Activate your premium subscription today
നടൻ ഉണ്ണി മുകുന്ദനെയും മാർക്കോ സിനിമയെയും മാമുക്കോയയുടെ മകനും നടനുമായ നിസാർ മാമുക്കോയ അധിക്ഷേപിച്ചു എന്ന ആരോപണങ്ങൾ കൊഴുക്കുന്നതിനിടെ വൈറലായി നിസാർ ഡിസംബർ 25നു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ. ‘മാർക്കോ’ സിനിമ ഇറങ്ങിയ അതേ ദിവസം തന്നെ ഈ സിനിമയെ പ്രകീർത്തിച്ചുകൊണ്ടുള്ള വിഡിയോ നിസാർ തന്റെ പേജുകളിൽ
ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ സിനിമയെ പ്രശംസിച്ച് ഡോക്ടർ എലിസബത്ത് ഉദയൻ. ഗുജറാത്തിലാണ് എലിസബത്ത് ഇപ്പോൾ ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ പോലും മാർക്കോയാണ് ഇപ്പോൾ ചർച്ച വിഷയമെന്നും ഒരു മലയാള സിനിമയെ ഇവിടെയുള്ള ആളുകൾ പ്രശംസിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും
താരസംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് പിൻവാങ്ങുന്നതായി നടൻ ഉണ്ണി മുകുന്ദന്. തിരക്കുകൾക്കിടയിൽ തന്റെ ചില ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സാധിക്കുന്നില്ലെന്നും ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു ‘‘ഞാൻ വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം
മലയാളികൾക്ക് ഏറെ സുപരിചിതമായ ഗാനമാണ് പുലിവാൽ കല്യാണത്തിലെ ‘ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ’ എന്നത്. കൈതപ്രം എഴുതിവച്ചതു പോലൊരു നായിക മാർക്കോയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ജന്മം കൊണ്ടു ഗുജറാത്തിയും ജീവിതം കൊണ്ടു മലയാളിയുമായ ദുർവ ഠാക്കർ. സിനിമയിൽ ഏറെ ചർച്ചയായ
ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ഉണ്ണിയുടെ സ്കൂൾ കാലം. അവിടെ സുഹൃത്തുക്കളുമേറെ. അഹമ്മദാബാദിലെ പാതയോരങ്ങളിലെ ചുവരുകളിൽ ഉണ്ണിയുടെ സിനിമകളുടെ പോസ്റ്റർ മുൻപും പതിഞ്ഞിട്ടുണ്ടെങ്കിലും അവിടുത്തെ സുഹൃത്തുക്കൾ തിയറ്ററിൽ സിനിമ കണ്ട് ആവേശത്തോടെ വിളിച്ചു വിശേഷം പറയുന്നത് ഉണ്ണിക്ക് ആദ്യാനുഭവം. ഇതുവരെ തെലുങ്കിൽ
ഉണ്ണി മുകുന്ദനെക്കുറിച്ച് താൻ പറഞ്ഞ വാക്കുകൾ പലരും വളച്ചൊടിച്ചെന്ന് നടനും മാമൂക്കോയയുടെ മകനുമായ നിസാർ മാമൂക്കോയ. ഒരു പ്രമോഷൻ നടക്കുമ്പോൾ മുമ്പിൽ നിന്നും ചോദിച്ചതിന് മറുപടി പറഞ്ഞ തന്നെ ദോഷം പറയരുതെന്നും സിനിമയിൽ അഭിനയിച്ച് തന്റെ പ്രയാസം മാറ്റാം എന്നു കരുതി വന്ന തന്ന തനിക്കെതിരെ ഇത്തരത്തിൽ വാർത്തകൾ
ഇന്ത്യയൊട്ടാകെ തരംഗമാകുന്ന മലയാള ചിത്രം ‘മാർക്കോ’യെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർതാരം താരം അല്ലു അർജുൻ. സംവിധായകൻ ഹനീഫ് അദേനിയെ നേരിട്ടു വിളിച്ചാണ് താരം ‘മാർക്കോ’ സിനിമയുടെ ടീമിനോടുള്ള അഭിനന്ദനം അറിയിച്ചത്. സിനിമ കണ്ടുവെന്നും നന്നായി ആസ്വദിച്ചെന്നും അല്ലു അർജുൻ പറഞ്ഞു.
ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന് ചിത്രം ‘മാർക്കോ’ ഉടൻ ഒടിടിയിലേക്കില്ല. സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും യാതൊരു ഒടിടി പ്ലാറ്റ്ഫോമുകളുമായും കരാറുകള്‍
സാധാരണഗതിയില്‍ ഒരു പ്രത്യേക നടന്റെ സാന്നിധ്യം കൊണ്ട് മാത്രം വലിയ വിഭാഗം ആളുകള്‍ തിയറ്ററുകളില്‍ വരുകയും അങ്ങനെ അയാളുടെ പടത്തിന് സ്ഥിരമായി നിശ്ചിതശതമാനം ഇനീഷ്യന്‍ കലക്ഷന്‍ ലഭ്യമാകുകയും സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും നടന്റെ താരപ്രഭാവത്തില്‍ പടത്തിന് വലിയ തോതിലുളള കലക്ഷന്‍ ലഭിക്കുകയും നല്ല അഭിപ്രായമുളള സിനിമകളില്‍ ഇതര താരങ്ങളില്‍ നിന്ന് വിഭിന്നമായി ഭീമമായ കലക്ഷന്‍ ലഭ്യമാക്കുകയും ഒക്കെ ചെയ്യുന്നത്ര താരപ്രഭാവമുളളവരെയാണ് ഈ ഗണത്തില്‍ പെടുത്തുക. ഇവരുടെ പടങ്ങള്‍ക്ക് സാറ്റലൈറ്റ്-ഒ.ടി.ടി പരിഗണനയിലും ഓവര്‍സീസ്-ഡബിങ് റൈറ്റസ് അടക്കമുളള ഇതര ബിസിനസുകളെല്ലാം വളരെ ഉയര്‍ന്ന വിലയ്ക്ക് വിറ്റു പോകുന്നു. അതിന് കാരണമായി പറയപ്പെടുന്നത് ഇത്തരം താരങ്ങളുടെ സിനിമകള്‍ എത്ര മോശമാണെങ്കില്‍ പോലും അത് കാണാന്‍ ഗണ്യമായ വിഭാഗം പ്രേക്ഷകര്‍ ഉണ്ടെന്നതാണ്. അങ്ങനെ സിനിമയ്ക്ക് മുകളില്‍ താരം വളരുന്നതോടെയാണ് സൂപ്പര്‍താരപരിവേഷം എന്ന പ്രതിഭാസം ഉണ്ടാകുന്നത്.
ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന സൂപ്പർതാരമായി ഉണ്ണി മുകുന്ദൻ മാറിയതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി സ്വാസിക വിജയ്. ഇന്ന് ഉണ്ണിക്കു കിട്ടുന്ന ഓരോ കയ്യടികളും പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്നും സ്വാസിക പറയുന്നു. ‘‘ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല.
Results 1-10 of 270