Activate your premium subscription today
കുടുംബജീവിതം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്ന മകൾ ഭാഗ്യയ്ക്കും മരുമകൻ ശ്രേയസിനും വിവാഹവാർഷികാശംസകൾ നേർന്ന് നടൻ സുരേഷ് ഗോപി. മകളുടേയും മരുമകന്റേയും മനോഹരമായ ദാമ്പത്യം കണ്ട് താൻ അഭിമാനിക്കുന്നുവെന്നാണ് സുരേഷ് ഗോപി കുറിച്ചത്. ഒപ്പം കുടുംബ ചിത്രങ്ങളും താരം പങ്കുവച്ചു. ‘‘ഒരുമിച്ചുള്ള ഒരു വർഷം. ഒരു
വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീർ ദുഹാൻ സിങ് വീണ്ടും മലയാളത്തിൽ. ഉണ്ണി മുകുന്ദൻ നായകനായ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം മാർക്കോയിലെ വില്ലൻ വേഷത്തിനു ശേഷം കബീർ ദുഹാൻ സിങ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. തെലുങ്ക്,
തിരുവനന്തപുരം ∙ ടാർപോളിൻ ഷീറ്റിട്ടു മറച്ച വീട്ടിൽ നിന്നെത്തി സംസ്ഥാന കലോത്സവ മിമിക്രിയിൽ എ ഗ്രേഡ് നേടിയ നയനയ്ക്ക് അടച്ചുറപ്പുള്ള വീടു നിർമിച്ചു നൽകുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. മനോരമ വാർത്ത ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അദ്ദേഹം നയനയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. മകളുടെ സ്മരണയ്ക്കായി
സാധാരണഗതിയില്‍ ഒരു പ്രത്യേക നടന്റെ സാന്നിധ്യം കൊണ്ട് മാത്രം വലിയ വിഭാഗം ആളുകള്‍ തിയറ്ററുകളില്‍ വരുകയും അങ്ങനെ അയാളുടെ പടത്തിന് സ്ഥിരമായി നിശ്ചിതശതമാനം ഇനീഷ്യന്‍ കലക്ഷന്‍ ലഭ്യമാകുകയും സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും നടന്റെ താരപ്രഭാവത്തില്‍ പടത്തിന് വലിയ തോതിലുളള കലക്ഷന്‍ ലഭിക്കുകയും നല്ല അഭിപ്രായമുളള സിനിമകളില്‍ ഇതര താരങ്ങളില്‍ നിന്ന് വിഭിന്നമായി ഭീമമായ കലക്ഷന്‍ ലഭ്യമാക്കുകയും ഒക്കെ ചെയ്യുന്നത്ര താരപ്രഭാവമുളളവരെയാണ് ഈ ഗണത്തില്‍ പെടുത്തുക. ഇവരുടെ പടങ്ങള്‍ക്ക് സാറ്റലൈറ്റ്-ഒ.ടി.ടി പരിഗണനയിലും ഓവര്‍സീസ്-ഡബിങ് റൈറ്റസ് അടക്കമുളള ഇതര ബിസിനസുകളെല്ലാം വളരെ ഉയര്‍ന്ന വിലയ്ക്ക് വിറ്റു പോകുന്നു. അതിന് കാരണമായി പറയപ്പെടുന്നത് ഇത്തരം താരങ്ങളുടെ സിനിമകള്‍ എത്ര മോശമാണെങ്കില്‍ പോലും അത് കാണാന്‍ ഗണ്യമായ വിഭാഗം പ്രേക്ഷകര്‍ ഉണ്ടെന്നതാണ്. അങ്ങനെ സിനിമയ്ക്ക് മുകളില്‍ താരം വളരുന്നതോടെയാണ് സൂപ്പര്‍താരപരിവേഷം എന്ന പ്രതിഭാസം ഉണ്ടാകുന്നത്.
സുരേഷ് ഗോപിക്കും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുചിത്ര. സഹോദരനും സംവിധായകനുമായ ദീപു കരുണാകരനും കുടുംബത്തിനുമൊപ്പമായിരുന്നു സുചിത്രയുടെ സന്ദർശനം. വീട്ടിലെത്തിയാണ് സുചിത്രയും കുടുംബവും സുരേഷ് ഗോപിയെ സന്ദർശിച്ചത്. ഹൃദയസ്പർശിയായ കുറിപ്പും ചിത്രത്തിനൊപ്പം സുചിത്ര ചേർത്തിട്ടുണ്ട്. സുചിത്രയുടെ
‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങില്‍ ജോയിൻ ചെയ്ത് കേന്ദ്ര സഹ മന്ത്രിയും നടനുമായ സുരേഷ് ഗോപി. തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി രണ്ട് ഗെറ്റപ്പുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു.
തിരുവനന്തപുരം ∙ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനും തൃശൂർ പൂരം കലങ്ങിയ ദിവസം തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നുവെന്നു ദേവസ്വം ജോയിന്റ് സെക്രട്ടറി പി.ശശിധരന്റെ മൊഴി. കഴിഞ്ഞ പൂരത്തിൽ മാത്രമാണു പതിവില്ലാതെ വൽസൻ തില്ലങ്കേരിയുടെ സാന്നിധ്യം ശ്രദ്ധിച്ചത്.
കേരളവും തമിഴ്നാടും കേന്ദ്രസർക്കാരിൽ നിന്നും അവഗണന നേരിടുകയാണ് എന്ന് പാർലമെന്റിൽ കനിമൊഴി എംപി പറയുന്നതിനിടെ സുരേഷ് ഗോപി കൈമലർത്തി കാണിച്ചത് വലിയ വിവാദമായിരുന്നു. ഇതിനിടെ സുരേഷ് ഗോപിക്കെതിരെ സംവിധായകൻ ഷാജി കൈലാസ് രംഗത്തെത്തി എന്ന രീതിയിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തൃശൂർ∙ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ, സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി. വരാഹി അസോസിയേറ്റ്സ് സിഇഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്.
Results 1-10 of 955