Activate your premium subscription today
ചെന്നൈ ∙ അണ്ണാഡിഎംകെയും ബിജെപിയും വീണ്ടും കൈകോർത്തതോടെ, തമിഴ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന വിജയ്ക്കു വെല്ലുവിളി ഇരട്ടിയായി. ബിജെപിയുമായി സഹകരിക്കാൻ മടിച്ചുനിന്ന അണ്ണാഡിഎംകെ, ആദ്യം വിജയ്യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ഒപ്പം നിർത്താനായിരുന്നു ശ്രമിച്ചത്. ഇതിനായി വിശദമായ ചർച്ചകൾ നടന്നെങ്കിലും ടിവികെ മുന്നോട്ടു വച്ച ഉപാധികൾ അണ്ണാഡിഎംകെയെ ഞെട്ടിച്ചു.
ചെന്നൈ∙ 2026 നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ അരയും തലയും മുറുക്കുകയാണ് തമിഴ്നാട്ടിലെ മുന്നണികൾ. അധികാരം നിലനിർത്താൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗസീവ് അലയൻസ് വമ്പൻ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ നടത്തും. 2026ലെ പൊങ്കൽ തമിഴ്നാട്ടിലെ വിവിധ മുന്നണികൾക്ക് ഇക്കുറി
തമിഴക വെട്രി കഴകം...തമിഴ് സിനിമയിലെ ഡിസ്റപ്റ്ററായി മാറിയ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍ 2024 ഫെബ്രുവരിയിലായിരുന്നു തന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ച് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇരുധ്രുവ കേന്ദ്രീകൃതമായ തമിഴ്നാട് രാഷ്ട്രീയത്തിലും ഡിസ്റപ്ഷന് തീര്‍ക്കുകയെന്ന
ചെന്നൈ ∙ അണ്ണാഡിഎംകെ വീണ്ടും എൻഡിഎ പാളയത്തിലെത്തിയതു നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴക(ടിവികെ)വുമായുള്ള ചർച്ചകൾ പാളിയതിനെ തുടർന്നെന്നു റിപ്പോർട്ട്. കഴിഞ്ഞവർഷം നടന്ന ചർച്ചയ്ക്കിടെ, വിജയ് മുന്നോട്ടുവച്ച പല നിബന്ധനകളും അംഗീകരിക്കാൻ അണ്ണാഡിഎംകെ തയാറായിരുന്നില്ലെന്നാണു സൂചന. സഖ്യത്തെ
കേരളത്തിലെ ആദ്യ ദിന കലക്ഷനിൽ റെക്കോർഡിട്ട് മോഹൻലാൽ ചിത്രം എമ്പുരാൻ. 14.07 കോടി രൂപ നേടിയാണ് വിജയ് ചിത്രമായ ‘ലിയോ’യുടെ 12 കോടി എമ്പുരാൻ പഴങ്കഥയാക്കിയത്. ആദ്യ ദിനത്തിൽ ചിത്രത്തിന് ആകെ ലഭിച്ച കലക്ഷൻ 67 കോടിയാണ്. രണ്ടു ദിവസം കൊണ്ട് 100 കോടി നേടിയും സിനിമ ചരിത്രം സൃഷ്ടിച്ചു. കേരളത്തിലെ കലക്ഷനിൽ
ചെന്നൈ ∙ ‘തമിഴ്നാടിനോട് മോദിജിക്ക് എന്താണ് അലർജി’യെന്നു ചോദിച്ചും മുഖ്യമന്ത്രി സ്റ്റാലിന്റേത് രാജവാഴ്ചയെന്നു വിമർശിച്ചും കേന്ദ്ര–തമിഴ്നാട് സർക്കാരുകൾക്കെതിരെ വീണ്ടും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയിന്റെ രൂക്ഷവിമർശനം.
