Activate your premium subscription today
കൊച്ചി∙ സിനിമാ നിർമാതാവ് സാന്ദ്ര തോമസിനെ കൊല്ലുമെന്ന് ഭീഷണി. പ്രൊഡക്ഷൻ കൺട്രോളർ റനി ജോസഫിനെതിരെ സാന്ദ്ര പൊലീസിൽ പരാതി നൽകി. ഭീഷണി സ്ഥിരീകരിച്ച് റനി ഫെഫ്ക വാട്സാപ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശം പുറത്തുവന്നു.
കൊച്ചി ∙ സിനിമ നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെതിരെ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ. സമൂഹമാധ്യമത്തിൽ ഫിലിം പ്രൊഡക്ഷൻ കൺട്രോളർമാരെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നു ചൂണ്ടിക്കാട്ടി, 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂണിയൻ എറണാകുളം സബ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സംഘടന മുൻപ് വക്കീൽ നോട്ടിസ് അയച്ചിരുന്നു. അതിനു മറുപടി നൽകാത്തതിനെത്തുടർന്നാണു കേസ് ഫയൽ ചെയ്തത്.
നിർമാതാവ് സാന്ദ്രാ തോമസിനെതിരെ ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ. സിനിമ പ്രൊഡക്ഷൻ കൺട്രോളന്മാരെ മോശക്കാരാക്കി പ്രസ്താവന നൽകിയെന്നാണ് പരാതി. വിഷയത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ട് ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ എറണാകുളം സബ്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അതേസമയം
വലിയ തെറ്റിനു തിരികൊളുത്തിയ നടൻ നിവിൻ പോളി ആണെന്ന് പറഞ്ഞിട്ടില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മറ്റുള്ളവർ നിവിൻ പോളിയുടെ പേര് പറയുന്നതിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ മനോരമ ന്യൂസിനോടു പറഞ്ഞു. നടന്റെ പേര് പറഞ്ഞാൽ ഫാൻസ് ആക്രമിക്കും. പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ
നിർമാതാക്കളുടെ സംഘടന സിനിമകളുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നത് മലയാള സിനിമയുടെ തകർച്ചക്ക് വഴിതെളിക്കുമെന്ന് നിർമാതാവ് സാന്ദ്ര തോമസ്. കണക്ക് പുറത്തുവിടുന്നതുകൊണ്ട് സിനിമാതാരങ്ങൾ പ്രതിഫലം കുറയ്ക്കും എന്നാണ് പ്രതീക്ഷയെങ്കിൽ അത് തെറ്റാണെന്നും സാന്ദ്ര തോമസ് പറയുന്നു. നിർമാതാക്കൾ പുറത്തുവിടുന്ന
മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന അനുചിതവും ചട്ടവിരുദ്ധവുമാണെന്ന് സാന്ദ്ര തോമസ്. മലയാള സിനിമയ്ക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി നിർമാതാക്കളുടെ സംഘടനയിൽ നിന്നും
കോട്ടയം ∙ നിർമാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ചിരുന്ന അധിക്ഷേപ പരാതി അന്വേഷിച്ച പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി ആയിട്ടുള്ള കുറ്റപത്രത്തിൽ ബി.രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരും പ്രതികളാണ്.
ഫോമ കൾചറൽ ഫോറം പ്രവർത്തനോദ്ഘാടനം മാർച്ച് 30ന് നടന്നു. വൈകിട്ട് 9:00 ന് സൂമിലൂടെ വിളിച്ചുചേർത്ത ചടങ്ങിൽ, മുഖ്യാതിഥിയായ സിനിമാ നിർമാതാവും, നടിയുമായ സാന്ദ്ര തോമസ് കൾചറൽ ഫോറത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു.
കൊച്ചി ∙ യൂട്യൂബ് ചാനൽ വഴി അപമാനിച്ചെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഫോട്ടോ ഉപയോഗിച്ചു തന്നെ യുട്യൂബിലൂടെ അപമാനിച്ചുവെന്നാണ് സാന്ദ്രയുടെ പരാതി.
വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് സാന്ദ്ര തോമസ്. മലയാള സിനിമയുടെ ഉയർന്ന ബജറ്റിനെ കുറിച്ച് നിർമാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോൾ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയിൽ ആണ്. വിലക്കുകൊണ്ടോ ബഹിഷ്കരണം കൊണ്ടോ അച്ചടക്കനടപടി കൊണ്ടോ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു പരിധിക്കപ്പുറം ഇടപെടാൻ സംഘടനകൾക്കു ആവില്ലെന്നും ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ വ്യക്തി തന്നെയാണെന്നും സാന്ദ്ര പറഞ്ഞു.
Results 1-10 of 79