Activate your premium subscription today
‘ഞാൻ വെള്ളക്കടലാസിൽ പ്രണയലേഖനങ്ങൾ എഴുതി അവൾക്ക് െകാടുത്തിട്ടുണ്ട്. ഇപ്പോഴും ഞാൻ അവൾക്കു വേണ്ടിയാണ് പാട്ടുകളെഴുതുന്നത്. ആരും െകാതിക്കുന്നൊരാൾ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം...’ ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകൾ ഹൃദയത്തിലേറ്റിയ പോലെ ഇന്ന് സൈബർ ഇടങ്ങളിൽ നിറയുന്നത് അദ്ദേഹത്തിന്റെ ശബ്ദവും അഭിമുഖങ്ങളുമാണ്. പുത്തഞ്ചേരിയുടെ ശബ്ദത്തിൽ ആ പാട്ടുകൾ കവിതയായി കേൾക്കുമ്പോൾ വരികൾക്ക് അർഥവും ആഴവുമേറുന്നു. അങ്ങനെയുള്ള പാട്ടിലേക്കെത്തിയ കഥകൾ കേട്ടിരിക്കാൻ തന്നെ എന്തുരസമാണ്. അപ്പോൾ ആ വരികൾക്ക് ഇടയിൽ ഒളിപ്പിച്ച നോവുകൾക്കും പ്രണയങ്ങൾക്കും വിരഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഇതുവരെ കാണാത്ത തലങ്ങൾ വരുന്നു. പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴി വാർക്കുന്നവർക്കും ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ വേണ്ടവർക്കും പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണമിയായ് എന്ന് പറയുന്നവർക്കും അന്നും ഇന്നും പുത്തനാണ് ഈ പുത്തഞ്ചേരി. ആ പദസമ്പത്ത് തൊടാതെ, പറയാതെ, കേൾക്കാതെ ഒരു ദിവസം പോലും മലയാളി ഈ പതിറ്റാണ്ടുകളിൽ കടന്നുപോയിട്ടില്ല. വാക്കോളം കരുത്തേറിയ അടയാളമെന്തെന്നു ചോദിക്കും പോലെയാണത്. അതുെകാണ്ടാണ് വേർപാടിനു വർഷങ്ങൾ ഏറുമ്പോഴും പുത്തഞ്ചേരി നമ്മുടെ വീണുടയാത്ത സൂര്യകിരീടമാകുന്നത്, പലനാളലഞ്ഞ മരുയാത്രയിൽ ഇന്നും ഹൃദയം തിരയുന്ന പ്രിയ സ്വപ്നമാകുന്നത്.
മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് വർഷം 15. ആ ഭൗതികരൂപം വിട്ടു പിരിഞ്ഞെങ്കിലും ആ തൂലികത്തുമ്പ് സമ്മാനിച്ച കാവ്യസുഗന്ധം ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. ഗിരീഷ് പുത്തഞ്ചേരിയെ ഓർക്കുമ്പോൾ അനവധി ഗാനങ്ങളായിരിക്കും ഓരോരുത്തരുടെയും മനസ്സിലേയ്ക്കെത്തുക. അതിലേത് ആദ്യമെന്നത് ഓരോരുത്തർക്കുമുള്ള അനുഭവങ്ങളെ വച്ചേ പറയാൻ സാധിക്കൂ. സമ്മർ ഇൻ ബത്ലഹേമിലെ എത്രയോ ജന്മമായി എന്നായിരിക്കും ചിലർ ആദ്യം മൂളുക. ഹരിമുരളീരവം കഴിഞ്ഞേ മറ്റേതിലേക്കും ചിലർ പോകുകയുള്ളൂ. രണ്ടാംഭാവത്തിലെ മറന്നിട്ടുമെന്തിനോ എന്ന ഗാനമെങ്ങനെ മറക്കുമെന്നായിരിക്കും മറ്റു മറ്റു ചിലർ ചോദിക്കുക. ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ എന്നു കേൾക്കാതെ ദിവസവും ഉറങ്ങാനാവാത്തവരുണ്ട്. കാർമുകിൽ വർണന്റെ എന്ന ഭക്തിഗാനത്തോടെ ദിവസം തുടങ്ങുന്ന വേറെ ചിലർ. അങ്ങനെ ഗിരീഷ് പുത്തഞ്ചേരി പലർക്കും പലതാണ്. പല ഭാവങ്ങൾ.. പല രാഗങ്ങൾ.
