Activate your premium subscription today
താൻ നിർമിച്ച സിനിമയുടെ ബജറ്റ് നാലിരട്ടിയായിട്ടും പടം തിയറ്ററിൽ പരാജയപ്പെട്ടിട്ടും ഭാഗ്യം കൊണ്ട് തൊഴുത്തിലായില്ലെന്ന് നിർമാതാവ് അജിത് തലപ്പിള്ളി. തൊഴുത്തിലായിപ്പോകേണ്ട അവസ്ഥ ഉണ്ടായെന്നും എന്നാൽ ഗോകുലം മൂവീസ് സഹായിച്ചതുകൊണ്ട് താൻ രക്ഷപെട്ടെന്നും തുറന്നുപറയുകയാണ് അജിത് തലപ്പിള്ളി. സിനിമ നിർമിച്ച് ജീവിതം തകർന്ന ഒരു പ്രൊഡ്യൂസർ ഇപ്പോൾ തൊഴുത്തിലാണ് ജീവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നിർമാതാവ് ജി. സുരേഷ്കുമാർ പറഞ്ഞിരുന്നു. സുരേഷ് കുമാർ പരാമർശിച്ചത് നിർമാതാവ് അജിത്ത് തലപ്പിള്ളിയെ ആണെന്നും രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യാണ് ആ സിനിമയെന്നും പലരും വെളിപ്പെടുത്തി. നിർമാതാവിനെ കടക്കെണിയിൽ ആക്കിയത് സംവിധായകൻ രതീഷ് പൊതുവാൾ ആണെന്ന രീതിയിൽ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവച്ചിരുന്നു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ‘സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയ്ക്ക് പിന്നിൽ സംഭവിച്ചതിനെപ്പറ്റി വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് അജിത് തലപ്പിള്ളി.
നാലു കോടി ബജറ്റിൽ തീർക്കേണ്ട സിനിമയുടെ ചിത്രീകരണം പൂർത്തിയാകാൻ 20 കോടി വേണ്ടി വന്നുവെന്നും, ചിത്രം പരാജയമായതിനെ തുടർന്ന് നിർമാതാവ് പാപ്പരായെന്നും വാദങ്ങൾ നിലനിൽക്കെ സിനിമയുടെ അണിറയപ്രവർത്തകന്റെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു. ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂരാണ് പുതിയ വിവരം പറഞ്ഞിരിക്കുന്നത്. സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ നിർമാതാവിനെ ചതിച്ചു എന്നുതന്നെയാണ് ബിനു വെളിപ്പെടുത്തുന്നത്.
സെറ്റിലെ ചീത്ത വിളികൾ പ്രോത്സാഹിപ്പിക്കാറില്ലെന്ന് ബിജു മേനോൻ. സംവിധായകൻ ചീത്ത വിളിക്കുന്നത് അഭിനയത്തെ ബാധിക്കും. ഏതൊരു ആർടിസ്റ്റിനെയും ചീത്തയോ വഴക്കോ പറയുന്നതിനെ ഞാനൊരിക്കലും പ്രോൽസാഹിപ്പിക്കാറില്ല. അത്തരം ബഹളങ്ങൾ സ്വാഭാവികമായും മൂഡിനെ ബാധിക്കുമെന്ന് ബിജു മേനോൻ മനോരമ ഓൺലൈനോട് പറഞ്ഞു. നടന്ന സംഭവം
കോസ്റ്റ്യൂം ഡിസൈനർ ലിജിയുടെ വെളിപ്പെടുത്തലോടെ വിവാദത്തിലകപ്പെട്ട സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ സെറ്റിലെ തന്റെ പെരുമാറ്റ രീതിയെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ വൈറലാകുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ‘രാവിലെ മുതൽ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം, അതാണ് പ്രധാന ജോലി’ എന്നാണ് രതീഷ്
കോസ്റ്റ്യൂം ഡിസൈനറുടെ പരാതിയിന്മേൽ വിവാദത്തിലകപ്പെട്ട സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കലാസംവിധായകനായ അനൂപ് ചാലിശ്ശേരിയാണ് രതീഷ് ബാലകൃഷ്ണൻ മറ്റൊരു കലാസംവിധായകനോട് നടത്തിയെന്നാരോപിക്കുന്ന അനീതിയെക്കുറിച്ച് തുറന്നു പറഞ്ഞത്. രതീഷിന്റെ മുൻ സിനിമയിലെ സെറ്റ് വർക്കുകൾ
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സെറ്റിൽ നേരിട്ട മാനസിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ നൽകിയ പരാതിയിൽ വാസ്തവം ഉണ്ടെന്നും സിനിമയുടെ ക്രെഡിറ്റിൽ അവരുടെ പേര് ഒഴിവാക്കിയതിന് ഉത്തരവാദി സംവിധായകനാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത കളിയാക്കലും അപമാനവുമെന്ന് കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ. രതീഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിൽ ജോലി ചെയ്തിട്ടും ചിത്രത്തിന്റെ ക്രെഡിറ്റ് ലൈനിൽ പേര് ഉൾപ്പെടുത്തിയില്ലെന്നു
Results 1-7