Activate your premium subscription today
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ഛാവ’ ബോളിവുഡിൽ തരംഗമാകുകയാണ്. 130 കോടി ബജറ്റിൽ നിർമിച്ച ചിത്രം ആഴ്ചകൾക്കുള്ളിൽ മുതൽമുടക്ക് തിരിച്ചു പിടിച്ചു കഴിഞ്ഞു. നാല് ദിവസം കൊണ്ട് 200 കോടിയാണ് ആഗോള കലക്ഷനായി ചിത്രം വാരിയത്. ഇതിഹാസ മറാഠി യോദ്ധാവ് ഛത്രപതി സംഭാജി
പെട്ടെന്നുണ്ടായ രോഗബാധയെ തുടർന്ന് പുഷ്പ, ആനിമൽ എന്നീ സിനിമകളിലെ നായിക രശ്മിക മന്ദാന ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശരീരത്തിൽ മെഡിക്കൽ ഇലക്ട്രോഡുകളും തലയിൽ ബാൻഡേജുകളുമായി രശ്മിക കിടക്കുന്നതാണ് പ്രചരിക്കുന്ന ചിത്രം.
‘പുഷ്പ 2’ സിനിമയുടെ വിജയാഘോഷ വേളയിൽ അണിയറ പ്രവർത്തകർക്കു സംഭവിച്ച അബദ്ധമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. റിലീസ് ചെയ്ത മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്ക് കേരളത്തില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. പടം ഗംഭീരമാണെന്ന അഭിപ്രായങ്ങളെക്കാള്‍ മോശം പ്രതികരണങ്ങളാണ് കേരളത്തിലെ
കാലിലെ പരുക്ക് വകവയ്ക്കാതെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനെത്തിയ രശ്മിക മന്ദാനയെ പ്രശംസിച്ച് സഹപ്രവർത്തകരും പ്രേക്ഷകരും. നടിയുടെ ജോലിയോടുള്ള ആത്മാർഥതയെ പുകഴ്ത്തുകയാണ് ആരാധകർ. വിമാനത്താവളത്തിൽ വീൽ ചെയറിന്റെ സഹായത്തോടെ എത്തിയ രശ്മിക ട്രെയിലർ വേദിയിൽ എത്തിയത് ഒറ്റക്കാലിലാണ്. ‘‘ക്ഷമിക്കണം. എനിക്ക് ഇപ്പോൾ എത്താൻ കുറച്ചധികം സമയമെടുക്കും’’ എന്ന മുഖവുരയോടെയാണ് രശ്മിക വേദിയിൽ പ്രതീകാത്മകമായി ഒരുക്കിയ പൂജാവേദിയിലേക്ക് പൂക്കൾ അർപ്പിച്ചത്.
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഛാവ’ ട്രെയിലർ എത്തി. ഇതിഹാസ മറാഠി യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ഔറംഗസേബ് ആയി അക്ഷയ്
അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ നിരാശ പ്രകടിപ്പിച്ച് നടി രശ്മിക മന്ദാന. അല്ലു അർജുനെ അറസ്റ്റ് ചെയ്ത വാർത്ത തന്റെ ഹൃദയം തകർത്തു എന്നാണ് രശ്മിക കുറിച്ചത്. വാർത്തയിൽ കാണുന്നത് തനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ലെന്നും നടന്ന സംഭവം ദൗർഭാഗ്യകരമാണെങ്കിലും ഒരു വ്യക്തിയിൽ മാത്രം കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത് അവിശ്വസനീയമാണെന്നും രശ്മിക സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഇന്ത്യൻ ബ്ലോക്ബസ്റ്റർ പുഷ്പ 2 ബോക്സ് ഓഫിസിൽ 1000 കോടി കടക്കുമ്പോഴും അമ്മയ്ക്കൊപ്പം സമയം ചെലവഴിച്ച് പാൻ ഇന്ത്യൻ താരം അല്ലു അർജുൻ. അമ്മ നിർമലയോടൊപ്പമുള്ള ചിത്രം അല്ലു അർജുൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ആരാധകർ ഒന്നടങ്കം പുഷ്പ 2ന്റെ 1000 കോടി നേട്ടം ആഘോഷിക്കുമ്പോൾ അതിന്റെ പോസ്റ്റർ പോലും പങ്കുവയ്ക്കാതെയാണ് അല്ലു അമ്മയ്ക്കൊപ്പമുള്ള സ്നേഹാർദ്രനിമിഷം ആരാധകർക്കായി ഷെയർ ചെയ്തത്.
ഏറ്റവും വേഗത്തിൽ ആയിരം കോടി നേടി പുഷ്പ 2. റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളിലാണ് പുഷ്പ 2 ദി റൂൾ എന്ന സിനിമ 1000 കോടി ക്ലബ്ബിൽ കയറിയത്. ആദ്യഭാഗത്തിന്റെ മുഴുവന്‍ കലക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ–2വിന്റേത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും പഴങ്കഥയായി.
രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ദ് ഗേൾഫ്രണ്ട്’ ടീസർ എത്തി. വിജയ് ദേവരകൊണ്ടയുടെ ശബ്ദസാന്നിധ്യമാണ് ടീസറിന്റെ മറ്റൊരു ആകർഷണം. ഗായിക ചിന്മയിയുടെ ഭർത്താവും നടനുമായ രാഹുൽ രവീന്ദ്രനാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. രാഹുലിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്. ദീക്ഷിത്
ഇന്ത്യൻ ബോക്സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിക്കൊണ്ട് അല്ലു അര്‍ജുന്റെ 'പുഷ്പ 2'വിന്റെ താണ്ഡവം. ഇന്ത്യൻ സിനിമാലോകത്ത് തന്നെ അതിവേഗം 621 കോടി കലക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് 'പുഷ്പ 2: ദ റൂൾ'. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടു. റിലീസായി മൂന്നു ദിവസം കൊണ്ടാണ് പുഷ്പയുടെ രണ്ടാം ഭാഗം ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്.
Results 1-10 of 76