Activate your premium subscription today
സുരേഷ് കുമാർ പറഞ്ഞ് നിർമാതാക്കളുടെ സംഘടന ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി.രാകേഷ്. സുരേഷ് കുമാർ മാധ്യമങ്ങളോട് സംസാരിച്ചത് ഒറ്റയ്ക്കല്ല. ആരെങ്കിലും ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടെന്നു കരുതി മറുപടി പറയാൻ കഴിയില്ലെന്ന് ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റിനെ
സിനിമാ സമരം, താരങ്ങളുടെ പ്രതിഫലം തുടങ്ങിയ വിഷയങ്ങളിൽ സുരേഷ് കുമാറിനെ പിന്തുണച്ച് നിർമാതാവ് സിയാദ് കോക്കർ. ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം വൈകാരികമാണെന്നും സുരേഷ് കുമാർ പറഞ്ഞ കണക്കുകൾ സത്യമാണെന്നും സിയാദ് കോക്കർ പറഞ്ഞു. മനോരമ ന്യൂസിനു നൽകിയ പ്രതികരണത്തിലാണ് സിയാദ് കോക്കർ തന്റെ നിലപാട്
മലയാള സിനിമയിലെ യുവതാരങ്ങളെ വിമർശിച്ചെത്തിയ സുരേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് അടക്കമുളള താരങ്ങൾ. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ്
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ വെറും നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ആന്റണി പെരുമ്പാവൂർ. ഒരു സംഘടനയെ പ്രതിനിധീകരിച്ചു പറയേണ്ട കാര്യങ്ങളല്ല പൊതുസമക്ഷം സുരേഷ് കുമാർ അവതരിപ്പിച്ചതെന്നും ഈ പ്രവണത മലയാള സിനിമയ്ക്ക് ഒരുതരത്തിലും
മഹാകുംഭമേളയിൽ പങ്കെടുത്ത് നിർമാതാവ് സുരേഷ് കുമാർ. ഭാര്യയും നടിയുമായ മേനകയാണ് സുരേഷ് കുമാർ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന വിഡിയോ പങ്കുവച്ചത്. ‘ഭാഗ്യമാണ്’ എന്നായിരുന്നു അടിക്കുറിപ്പായി മേനക കുറിച്ചത്. മലയാളത്തിൽ നിന്നും ജയസൂര്യ, സംയുക്ത മേനോൻ തുടങ്ങിയവരും കുംഭമേളയിൽ പങ്കെടുത്ത് പുണ്യ
നാലു കോടി ബജറ്റിൽ തീർക്കേണ്ട സിനിമയുടെ ചിത്രീകരണം പൂർത്തിയാകാൻ 20 കോടി വേണ്ടി വന്നുവെന്നും, ചിത്രം പരാജയമായതിനെ തുടർന്ന് നിർമാതാവ് പാപ്പരായെന്നും വാദങ്ങൾ നിലനിൽക്കെ സിനിമയുടെ അണിറയപ്രവർത്തകന്റെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു. ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂരാണ് പുതിയ വിവരം പറഞ്ഞിരിക്കുന്നത്. സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ നിർമാതാവിനെ ചതിച്ചു എന്നുതന്നെയാണ് ബിനു വെളിപ്പെടുത്തുന്നത്.
സിനിമാ സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നിർമാതാവ് സുരേഷ് കുമാർ. 100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും ‘വീരവാദം’ ആണെന്നും മലയാള ചലച്ചിത്ര വ്യവസായം ഗുരുതര പ്രതിസന്ധിയിലാണെന്നും സുരേഷ് കുമാർ വെളിപ്പെടുത്തി. ഒരു വിജയം ഉണ്ടാകുമ്പോൾ പ്രതിഫലത്തുക വർധിപ്പിക്കുന്ന താരങ്ങൾ അടുത്ത പടം
ജനുവരി മാസം മലയാളത്തിൽ സാമ്പത്തികമായി ഏറെ നഷ്ടം സംഭവിച്ച സിനിമയായി മാറി 4 സീസൺസ്. രണ്ടര കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളിൽ നിന്നും ആകെ ലഭിച്ച ഷെയർ വെറും പതിനായിരം രൂപയാണ്. നിർമാതാക്കളുടെ സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്.ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ
നിർമാതാക്കളെ അവഗണിച്ചു സിനിമ നിർമിക്കുന്ന താരങ്ങളുടെ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നു സിനിമ സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ഭീമമായ പ്രതിഫലമാണു താരങ്ങളും ചില സാങ്കേതിക പ്രവർത്തകരും കൈപ്പറ്റുന്നത്. മലയാള സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജൂൺ ഒന്നു മുതൽ സിനിമാ സമരം.
മലയാള സിനിമ സാമ്പത്തികമായി തകർച്ചയുടെ വക്കിലെന്ന് സുരേഷ് കുമാർ. ജനുവരിൽ മാത്രം നഷ്ടം 110 കോടി. വിജയിച്ചത് ഒരേയൊരു ചിത്രം മാത്രം. പല നിർമ്മാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണുള്ളത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്ന് ജി സുരേഷ് കുമാർ പറഞ്ഞു. താരങ്ങൾ വാങ്ങുന്നത് അമിത പ്രതിഫലം, ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു. ഇന്ന് നിർമാതാക്കളുടെ സംഘടനയിൽ നടന്ന സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ്.
Results 1-10 of 44