Activate your premium subscription today
കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് സൂചന നൽകി പോപ് താരം ജസ്റ്റിൻ ബീബർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരിക പോസ്റ്റുകളാണ് ഗായകൻ മാനസിക പിരിമുറുക്കത്തിലാണെന്ന ആശങ്ക ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. ‘വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ദൈവത്തിനോടു സഹായം ചോദിക്കുന്നു’ എന്നും ജസ്റ്റിൻ ബീബർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മെച്ചപ്പെട്ട വ്യക്തിയാകാൻ സ്വയം ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
പാപ്പരാസികളോടു രൂക്ഷമായി പ്രതികരിച്ച് ഗായകൻ ജസ്റ്റിൻ ബീബർ. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം കലിഫോർണിയയിലെ ഒരു കോഫി ഷോപ്പിലേക്കു പോകും വഴി തന്റെ ചിത്രങ്ങളെടുക്കാൻ കാത്തു നിന്നവരോടായിരുന്നു ബീബറിന്റെ പ്രതികരണം. ‘ഗുഡ് മോണിങ്’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്ത ഒരാളോട്, തനിക്കിത് തികച്ചും മോശമായ
മുൻപ്രണയബന്ധങ്ങളിൽ നേരിടേണ്ടിവന്ന മാനസിക പ്രയാസങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞ് പോപ്പ് താരം സെലീന ഗോമസ്. മുൻ പങ്കാളിയും ഗായകനുമായ ജസ്റ്റിൻ ബീബറിനെ ഉന്നം വച്ചായിരുന്നു സെലീനയുടെ തുറന്നുപറച്ചിൽ. ബീബറുമായുള്ള ബന്ധത്തിലൂടെ താൻ ഒരുപാട് പാഠങ്ങൾ പഠിച്ചെന്നും ആ പ്രണയത്തിന്റെ നാളുകളെക്കുറിച്ചോർക്കുമ്പോൾ
സമൂഹമാധ്യമങ്ങളിലെ സൗഹൃദ വലയത്തിൽ നിന്നും നിരവധി പേരെ അൺഫോളോ ചെയ്ത് പോപ് താരം ജസ്റ്റിൻ ബീബർ. മാർഗദർശിയും ഉറ്റസുഹൃത്തുമായിരുന്ന ഡിഡ്ഡി (ഷോൺ കോംബ്സ്), മുൻ കാമുകിയും ഗായികയുമായ സെലീന ഗോമസിന്റെ പ്രതിശ്രുത വരൻ ബെന്നി ബ്ലാങ്കോ, ഗായകരായ വീക്കെൻഡ്, ഡ്രേക്ക് എന്നിങ്ങനെ 25 പേരെയാണ് ബീബർ അൺഫോളോ ചെയ്തത്.
പോപ്പ് താരം ജസ്റ്റിൻ ബീബറും പങ്കാളിയും മോഡലുമായ ഹെയ്ലി ബാൾഡ്വിനും വേർപിരിയുന്നുവെന്ന് വീണ്ടും അഭ്യൂഹം. കഴിഞ്ഞ കുറച്ചു നാളുകളായി ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജീവനാശം ഉൾപ്പെടെ കൊടുത്ത് വേർപിരിയാൻ ഇരുവരും തീരുമാനമെടുത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹെയ്ലിക്ക്,
വിവാഹമോചനം സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ജസ്റ്റിൻ ബീബറിന്റെ ചിത്രം പങ്കുവച്ച് പങ്കാളി ഹെയ്ലി ബാൾഡ്വിൻ. ഇരുവരും അവധി ആഘോഷത്തിനു പോയപ്പോൾ എടുത്ത ചിത്രമാണിത്. ഹെയ്ലി പങ്കിട്ട ചിത്രം ചുരുങ്ങിയ സമയത്തിനകം ചർച്ചയാവുകയും ചെയ്തു. വിവാഹമോചന വാർത്തകളുടെ മുന ഒടിക്കുകയാണ് ഹെയ്ലിയുടെ പോസ്റ്റ്.
പോപ്പ് താരം ജസ്റ്റിൻ ബീബറും പങ്കാളി ഹെയ്ലി ബാൾഡ്വിനും വേർപിരിയുന്നുവെന്ന് അഭ്യൂഹം. കഴിഞ്ഞ കുറച്ചു നാളുകളായി ഇക്കാര്യം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ബീബർ സമൂഹമാധ്യമങ്ങളിൽ ഹെയ്ലിയെ അൺഫോളോ ചെയ്തതോടെ സംശയങ്ങൾ ബലപ്പെടുകയാണ്. വിഷയം ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്കു തുടക്കമിട്ടു കഴിഞ്ഞു. ഇതിനിടെ, ആരോ
പോപ് താരം ജസ്റ്റിൻ ബീബർ സംഗീതലോകത്തേക്കു മടങ്ങിവരാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പുതിയ ആൽബവുമായി ഗായകൻ വൈകാതെ ആരാധകർക്കു മുന്നിലെത്തുമെന്നാണു സൂചന. 2023ൽ വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷം ബീബർ, കുടുംബത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. 2021ല് പുറത്തിറങ്ങിയ ‘ജസ്റ്റിസ്’ ആണ് അവസാന ആല്ബം. വിരമിക്കൽ
പോപ് താരം സെലീന ഗോമസ് വിവാഹിതയാകാനൊരുങ്ങുന്നു. റെക്കോർഡ് പ്രൊഡ്യൂസറും ഗാനരചയിതാവുമായ ബെന്നി ബ്ലാങ്കോ ആണ് വരൻ. ഇപ്പോഴിതാ മുൻ കാമുകനും ഗായകനുമായ ജസ്റ്റിൻ ബീബറിനെ സെലീന വിവാഹത്തിനു ക്ഷണിക്കുമോ എന്ന തരത്തിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റിൽ ജസ്റ്റിൻ ബീബർ
ഗായിക സെലീന ഗോമസിന്റെ വിവാഹനിശ്ചയ വാർത്തകളോടു പ്രതികരിച്ച് മുൻ കാമുകനും ഗായകനുമായ ജസ്റ്റിൻ ബീബറിന്റെ പങ്കാളി ഹെയ്ലി ബാൾഡ്വിൻ. ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്നു വെളിപ്പെടുത്തി സെലീന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കു ലൈക്കടിച്ചാണ് ഹെയ്ലിയുടെ പ്രതികരണം. ലൈക്കിൽ മാത്രമായി
Results 1-10 of 43