കത്തിരിക്കാലത്തെ കത്തുന്ന ചൂട് പടരാൻ ഇനിയും ആഴ്ചകളുണ്ടെങ്കിലും, വിവാദച്ചൂടിൽ വിയർക്കുകയാണു തമിഴക രാഷ്ട്രീയം. അധികാരക്കളത്തിലെ മുഖ്യകഥാപാത്രങ്ങൾ അടുത്ത കരുനീക്കങ്ങൾക്ക് ആലോചനകൾ തുടരുമ്പോൾ, ചെറുവേഷങ്ങളിൽ ഒതുങ്ങിയവർ തിരിച്ചുവരവിനു പഴുതു തേടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം; തമിഴ് രാഷ്ട്രീയത്തിൽ ഇനി കാണാനിരിക്കുന്ന കാഴ്ചകൾക്ക് ഒരു പക്ഷേ, സിനിമാക്കഥകളെക്കാൾ നാടകീയതയുണ്ടാകും. രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ ഉലയ്ക്കാനുള്ളതൊന്നും നാലു വർഷത്തിനിടെ ഉണ്ടായിട്ടില്ല. തമിഴ്നാടിനെതിരെയുള്ള കേന്ദ്ര നീക്കങ്ങൾക്കു തടയിടാനും എതിർവിഭാഗത്തിൽ നിന്നുള്ളവരുടേതടക്കം പിന്തുണ ഉറപ്പിക്കാനും സ്റ്റാലിനായി. തമിഴ്നാടിനൊരു പ്രശ്നമുണ്ടായാൽ ബിജെപി ഒഴികെയുള്ള മറ്റു പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം അദ്ദേഹത്തിനൊപ്പം നിൽക്കും. ദേശീയ വിദ്യാഭ്യാസനയത്തെച്ചൊല്ലിയുള്ള വിവാദം ഉദാഹരണം. നയം അംഗീകരിക്കാത്ത തമിഴ്നാടിനു ഫണ്ട് തരില്ലെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതോടെ തമിഴകം ഇളകി. തമിഴ്നാടിന്റെ ദ്വിഭാഷാ നയം മാറ്റില്ലെന്നു പ്രധാനമന്ത്രിയെ വരെ അറിയിച്ചു. എന്നിട്ടും അരിശം തീരാതെ, ബജറ്റ് രേഖയിൽനിന്നടക്കം ഹിന്ദി കലർന്ന രൂപാചിഹ്നത്തെ പുറത്താക്കി. വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ട എന്ന ശൈലിയിൽ തിരിച്ചടിച്ചു. കേന്ദ്രഫണ്ടില്ലെങ്കിലും കാര്യങ്ങൾ നടത്തിക്കാണിക്കാമെന്നു സർക്കാർ
നടന് വിജയ് മാര്‍ച്ച് ഏഴിന് ചെന്നൈയില്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. നോമ്പെടുത്ത വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന വിജയ്യുടെ ചിത്രം മാധ്യമങ്ങള്‍ പങ്കുവച്ചിരുന്നു. ഇഫ്താർ പാര്‍ട്ടിയില്‍ മദ്യപാനികളെയും റൗഡികളെയും പങ്കടുപ്പിച്ചത് മുസ്ലിംകളെ അപമാനിക്കലാണെന്ന് ആരോപിച്ച്
ചെന്നൈ ∙ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയവരെ കാലികളെപ്പോലെ കൈകാര്യം ചെയ്തെന്നും മദ്യപാനികളുടെയും റൗഡികളുടെയും പങ്കാളിത്തം മുസ്ലിം സമുദായത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് നടൻ വിജയ്ക്കെതിരെ തമിഴ്നാട് സുന്നത്ത് ജമാഅത്ത് പൊലീസിൽ പരാതി നൽകി. പങ്കെടുത്തവരെ അപമാനിക്കുന്ന തരത്തിലാണ് ഇഫ്താർ നടത്തിയത്. ബൗൺസർമാരും നടന്റെ സുരക്ഷാ ജീവനക്കാരും അപമര്യാദയായി പെരുമാറി. സംഭവത്തിൽ ഖേദം പോലും പ്രകടിപ്പിക്കാത്ത മനുഷ്യത്വമില്ലാത്ത ആളാണ് വിജയ് എന്നു സംശയമുണ്ടെന്നും സംഘടനയുടെ ട്രഷറർ സയ്യിദ് ഗൗസ് ആരോപിച്ചു.
ചെന്നൈ∙ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വനിതാ ദിനത്തിൽ, മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്കു സുരക്ഷ ഒരുക്കാൻ സ്റ്റാലിൻ സർക്കാരിനു സാധിച്ചില്ലെന്നായിരുന്നു പ്രധാന വിമർശനം. തമിഴ്നാട്ടിൽ മാറ്റം സംഭവിക്കുമെന്നു വിജയ് തുറന്നടിക്കുകയും ചെയ്തു. ഒക്ടോബറിൽ നടന്ന പാർട്ടി പൊതുസമ്മേളനത്തിലും സ്റ്റാലിനെയും കുടുംബത്തിനെയും എതിർത്ത് വിജയ് സംസാരിച്ചിരുന്നു.
Results 1-10 of 320