Activate your premium subscription today
പാക്കിസ്ഥാൻ തന്റെ മുൻ പ്രണയിതാവിനെ പോലെയാണെന്ന് ഗായകൻ അദ്നാൻ സമി. അതുകൊണ്ടാണ് പാക്കിസ്ഥാനിൽ നിന്ന് നിരന്തരമായി വെറുപ്പും വിദ്വേഷവും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആഘോഷിച്ചത് ഇന്ത്യക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ബോളിവുഡ് ബബിളി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്നാൻ സമി.
ശരീര ഭാരം കുറയ്ക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി ഗായകൻ അദ്നാൻ സമി. ആറ് മാസത്തിനുള്ളിൽ മരിക്കുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ദേഷ്യം വന്നെന്നും അച്ഛന്റെ വൈകാരികമായ വാക്കുകളാണ് ഭാരം കുറയ്ക്കാൻ കാരണമായതെന്നും ഗായകൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാൻ വീസ നൽകാതിരുന്നതിനാൽ അമ്മ മരിച്ചപ്പോൾ അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ലെന്ന് വെളിപ്പെടുത്തി ഗായകൻ അദ്നാൻ സമി. പാക്കിസ്ഥാനില് ജനാധിപത്യം ഇല്ലെന്നും എപ്പോൾ വേണമെങ്കിലും സർക്കാർ അട്ടിമറിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടിവിക്ക് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു അദ്നാൻ സമി.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ഗായകർ. ‘ഇന്ത്യൻ ആർമിക്ക് സല്യൂട്ട്’ എന്നായിരുന്നു അനിരുദ്ധ് രവിചന്ദർ പ്രതികരിച്ചത്. ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയ ചിത്രം ‘ജയ് ഹിന്ദ്’ എന്ന അടിക്കുറിപ്പോടെ ഗായകൻ അദ്നാൻ സമി പങ്കുവച്ചു.
ഗായകൻ അദ്നാൻ സമിയുടെ പൗരത്വത്തെ ചോദ്യം ചെയ്ത് പാക്കിസ്ഥാന്റെ മുൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റർ സി.എച്ച്.ഫവാദ് ഹുസൈൻ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിലെ പാക്ക് പൗരർ രാജ്യം വിടണമെന്ന കേന്ദ്ര നിർദേശം പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം. ‘അദ്നാൻ സമിയുടെ കാര്യം എങ്ങനെ’ എന്ന ചോദ്യമാണ്
ഗായകൻ അദ്നാൻ സാമിയുടെ മാതാവ് നൗറീൻ സമി ഖാൻ (77) അന്തരിച്ചു. ഗായകൻ തന്നെയാണ് തന്റെ ജീവിതത്തിലെ വലിയ നഷ്ടത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമ്മയുടെ ചിത്രം പങ്കിട്ടുകൊണ്ടാണ് വിയോഗവാർത്ത അദ്നാൻ സമി അറിയിച്ചത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട മാതാവ് ബീഗം നൗറീൻ സമി ഖാന്റെ വിയോഗം ഏറ്റവും വലിയ
ഗായകൻ അദ്നാൻ സമിയുടെ മകനും സംഗീതംവിധായകനുമായ ആസാൻ സമിയും പാക് നടി മഹിറ ഖാനും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹം. ആസാന്റെ പിറന്നാളിന് സമൂഹമാധ്യമത്തിൽ മഹിറ ഹൃദ്യമായ കുറിപ്പും റൊമാന്റിക് നൃത്തരംഗങ്ങളും പങ്കിട്ടതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നത്. ആസാനെ കെട്ടിപ്പിടിച്ചു
രൺബീർ കപൂർ നായകനായെത്തിയ ‘അനിമൽ’ സിനിമ സംബന്ധിച്ച് വിമർശനങ്ങൾ പുകയുന്നതിനിടെ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗായകൻ അദ്നാൻ സമി. ‘അനിമൽ’ ഒരു സിനിമ മാത്രമാണെന്നും അതിനെ ആ അർഥത്തിൽ മാത്രം എടുത്താൽ പോരെയെന്നും ഗായകന് ചോദിക്കുന്നു. ഒരു കലാകാരന് അദ്ദേഹത്തിന്റെ കല പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. അത്
വിവാഹമോചനം സംബന്ധിച്ച് ഗായകന് അദ്നാൻ സമിയുടെ മുൻ ഭാര്യയും നടിയുമായ സെബ ബക്തിയാറിന്റെ വെളിപ്പെടുത്തലുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിവാഹത്തോടെ താൻ കരിയർ ഉപേക്ഷിച്ചെന്നും എന്നാൽ വിവാഹജീവിതം പരാജയപ്പെട്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ സെബ വെളിപ്പെടുത്തി. വിവാഹമോചന സമയത്ത് മകനെ വിട്ടുകിട്ടാൻ
പാക്കിസ്ഥാൻ പൗരത്വം ഉപേക്ഷിച്ച് താൻ ഇന്ത്യയിലെത്തിയത് പണം മോഹിച്ചാണെന്നുള്ള ആരോപണത്തോടു രൂക്ഷമായി പ്രതികരിച്ച് ഗായകൻ അദ്നാൻ സമി. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായകൻ വിഷയത്തിൽ പ്രതികരണമറിയിച്ചത്. താൻ ഇന്ത്യൻ പൗരത്വം സ്വീകരിച്ചപ്പോൾ പാക്കിസ്ഥാനിലെ പലരും തനിക്കെതിരെ പല ആരോപണങ്ങളും
Results 1-10 of 17