Activate your premium subscription today
ആലപ്പുഴ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേർത്തല കോടതിയാണ് ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. എക്സൈസിന്റെ ചോദ്യം ചെയ്യലിന് ശേഷം കേസിൽ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
ആലപ്പുഴ ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ നീക്കം. നിലവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും പ്രതികളാക്കാൻ കഴിയില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആലപ്പുഴ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ടെലിവിഷൻ റിയാലിറ്റി ഷോ താരം ജിൻ്റോയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. താൻ നിരപരാധിയാണെന്ന് ജിന്റോ മാധ്യമങ്ങളോടു പറഞ്ഞു കേസിലെ ഒന്നാം പ്രതി തസ്ലിമയുമായി പരിചയമുണ്ട്. രണ്ടു തവണ പണം നൽകി. അച്ഛൻ മരിച്ചെന്നു പറഞ്ഞതു കൊണ്ടാണ് പണം കൊടുത്തത്. താൻ ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ല.
ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്ത സംവിധായകൻ ഖാലിദ് റഹ്മാന്റെ ചിത്രം പങ്കുവച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ്. എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരുമെന്നും ചിത്രത്തോടൊപ്പം ജിംഷി ഖാലിദ് കുറിച്ചു. കഞ്ചാവ് ഉപയോഗിക്കുകയും
തസ്ലിമയുമായി ഉള്ള സാമ്പത്തിക ഇടപാട് റിയൽ മീറ്റിന് ഉള്ള കമ്മീഷൻ എന്ന് സൗമ്യ. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് ചോദ്യം ചെയ്യലിൽ സൗമ്യയുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗിക ഇടപാടിന് ഇവർ ഉപയോഗിക്കുന്നത് റിയൽ മീറ്റ് എന്ന വാക്ക്. തസ്ലിമയെ 5 വർഷമായി അറിയാമെന്നും മോഡൽ ആയ സൗമ്യ. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നതെന്നും മൊഴി. ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. ഇവർ സുഹൃത്തുക്കളാണ്.
ആലപ്പുഴ ∙ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നു നടൻ ഷൈൻ ടോം ചാക്കോ. മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ എക്സൈസിനു മൊഴി നൽകി. തനിക്കു ലഹരിയിൽ നിന്നു മോചനം ആവശ്യമുണ്ടെന്നു പറഞ്ഞ നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെ എക്സൈസ് സംഘം തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തിലേക്കു കൊണ്ടുപോയി.
ആലപ്പുഴ ∙ തസ്ലീമ സുഹൃത്താണെന്ന് ഹൈബ്രിഡ് കഞ്ചാവ് കേസിൽ ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായ മോഡൽ കെ. സൗമ്യ. 6 മാസമായി തസ്ലീമയെ അറിയാം. അവളെ കുറിച്ച് അറിയാനാണ് തന്നെ വിളിപ്പിച്ചത്. ലഹരി ഇടപാടുമായി തനിക്ക് ബന്ധമില്ല. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ അറിയാമെന്നും സൗമ്യ പറഞ്ഞു. അവർ ലഹരി ഉപയോഗിക്കുമോയെന്ന് അറിയില്ല. കൊച്ചിയിൽ വന്നിട്ടാണ് തസ്ലീമയെ പരിചയപ്പെട്ടതെന്നും പാലക്കാട് സ്വദേശിനിയായ സൗമ്യ പറഞ്ഞു.
ആലപ്പുഴ ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ പ്രതികളെക്കുറിച്ചു കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നു. രാജ്യാന്തര തലത്തിൽ സ്വർണം, ലഹരി കടത്ത് നടത്തിയതായി വ്യക്തമായതോടെയാണു കേസിലെ ഒന്നാംപ്രതി കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43), മൂന്നാം പ്രതിയും ഇവരുടെ ഭർത്താവുമായ ചെന്നൈ എണ്ണൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) എന്നിവരെക്കുറിച്ചു കേന്ദ്ര ഏജൻസികൾ എക്സൈസിൽ നിന്നു വിവരം ശേഖരിച്ചത്.
ആലപ്പുഴ ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുൾപ്പെടെ സിനിമ മേഖലയിലെ അഞ്ചു പേരെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കുന്നു. നടൻമാർക്കു പുറമേ മോഡലിങ് രംഗത്തു പ്രവർത്തിക്കുന്ന പാലക്കാട് സ്വദേശിനി,
രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി തസ്ലിമ സുൽത്താനയും സിനിമാതാരങ്ങളും തമ്മിലുള്ള ഇടപാടുകളുടെ ഇടനിലക്കാരി മോഡലിങ് രംഗത്തുള്ള പാലക്കാട് സ്വദേശിനിയാണെന്ന നിഗമനത്തിൽ എക്സൈസ്. ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ഈ യുവതിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ എക്സൈസ് നോട്ടിസ് നൽകി. 28ന് ആലപ്പുഴയിലെ എക്സൈസ് ഓഫിസിൽ ഹാജരാകാനാണു നോട്ടിസ്.
Results 1-10 of 142