ആത്മസുഹൃത്തിന്റെ ചിതയെരിയുമ്പോൾ ആ ഉള്ളും ഉലയിലുണരുന്ന കനലുപോലെ എരിഞ്ഞു കൊണ്ടിരിക്കുകയാണ്. ബാപ്പു ബാക്കിവച്ചിട്ടുപോയ ആഗ്രഹങ്ങൾ ചിന്തകളെ വല്ലാതെ പൊള്ളിക്കാൻ തുടങ്ങുമ്പോൾ തളർന്നു വീഴാതിരിക്കാൻ അവൻ ആവതു ശ്രമിക്കുന്നു. പ്രിയസുഹൃത്തിന് കടംകൊണ്ട ജീവിതമാണല്ലോ തന്റേത്, അപ്പോൾ അവന്റെ ഏറ്റവും വലിയ ആഗ്രഹത്തെ
മഴവെയിൽമഞ്ഞുകാലങ്ങൾക്കപ്പുറം ഒരു ഋതു കൂടിയുണ്ടായിരുന്നു കൃഷ്ണഗുഡിയിൽ. പ്രണയകാലം... ഏതു ഋതുവിനേക്കാളും ഏകാന്തസുന്ദരം.. ഓരോ പൂവിലും വിരിയാൻ നിന്നു പ്രണയം, ഓരോ തളിരിലും പുണരാൻ നിന്നു പ്രണയം, അവിടെയെത്തുന്ന ഓരോ പെണ്ണിന്റെയും മനസ്സിൽ കവിതയായ് പൊതിയാൻ നിന്നു പ്രണയം... അതുകൊണ്ടു തന്നെയാകാം കൃഷ്ണഗുഡിയിലെ
'മലയാളത്തിൽ നാളിതുവരെ എന്തുമാത്രം പാട്ടെഴുത്തുകാർ വന്നുപോയി. എല്ലാവരും നല്ല നല്ല പാട്ടുകൾ തന്നിട്ടുണ്ട്. പക്ഷേ എന്നെ സ്വാധീനിച്ചതെന്നു പറയാൻ ഒരാളെ ഉള്ളൂ. എന്നുവച്ചാൽ രോമരോമങ്ങളിൽ വരെ സ്വാധീനിച്ച കാവ്യഗുരു എന്റെ ഭാസ്കരൻ മാഷാണ്. ഞാൻ എഴുതിയ പാട്ടുകൾ മാഷാണ് എഴുതിയിരുന്നെങ്കിൽ അതിനെക്കാൾ പത്തിരട്ടി,
മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. നിലാവിന്റെ നീലഭസ്മക്കുറിയും ശിവമല്ലിക്കാവിലെ കൂവളവും നിറഞ്ഞ ഏഴഴകുള്ള ഗാനങ്ങൾ ഇനിയും പകർന്നേകാനുണ്ടായിരുന്നു പുത്തഞ്ചേരി എന്ന എഴുത്തഴകിന്. അകാലത്തിൽ വിടപറഞ്ഞെങ്കിലും ഇന്നും മാഞ്ഞുപോയിട്ടില്ല ആ
ഭാനു; മംഗലശ്ശേരി നീലകണ്ഠന്റെ നെറുകയിൽ ഒരു പുണ്യതീർഥമായ് പെയ്തു വീണവൾ. നീലകണ്ഠന്റെ നീട്ടിവിളിത്തുമ്പത്ത് എന്നുമുണ്ടായിരുന്നു അവൾ. അയാൾ തൊടുത്തുവിട്ട പ്രണയത്തിലും, കലമ്പിത്തീരാത്ത കലഹത്തിലും നല്ലപാതിയായി അവൾ നിറഞ്ഞുനിന്നു. മംഗലശ്ശേരിയെന്ന ആൺപ്രതാപത്തിന്റെ നാലുകെട്ടിനകത്ത് വിളക്കായി തെളിഞ്ഞും
‘മിഴിനീര് കുടമുടഞ്ഞൊഴുകി വീഴും ഉള്പ്പൂവിലെ മൗനങ്ങളില് ലയവീണയരുളും ശ്രുതി ചേര്ന്നു മൂളാം ലയവീണയരുളും ശ്രുതി ചേര്ന്നു മൂളാം ഒരു നല്ല മധുരാഗ ലയ കീർത്തനം...’ പ്രണയം എന്താണെന്നതു നിർവചനങ്ങൾക്കതീതമാണ്. പലർക്കും പലതാണ് പ്രണയം... പക്ഷേ പ്രണയം ബാക്കി വയ്ക്കുന്നത്, അല്ലെങ്കിൽ മുന്നോട്ടു
നിങ്ങളുടെ പ്രണയത്തിന് എന്തുനിറമാണെന്നു ചോദിച്ചാൽ ഒരു ചുവന്ന റോസാപ്പൂവായിരിക്കുമോ നിങ്ങൾ നീട്ടുക? എങ്കിൽ കടുംനീലനിറമുള്ളരൊരു റോസാപ്പൂവിന്റെ പ്രണയകഥ കൂടി നിങ്ങൾ കേൾക്കണം. ‘അകലെ’ എന്ന ശ്യാമപ്രസാദ് ചിത്രത്തിലെ നായികയുടെ കഥ. 2004ൽ പുറത്തിറങ്ങിയ ഈ ചിത്രം പറയുന്നത് ഒരു മേൽക്കൂരയുടെ കീഴിൽ ഒരുമിച്ച്
അകാലത്തിൽ വിടപറഞ്ഞ അനുഗ്രഹീത എഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിൽ നിന്ന് മറ്റൊരു താരോദയം കൂടി. അടുത്തിടെ ജയിലർ, ലിയോ, വിക്രം തുടങ്ങിയ തമിഴ് സിനിമകളുടെ മലയാള മൊഴിമാറ്റ ചിത്രങ്ങളിലെ പാട്ടുകൾക്കു വരികളെഴുതിയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ സഹോദരീപുത്രൻ ദീപക് റാം ശ്രദ്ധ നേടുന്നത്. സൗണ്ട് എൻജിനീയർ
Results 1-10 of 40