Activate your premium subscription today
മദ്രാസിൽ ജോലി കിട്ടിയപ്പോൾ താമസിച്ച ലോഡ്ജിൽ നിന്നായിരുന്നു പി. ജയചന്ദ്രന്റെ പാട്ടിന്റെ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നത്. പിൽക്കാലത്ത് സംഗീതസംവിധായകൻ രവീന്ദ്രൻ എന്നു പേരെടുത്ത കുളത്തൂപ്പുഴ രവി ആയിരുന്നു അവരിൽ ഒരാൾ. മറ്റൊരാൾ തൃശൂർ സ്വദേശിയായ പി.കെ. കേശവൻ നമ്പൂതിരി. മദ്രാസിൽ ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി കർണാടകസംഗീതം പഠിക്കാനെത്തിയതായിരുന്നു നമ്പൂതിരി. പിൽക്കാലത്ത് ജയചന്ദ്രൻ പാടിയ ‘പുഷ്പാഞ്ജലി’ പോലെയുള്ള പ്രസിദ്ധ ഭക്തിഗാനങ്ങൾക്ക് ഈണമിട്ടത് അദ്ദേഹമായിരുന്നു. ലോഡ്ജിൽനിന്നു രൂപപ്പെട്ട മറ്റൊരു ചങ്ങാത്തം ചന്ദ്രമോഹനായിരുന്നു. പ്രസിദ്ധ പിന്നണി ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ.. എല്ലാവരും ചേർന്ന് പാട്ടുകളെപ്പറ്റി ചർച്ചചെയ്തും പാടിയും ആഘോഷിച്ച രാവുകളായിരുന്നു അത്. നിർബന്ധമാണെങ്കിൽ നിങ്ങൾ നായകനെ മാറ്റിക്കോളൂ പാട്ടു ഞാൻ മാറ്റില്ല എന്ന് ജയചന്ദ്രനു വേണ്ടി വാദിച്ചിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. ‘എന്നാൽ പൊയ്ക്കൊള്ളൂ’ എന്ന് കനത്ത സ്വരത്തിൽ ജയചന്ദ്രനോട് പറഞ്ഞ ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തെക്കൊണ്ട് അദ്ഭുതഗാനങ്ങള് സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്,
"യേശുദാസിനു വച്ചിട്ടുള്ള ഒരു പാട്ടിന് ട്രാക്ക് പാടിയിട്ട് പോകാമോ?" ഒരു ഫലിതഗാനം പാടാനെത്തിയ ചെറുപ്പക്കാരനോട് സ്വതവേയുള്ള ഗൗരവത്തിന്റെ മേമ്പൊടിയിൽ ദേവരാജൻ മാസ്റ്ററിന്റെ ചോദ്യമുയർന്നു. "ഓ, പാടാമല്ലോ.'' - അവസരങ്ങളെ തേടി ഇങ്ങ് ഹൈദരാബാദ് വരെ വന്നിരിക്കുന്ന ആ ചെറുപ്പക്കാരന് തികഞ്ഞ വിനയത്തിൽ മറുപടി പറയാൻ
തിരുവനന്തപുരം∙ ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാകാൻ കഴിഞ്ഞതാണു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. ‘കുരുത്തക്കേടുകളുടെ പേരിൽ പലവട്ടം പിടിച്ചു പുറത്താക്കിയിട്ടുണ്ട്. പക്ഷേ ക്ഷമിച്ചു തിരികെ വിളിക്കാനും തയാറായി. മാസ്റ്റർ അതിനു തയാറായിരുന്നില്ലെങ്കിൽ ഇന്നു കാണുന്ന ജയചന്ദ്രൻ ഉണ്ടാകുമായിരുന്നില്ല’ – മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട്ടു നടത്തുന്ന ‘ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവ’ത്തിനു മുന്നോടിയായി ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച ‘ഹോർത്തൂസ് വായന’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാകാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. കുരുത്തക്കേടുകളുടെ പേരിൽ പല വട്ടം പുറത്താക്കിയിട്ടുണ്ട്. പക്ഷേ ക്ഷമിച്ച് തിരിച്ചുവിളിച്ചു ശിഷ്യനാക്കി. മാസ്റ്റർ അതിനു തയാറായിരുന്നില്ലെങ്കിൽ ഇന്നു കാണുന്ന ജയചന്ദ്രൻ ഉണ്ടാകുമായിരുന്നില്ല–
പ്രായം നൂറിനോടടുത്തു. ഓര്‍മകള്‍ പലതും പാട്ടിനുപോയെങ്കിലും ആ നല്ലകാലത്തെ പാട്ടോര്‍മകള്‍ ഇടയ്ക്കൊക്കെ ശ്രുതി മീട്ടും. രാഗങ്ങള്‍ മറന്നു, താളവും ലയവും ഇടയ്ക്കെപ്പോഴോ കൂട്ടുവെട്ടി. കാതും പിണങ്ങി നിന്നതോടെ പാട്ടു കേള്‍ക്കുന്നതു തന്നെ കുറഞ്ഞു. പതിയെ പതിയെ ശബ്ദത്തിന്റെ മധുരിമ ഇടര്‍ച്ചയ്ക്കു വഴിമാറി.
