Activate your premium subscription today
എഡ്മണ്ടൺ ∙കാനഡയിലെ എഡ്മണ്ടണിലെ സെന്റ് ജേക്കബ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കലാ, സാംസ്ക്കാരികാഘോഷം 'ഈ മനോഹര തീരം' ജൂൺ 21ന് പ്ലസന്റ് വ്യൂ കമ്മ്യൂണിറ്റി ലീഗ് ഹാളിൽ നടക്കും.
ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ഏ.ആർ.ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വിഡിയോ ഗാനം പുറത്ത്. ‘ഇടനെഞ്ചിലെ മോഹവുമായി’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ഗായകൻ കെ.എസ്. ഹരിശങ്കറും പുതുമുഖ ഗായിക ശ്രീജാ ദിനേശും ചേർന്നാണ്. വരികൾ എഴുതിയിരിക്കുന്നത് ഹസീനാ.എസ്.കാനമാണ്.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾക്കായി മനോരമ ഓൺലൈൻ ഒരുക്കിയ പാട്ട് ശ്രദ്ധ നേടുന്നു. ‘കൊച്ചുപൂച്ചക്കുഞ്ഞിനൊരു കൊച്ചമളി പറ്റി’ എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പാട്ടിലെ കറുത്ത പൂച്ചകുഞ്ഞിന്റ കുസൃതികൾ ആസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു. അവതരണത്തിലെ കൗതുകം കൊണ്ടും പാട്ടിന്റെ ഭംഗി കൊണ്ടും ഇതിനകം നിരവധി ആസ്വാദകരെയാണ് ഗാനം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
നടി സന അൽത്താഫിന്റെ ഡാൻസ് വിഡിയോ വൈറലാകുന്നു. സുഹൃത്തിനൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. ‘ഏക്ക് നമ്പർ തുജ് കമ്പർ’ എന്ന മറാഠി ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്.
ജനപ്രീതിയിൽ മുന്നിലായിരുന്നെങ്കിലും തുച്ഛമായ പ്രതിഫലമായിരുന്നു പണ്ട് ഗായകർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് ലക്ഷങ്ങളും കോടികളും വാങ്ങി പാട്ട് പാടുന്ന ഗായകരാണ് ലോകമെമ്പാടുമുള്ളത്. പാട്ടിലൂടെ മാത്രമല്ല സംഗീത പരിപാടികളിലൂടെയും മറ്റ് വ്യവസായങ്ങളിലൂടെയും കോടികണക്കിന് രൂപയാണ് ഓരോ ഗായകരും പ്രതിവർഷം സമ്പാദിക്കുന്നത്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഗായകൻ ആരാണെന്ന ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം ഇപ്പോൾ ജീവനോടെയില്ല എന്നതാണ്.
ഫാദേഴ്സ് ഡേയിൽ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘അപ്പ’ എന്ന മ്യൂസിക്കൽ ആൽബം പുറത്തിറക്കി വിജയ് യേശുദാസ്. ജിനോയ് ജോർജ് സംഗീതം നൽകിയിരിക്കുന്ന മ്യൂസിക്ക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ പാലക്കിലാണ്. ജിനോയ് ജോർജിന്റെ ജീവിതത്തിലെ യഥാർഥ അനുഭവങ്ങളാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈശാഖ് സോമനാഥിന്റേതാണ് വരികൾ.
അമ്മ ശോഭ ബാലമുരളിയുടെ കവർ സോങ് വിഡിയോ പങ്കുവച്ച് നടി അപർണ ബാലമുരളി. അമ്മയുടെ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനം എന്ന അടിക്കുറിപ്പോടെയാണ് അമ്മയുടെ കവർ സോങ് വിഡിയോ നടി പങ്കുവച്ചിരിക്കുന്നത്. ഇളയരാജ സംഗീതം നൽകി എസ്.ജാനകിയും പി.ജയചന്ദ്രനും ചേർന്ന് ആലപിച്ച ‘കൊടിയിലെ മല്ലികപൂ’ എന്ന ഗാനത്തിന്റെ കവർ സോങ് ആണ് പുറത്തിറക്കിയിരിക്കുന്നത്.
ഗായിക ശിഖ പ്രഭാകരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. 45 ദിവസത്തെ അമേരിക്കൻ സംഗീത പര്യാടനം കഴിഞ്ഞ് മടങ്ങി വരവെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ഭർത്താവിനെ ഓടിപ്പോയി കെട്ടിപ്പിടിക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്. കയ്യിൽ പൂക്കളുമായാണ് ശിഖയുടെ ഭർത്താവ് ഫൈസൽ റാസി സ്വീകരിക്കാനെത്തിയത്. അത് വാങ്ങിക്കാൻ കാത്തുനിൽക്കാതെ ഗായിക ഭർത്താവിനെ കെട്ടിപ്പിടിക്കുകയായിരുന്നു.
അഹമദാബാദ് വിമാനദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായകർ. വിമാനദുരന്തം ഒരു ഷോക്കായിരുന്നു എന്നാണ് എം.ജി.ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അപകടം നടന്ന ദിവസത്തെ ഫ്ലൈറ്റ് ടിക്കറ്റ് പങ്കുവച്ചുകൊണ്ടാണ് ഗായകൻ വേദന പങ്കുവച്ചത്.
സ്റ്റൈലിഷ് നൃത്താവതരണവുമായി പ്രാർഥന ഇന്ദ്രജിത്ത്. തന്റെ ഇൻസ്റ്റഗ്രാമാലാണ് പ്രാർഥന ഡാൻസിന്റെ വിഡിയോ പങ്കുവെച്ചത്. സങ്കീർണമായ ഹിപ് മൂവ്മെന്റുകളടക്കമുള്ള ഡാൻസ്, പ്രാർഥന അനായാസം ചെയ്യുന്നത് വിഡിയോയിൽ കാണാം. ഈ നൃത്തം പഠിച്ചെടുത്തതു കൊണ്ട് അടുത്ത ഒരു മാസത്തേക്കുള്ള കാർഡിയോ വ്യായാമം വേണ്ട' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
Results 1-10 of 930