Activate your premium subscription today
ഷൈൻ ടോം ചാക്കോയും വിൻ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന ‘സൂത്രവാക്യം’ സിനിമയുടെ ടീസർ എത്തി. ഈ സിനിമയുടെ സെറ്റില് വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന വിൻ സി.യുടെ ആരോപണം വലിയ വിവാദമായിരുന്നു. സിനിമയുടെ ടീസർ തുടങ്ങുന്നതും ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാണ്.
2015ൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റ് ചിത്രം ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന്റെ സംവിധായകൻ എ.ജെ വർഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടിനാശം വെള്ളപ്പൊക്കം’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഈ സിനിമയിലൂടെ പുതിയൊരു നിർമാണ കമ്പനിയുടെ വരവും അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി
മലയാള സിനിമയെ ലഹരിയിൽ മുക്കുന്ന യുവനടന്മാരുടെ ഉറക്കംകെടുത്തി ഇൻഫോമർമാർ. ലഹരിയിൽ ചുവടുറപ്പിച്ചു സിനിമയിൽ വിലസുന്ന വൻമരങ്ങളെപ്പോലും ഉലയ്ക്കാൻ ശക്തിയുള്ള മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നാണ് വ്യക്തമായ സൂചന. സ്ഥിരം ലഹരിക്കാരുടെ ആരെയും കൂസാതെയുള്ള പരസ്യ ഉപയോഗത്തിനാണു പിടിവീണിരിക്കുന്നത്. സെറ്റിലോ ഹോട്ടലിലോ കാരവനിലോ ആകട്ടെ, ലഹരിമരുന്ന് എത്തിയാൽ മിനിറ്റുകൾക്കുള്ളിൽ കൃത്യമായ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാൻ തയാറുള്ള ഒരുസംഘം സിനിമാപ്രവർത്തകർ പൊലീസിനും എക്സൈസിനും നിർണായകവിവരങ്ങൾ നൽകിയതോടെയാണ് സിനിമാ–സംഗീത മേഖലയിൽ വമ്പൻ അറസ്റ്റുകൾ നടന്നത്. മലയാള സിനിമയുടെ ‘ലഹരിബന്ധങ്ങൾ’ അന്വേഷണ ഏജൻസികൾക്ക് എന്നും ബാലികേറാമലയായിരുന്നു, ഈയിടെവരെ. കൃത്യമായ വിവരങ്ങൾ കിട്ടുന്നില്ല എന്നതായിരുന്നു പ്രധാനപ്രശ്നം. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ലഹരി ഉപയോഗം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു പഞ്ഞമില്ലെങ്കിലും തെളിവുകളുണ്ടായിരുന്നില്ല. ചെറിയ കേസുകളിൽ ആരെങ്കിലും കുടുങ്ങിയാലോ, സംഭവം പുറത്തറിയും മുൻപ് ഉന്നത ഇടപെടലുകളുണ്ടാവുകയും അവർ ഊരിപ്പോവുകയും ചെയ്യും. രഹസ്യമാക്കി വച്ചിരുന്ന വിവരങ്ങൾ
ആലപ്പുഴ ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ നീക്കം. നിലവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും പ്രതികളാക്കാൻ കഴിയില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സിനിമയിലെ ലഹരി ഉപയോഗവും റെയ്ഡും അറസ്റ്റുമൊക്കെ സ്ഥിരം വാർത്തകളിൽ ഇടം പിടിക്കുമ്പോൾ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് ജീവിതം തകർത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോൾ പിടിയിലായവരെ ന്യായീകരിക്കുന്നവർ അതോർക്കണമെന്നും സംവിധായകൻ പറയുന്നു. കേരളത്തിൽ
ആലപ്പുഴ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ടെലിവിഷൻ റിയാലിറ്റി ഷോ താരം ജിൻ്റോയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. താൻ നിരപരാധിയാണെന്ന് ജിന്റോ മാധ്യമങ്ങളോടു പറഞ്ഞു കേസിലെ ഒന്നാം പ്രതി തസ്ലിമയുമായി പരിചയമുണ്ട്. രണ്ടു തവണ പണം നൽകി. അച്ഛൻ മരിച്ചെന്നു പറഞ്ഞതു കൊണ്ടാണ് പണം കൊടുത്തത്. താൻ ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ല.
കൊച്ചി∙ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഉലഞ്ഞിരിക്കുന്ന മലയാള സിനിമാ മേഖലയെ പിടിച്ചുലച്ചു ഫിലിം ചേംബർ-ഫെഫ്ക തർക്കവും. ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ഫിലിം ചേംബറിന് പരാതി നൽകി. അതേസമയം, തന്നോട് ഉണ്ണികൃഷ്ണനു വ്യക്തിവിരോധമാണെന്നാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം. വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേംബർ ഇന്നു യോഗം ചേരുന്നുണ്ട്.
തസ്ലിമയുമായി ഉള്ള സാമ്പത്തിക ഇടപാട് റിയൽ മീറ്റിന് ഉള്ള കമ്മീഷൻ എന്ന് സൗമ്യ. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് ചോദ്യം ചെയ്യലിൽ സൗമ്യയുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗിക ഇടപാടിന് ഇവർ ഉപയോഗിക്കുന്നത് റിയൽ മീറ്റ് എന്ന വാക്ക്. തസ്ലിമയെ 5 വർഷമായി അറിയാമെന്നും മോഡൽ ആയ സൗമ്യ. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നതെന്നും മൊഴി. ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. ഇവർ സുഹൃത്തുക്കളാണ്.
ആലപ്പുഴ ∙ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നു നടൻ ഷൈൻ ടോം ചാക്കോ. മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ എക്സൈസിനു മൊഴി നൽകി. തനിക്കു ലഹരിയിൽ നിന്നു മോചനം ആവശ്യമുണ്ടെന്നു പറഞ്ഞ നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെ എക്സൈസ് സംഘം തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തിലേക്കു കൊണ്ടുപോയി.
ആലപ്പുഴ ∙ തസ്ലീമ സുഹൃത്താണെന്ന് ഹൈബ്രിഡ് കഞ്ചാവ് കേസിൽ ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായ മോഡൽ കെ. സൗമ്യ. 6 മാസമായി തസ്ലീമയെ അറിയാം. അവളെ കുറിച്ച് അറിയാനാണ് തന്നെ വിളിപ്പിച്ചത്. ലഹരി ഇടപാടുമായി തനിക്ക് ബന്ധമില്ല. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ അറിയാമെന്നും സൗമ്യ പറഞ്ഞു. അവർ ലഹരി ഉപയോഗിക്കുമോയെന്ന് അറിയില്ല. കൊച്ചിയിൽ വന്നിട്ടാണ് തസ്ലീമയെ പരിചയപ്പെട്ടതെന്നും പാലക്കാട് സ്വദേശിനിയായ സൗമ്യ പറഞ്ഞു.
Results 1-10 of 231