Activate your premium subscription today
മുംബൈ∙ ‘വെടിനിർത്തലിന് ദൈവത്തിന് നന്ദി’ എന്ന സമൂഹമാധ്യമ പോസ്റ്റിനെ വിമർശിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തിയതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ച് നടൻ സൽമാൻ ഖാൻ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഒന്നും പറയാതെ വെടിനിർത്തലിനെക്കുറിച്ച് പോസ്റ്റിട്ടെന്നായിരുന്നു വിമർശനം. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ നടൻ അപലപിച്ചതു ചൂണ്ടിക്കാട്ടി നടനെ അനുകൂലിക്കുന്നവരും രംഗത്തെത്തി. പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും അവർ പറയുന്നു.
ന്യൂഡൽഹി∙ വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിലായത് ബെൽജിയത്തിൽനിന്ന് സ്വിറ്റ്സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. ചോക്സിയുടെ ഭാര്യ പ്രീതിക്ക് ബെൽജിയൻ പൗരത്വമുണ്ട്. ഇവിടെ റെസിഡൻസി കാർഡ് ലഭിക്കുന്നതിനായി ചോക്സി വ്യാജ രേഖകൾ സമർപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മുംബൈ∙ നടൻ സൽമാൻ ഖാന നേരെ വീണ്ടും വധഭീഷണി. വർലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്സാപ് നമ്പറിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്. വീട്ടിൽ കയറി നടനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സന്ദേശത്തിൽ, സൽമാന്റെ കാർ ബോംബ് വച്ച് തകർക്കുമെന്നും പറയുന്നു. ഭീഷണി സന്ദേശം പുറത്തുവന്നതിനു പിന്നാലെ വർലി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്.
മുംബൈ ∙ സൽമാൻ ഖാന്റെ നേതൃത്വത്തിൽ നടക്കുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്കുള്ള ക്ഷണം നിരസിച്ച് ഹാസ്യ താരം കുനാൽ കമ്ര. മാനസികാശുപത്രിയിൽ പോകുന്നതാണ് ഷോയിൽ പങ്കെടുക്കുന്നതിനെക്കാൾ നല്ലത് എന്ന കുറിപ്പും അദ്ദേഹം സമൂഹമാധ്യത്തിൽ പങ്കുവച്ചു.
ന്യൂഡൽഹി∙ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ അമ്മ കിം ഫെർണാണ്ടസ് അന്തരിച്ചു. മാർച്ച് 24ന് ഉണ്ടായ പക്ഷാഘാതത്തെത്തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് അന്ത്യം. മലേഷ്യ, കാനഡ, ഗോവ വേരുകളുള്ള കിം വർഷങ്ങളായി ബഹ്റൈനിലെ മനാമയിലായിരുന്നു താമസം
സിക്കന്ദർ എന്ന തന്റെ ഏറ്റവും പുതിയ സിനിമ ഹൃദയത്തോട് വളരെ ചേർന്നുനിൽക്കുന്നുവെന്നും ഈ പെരുന്നാളിന് എല്ലാവരും വലിയ സ്ക്രീനിൽ അത് അനുഭവിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ബോളിവുഡിന്റെ മസിൽഖാൻ സൽമാൻ ഖാൻ. സാജിദ് നാദിയാദ് വാല നിർമിച്ച് തമിഴ് ഹിറ്റ് സംവിധായകൻ എ.ആർ.മുരുകദോസ് ഹിന്ദിയിൽ ഒരുക്കിയ സിക്കന്ദർ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ പ്രമോഷനുമായി ദുബായിലെത്തിയതാണ് സൂപ്പർതാരം.
സിനിമ തിരഞ്ഞെടുക്കുന്നതിലായാലും ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തിലായാലും സൽമാൻ ഖാൻ ആളൊരു പുലിയാണ്. പുതിയ ചിത്രമായ സിക്കന്ദറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം സൽമാൻ ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പക്ഷേ, സിനിമയുടെ വിശേഷങ്ങളറിയാൻ കാത്തിരുന്ന ആരാധകർ ഞെട്ടിയത്
മുംബൈ∙ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയിൽ നിന്ന് തനിക്ക് തുടർച്ചയായി ലഭിക്കുന്ന ഭീഷണികളിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. തന്റെ ജീവിതം ദൈവത്തിന്റെ കൈകളിലാണെന്ന് അദ്ദേഹം പറഞ്ഞു. നടന്റെ പുതിയ ചിത്രമായ ‘സിക്കന്ദറി’ന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താൻ നേരിട്ട ഭീഷണികളെ കുറിച്ചും തന്റെ സുരക്ഷ വർധിപ്പിച്ചതിനെ കുറിച്ചും സൽമാൻ ഖാൻ മനസ്സു തുറന്നത്.
സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ സിനിമയുടെ ട്രെയിലർ എത്തി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ആയാകും സൽമാൻ എത്തുക. വൻ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. സത്യരാജ് ഒരു
സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ സിനിമയുടെ പുതിയ ടീസർ എത്തി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ആയാകും സൽമാൻ എത്തുക. വൻ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. സത്യരാജ് ഒരു
Results 1-10 of 133