മലയാള കവിതയുടെ ഗതിവിഗതികളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒഎൻവി കുറുപ്പിന്റെ ജന്മവാർഷികമാണിന്ന്. ഒഎൻവി എന്ന മൂന്നക്ഷരം മലയാളികൾക്ക് കവിതയുടെ പര്യയമാണ്. കൊല്ലം ജില്ലയിലെ ചവറയിൽ ഒ.എൻ.കൃഷ്ണകുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27നാണ് ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന
കോഴിക്കോട്ടെ സംഗീതത്തെയും സംഗീത കൂട്ടായ്മകളെയും ഇഴയടിപ്പിച്ചു നിർത്തിയ സലാംക്കയുടെ ജീവിതം പാട്ടിനൊപ്പം ഒഴുകാൻ തുടങ്ങിയിട്ട് വർഷം 50. കല്യാണ വീടുകളിലെ തട്ടിൻ പുറത്തു നിന്ന് തുടങ്ങിയ പാട്ട് ജീവിതം കടൽ കടന്ന് മറ്റ് പല രാജ്യങ്ങളിലേക്കും ഒഴുകി. എം.എസ്.ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ഉമ്പായി, വിദ്യാധരൻ
മറവിയുടെ അജ്ഞാതതീരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു ഭാസ്കരൻ മാഷ്. സംസാരത്തിനിടെ ഓർമയുടെ കണ്ണികൾ ഇടയ്ക്കിടെ മുറിയുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല: "സ്വപ്നങ്ങളെക്കുറിച്ചല്ലേ മാഷ് ഏറ്റവുമധികം പാട്ടെഴുതിയിട്ടുള്ളത്?" "അതെയോ?" അദ്ഭുതത്തോടെ മാഷിന്റെ ചോദ്യം.
അക്ഷമമായ കാത്തിരിപ്പിനൊടുവിൽ അങ്ങു ദൂരെ വേദിയിൽ ഒരു വെളുത്ത പൊട്ട് തെളിയുന്നു. സ്റ്റേജിലെ മങ്ങിയ വെളിച്ചത്തിൽ ആ പൊട്ടിന് സ്വർണ്ണത്തിളക്കം. കാത്തിരിപ്പിന്റെ ആലസ്യത്തിൽ നിന്ന് നിലയ്ക്കാത്ത ഹർഷാരവങ്ങളിലേക്ക് മതിമറന്നുണരുന്നു സദസ്സ്. കാണാൻ കൊതിച്ച, കേൾക്കാൻ കൊതിച്ച പാട്ടുകാരനാണ് മൈക്കിന് മുന്നിൽ. ആ
ഭാവസാന്ദ്രമായ അനശ്വര ഗാനങ്ങൾ മലയാളിക്ക് നൽകിയ ജോൺസൺ മാസ്റ്ററിന്റെ ജന്മദിനമാണിന്ന്. മനോഹര ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സു കീഴടക്കിയ മാസ്റ്റർ ഓർമയായിട്ട് വര്‍ഷം 13 പിന്നിട്ടെങ്കിലും എന്നെന്നും ഓർമച്ചെപ്പിൽ സൂക്ഷിക്കാൻ നിരവധി ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിൻ,
Results 1-10 of 33