ച് രാം ഗോപാൽ വർമ. പുഷ്പ 2വുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു രാം ഗോപാൽ വർമയുടെ ട്വീറ്റ്. ഗെയിം ചേഞ്ചർ കണ്ടു കഴിഞ്ഞപ്പോൾ അല്ലു അർജുന്റെയും സുകുമാറിന്റെയും കാലുകളിൽ വീഴാൻ തോന്നി എന്നാണ് രാം ഗോപാൽ വർമ അഭിപ്രായപ്പെട്ടത്. രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയെ ഉയരങ്ങളിലെത്തിച്ച്, ബോളിവുഡിനെ പോലും അത്ഭുതപ്പെടുത്തിയപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയുടെ കളക്ഷൻ എന്നാൽ 'ഫ്രോഡ്' എന്നാണെന്ന് ഗെയിം ചേഞ്ചർ ടീം കാണിച്ചുതന്നു. ബാഹുബലി, ആർആർആർ, കെജിഎഫ്, കാന്താര തുടങ്ങിയ സിനിമകളുടെ നേട്ടങ്ങളെ തകർത്തുകളയുന്ന ഈ അപമാനത്തിനു പിന്നിൽ ആരാണെന്ന് തനിക്ക് അറിയില്ല എന്നും റാം ഗോപാൽ വർമ കുറിച്ചു. ഗെയിം ചേഞ്ചർ ആദ്യദിന കളക്ഷൻ റിപ്പോർട്ട് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയ്ക്കും മകൾ ജനിച്ചത്. ഒന്നരവയസുകാരിയായ മകളുടെ ചിത്രങ്ങള്‍ ഉപാസനയും രാംചരണും പങ്കുവെക്കാറുണ്ടെങ്കിലും അതിലൊന്നും മുഖം വ്യക്തമായി കാണിക്കാറില്ല. ഈ സസ്പെന്‍സിന് എന്ന് വിരാമം കുറിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി
ശങ്കർ–രാം ചരൺ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ ആദ്യ ദിന കലക്ഷൻ വ്യാജമെന്ന് റിപ്പോർട്ടുകൾ. സിനിമയുടെ അണിയറക്കാരാണ് ചിത്രത്തിന്റെ ആദ്യദിന കലക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതുപ്രകാരം 186 കോടിയാണ് സിനിമയുടെ ആഗോള കലക്ഷൻ റിപ്പോർട്ട്. ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിക്കു തന്നെ നാണക്കേടാകുന്ന പ്രവൃത്തിയാണ് ‘ഗെയിം
രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചെയ്ഞ്ചർ തിയറ്ററുകളിൽ. സിനിമയുടെ ആദ്യദിവസം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. അതേസമയം ഇന്ത്യൻ 2വിനേക്കാൾ ഭേദമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ശങ്കറിന്റെ ഒരു മാസ് മസാല സിനിമയാണെന്നും തെലുങ്ക് സിനിമയെന്ന രീതിയിൽ
ശങ്കർ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ (തമിഴ് പതിപ്പ്) റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ലൈക്ക പ്രൊഡക്ഷൻസ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതി നൽകിയതായി റിപ്പോർട്ട്. ഇന്ത്യൻ-3യുടെ ചിത്രീകരണം പൂർത്തിയായതിന് ശേഷം മാത്രമേ ഗെയിം ചെയ്ഞ്ചർ റിലീസ് അനുവദിക്കാവൂ എന്നാണ് ലൈക്കയുടെ ആവശ്യം. ഇന്ത്യൻ
രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ ട്രെയിലർ എത്തി. ജനുവരി 10ന് ചിത്രം ആഗോള റിലീസായെത്തും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും
രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗെയിം ചെയ്ഞ്ചറിലെ പുതിയ ഗാനമെത്തി. തമൻ.എസ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ശ്രേയാ ഘോഷാലും കാർത്തികും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രാം ചരണും കിയാര അദ്വാനിയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ശങ്കറിന്റെ സിഗ്നേച്ചർ ശൈലിയിലുള്ള ബ്രഹ്മാണ്ഡ ദൃശ്യങ്ങളാണ് പാട്ടിന്റെ ആകർഷണം.
Results 1-10 of 61