Activate your premium subscription today
ചെന്നൈ∙ സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരുവരുടെയും വിവാഹം നടത്തുന്നതിനുള്ള നീക്കങ്ങൾ കുടുംബങ്ങളിൽ ആരംഭിച്ചതായാണു വിവരം. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം, വിവാഹവാർത്ത തെറ്റാണെന്ന് വ്യക്തമാക്കി അനിരുദ്ധ് രംഗത്തെത്തി. എക്സിൽ പോസ്റ്റ് ചെയ്ത ഒറ്റ വരി പോസ്റ്റിലാണ് വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അനിരുദ്ധ് അഭ്യർഥിച്ചത്.
നടനാകുന്നതിനു മുൻപേ അനിരുദ്ധ് രവിചന്ദറിന്റെ വലിയ ആരാധകനായിരുന്നെന്ന് വെളിപ്പെടുത്തി വിജയ് ദേവരകൊണ്ട. അനിരുദ്ധിന്റെ കൂടെ സിനിമ ചെയ്യണം എന്നത് കുറേ കാലമായുള്ള ആഗ്രഹമാണെന്നു വിജയ് പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘കിങ്ഡ’ത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ഗായകർ. ‘ഇന്ത്യൻ ആർമിക്ക് സല്യൂട്ട്’ എന്നായിരുന്നു അനിരുദ്ധ് രവിചന്ദർ പ്രതികരിച്ചത്. ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയ ചിത്രം ‘ജയ് ഹിന്ദ്’ എന്ന അടിക്കുറിപ്പോടെ ഗായകൻ അദ്നാൻ സമി പങ്കുവച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംഗീത പരിപാടി റദ്ദ് ചെയ്ത് ഗായിക ശ്രേയ ഘോഷാൽ. ‘ഓൾ ഹാർട്സ് ടൂർ’ എന്ന പേരിൽ നടത്തുന്ന സംഗീത പര്യടനത്തിന്റെ ഭാഗമായി ശനിയാഴ്ച സൂറത്തിൽ നടത്താനിരുന്ന പരിപാടിയാണ് ശ്രേയ റദ്ദ് ചെയ്തത്. പരിപാടിയുടെ സംഘാടകരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഓൾ ഹാർട്സ് ടൂറിന്റെ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംഗീതപരിപാടി റദ്ദ് ചെയ്ത് ഗായകൻ അർജിത് സിങ്. ഏപ്രിൽ 27ന് ചെന്നൈയിൽ നടത്താനിരുന്ന ലൈവ് പരിപാടിയാണ് അർജിത് സിങ് റദ്ദാക്കിയത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ആദരസൂചകയാണ് പരിപാടി റദ്ദ് ചെയ്യുന്നതെന്ന് ഗായകൻ പ്രതികരിച്ചു.
അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം ഡ്രാഗണിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘റൈസ് ഓഫ് ഡ്രാഗൺ’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന് വിഗ്നേഷ് ശിവൻ ആണ് വരികൾ കുറിച്ചത്. ലിയോൺ ജെയിംസ് ഈണമൊരുക്കി. അനിരുദ്ധ് രവിചന്ദർ, നദിഷ തോമസ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ
വിജയ്യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ജന നായകൻ എന്നാണ് സിനിമയ്ക്കു േപരു നൽകിയിരിക്കുന്നത്. നൂറ് കണക്കിന് പാർട്ടി പ്രവർത്തകരുടെ ഇടയിൽ നിന്നും സ്റ്റൈലിഷ് ലുക്കിൽ സെൽഫി എടുക്കുന്ന വിജയ്യുടെ ഫസ്റ്റ്ലുക്കും അണിയറക്കാർ റിലീസ് ചെയ്തു.
അജിത് നായകനായെത്തുന്ന ബ്രഹ്മാണ്ഡചിത്രം വിടാമുയർച്ചിയിലെ പുതിയ ഗാനം പുറത്ത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനം ട്രെൻഡിങ്ങിൽ മുന്നിലെത്തി. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ 13 ലക്ഷം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. അനിരുദ്ധും യോഗി ശേഖറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവന്റേതാണ് വരികൾ. അമോഘ് ബാലാജിയാണ് റാപ്പ് ഒരുക്കിയത്.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തെ പ്രശംസിച്ച് എ.ആർ.റഹ്മാൻ. വ്യത്യസ്തമായ ഈണങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അനിരുദ്ധിനു സാധിച്ചിട്ടുണ്ടെന്നും പതിനായിരക്കണക്കിനു സംഗീതസംവിധായകരുണ്ടെങ്കിലും അവരിൽ നിന്നൊക്കെ അനിരുദ്ധ് വേറിട്ടു നിൽക്കുന്നുണ്ടെന്നും റഹ്മാൻ പറഞ്ഞു. ജയം രവിയെയും നിത്യ മേനനെയും
സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘ചുട്ടമല്ലെ’ റൊമാന്റിക് ട്രാക്കിന്റെ വിഡിയോ പതിപ്പ് പുറത്തിറങ്ങി. ജാൻവി കപൂറിന്റെ ഗ്ലാമറസ് ലുക്ക് ആണ് പാട്ടിന്റെ മുഖ്യാകർഷണം. നടിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ ‘ദേവര’യിലെ ഗാനമാണിത്. ചുരുങ്ങിയ സമയം കൊണ്ട് ‘ചുട്ടമല്ലെ’യുടെ വിഡിയോ പതിപ്പ് 3 മില്യനിലേറെ പ്രേക്ഷകരെ നേടി.
Results 1-10 of 62