Activate your premium subscription today
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ ഉത്തരമേയുള്ളൂ, ഗാനഗന്ധർവൻ യേശുദാസ്. അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം പാടുന്നതാണ് വർഗീസിന്റെ സംഗീതയാത്ര. ദാരിദ്ര്യത്തിന്റെ കാലത്ത് മാതാപിതാക്കളായ പടിക്കല ഔസേപ്പും ത്രേസ്യയും മകന്റെ പാട്ടുകമ്പത്തിന് എതിര് പറഞ്ഞില്ലെങ്കിലും 8 മക്കളിൽ ഇളയവനായ വർഗീസിന് പാട്ട് പഠിക്കാനുള്ള ഓട്ടം പാതിയിൽ നിർത്തേണ്ടിവന്നു, ദാരിദ്ര്യം തന്ന കാരണം.
നാലു വർഷം മുൻപൊരു സന്ധ്യ. കൊച്ചിയിലെ ഭാസ്കരീയം ഹാളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാളമനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി.ജയചന്ദ്രന്റെ സംഗീതപരിപാടി. സമയമടുത്തിട്ടും ഗായകനെത്തിയില്ല. ബ്ലോക്കിൽ കുടുങ്ങിയിരിക്കുന്നു. എല്ലാവരും അങ്കലാപ്പിലായി. കാത്തിരിപ്പ് ഒന്നരമണിക്കൂർ നീണ്ടു. ഒടുവിൽ ആളെത്തി. പരിപാടി തുടങ്ങാൻ വേദിയിൽ കയറുന്നതിനുതൊട്ടുമുൻപാണ് ആരോ ചോദിച്ചത്, ‘കേരളപ്പിറവിയുമായിട്ട് പാന്റ്സിട്ടാണോ ജയേട്ടാ പാടുന്നത്... മുണ്ടില്ലേ?’ എന്ന്.... ഗായകൻ ഒന്നു പകച്ചു. അടുത്തനിമിഷം, അവിടെയുണ്ടായിരുന്ന കാവിക്കൈലിയുടുത്ത ഒരു സുഹൃത്തിനെ അടുത്തുള്ള മുറിയിലേക്കു വലിച്ചുകൊണ്ടുപോയി. മടങ്ങിവരുമ്പോൾ അതാ ഗായകൻ മുണ്ടുടുത്ത് ഒരുങ്ങിയിരിക്കുന്നു... ഗാനമേള കഴിഞ്ഞ് ജയചന്ദ്രനെത്തുന്നതുവരെ സുഹൃത്തിന് പുറത്തിറങ്ങാനാവാതെ മുറിയിലിരിക്കേണ്ടിവന്നത് തമാശ. മറ്റൊരു പരിപാടിയിലും ജയചന്ദ്രന് ഇതുപോലെ വൈകിയെത്തേണ്ടിവന്നു. ടിവിയിൽ ലൈവുള്ളതാണ്. പക്ഷേ, ഗായകന്റെ വേഷം മുഷിഞ്ഞ കൈലിയും ടിഷർട്ടും.
മലയാളിയുടെ സംഗീതത്തിന്റെ മറുപേരാണ് യേശുദാസ്. എല്ലാ വികാരതീക്ഷ്ണതകളിലും പേരിടാന്‍ കഴിയാത്ത വികാരവായ്പ്പിലും മലയാളിയുടെ ഈണമായ ഇതിഹാസ സ്വരം. യേശുദാസ് എന്ന ദാസേട്ടന്റെ സ്വരം കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. ഏതാണ് പ്രിയഗാനം എന്നു ചോദിച്ചാല്‍ അവര്‍ക്കാകട്ടെ പറയാനുമാകില്ല. അത്രമാത്രം യേശുദാസും
മലയാള ലളിതഗാനശാഖയ്ക്കു തരംഗിണി നൽകിയ സംഭാവന വളരെ വലുതാണ്. സിനിമാ ഭക്തി ഗാനങ്ങളുടെ കാര്യത്തിൽ അങ്ങനെ പറയാനാവില്ല. തരംഗിണി ഇറക്കിയില്ലെങ്കിലും അവ ജന്മമെടുക്കകതന്നെ ചെയ്യുമായിരുന്നു. പക്ഷേ, മലയാളത്തിനൊരു ലളിതഗാന സമൃദ്ധി കൊടുത്തത് തരംഗിണിയാണെന്നു പറയാതെ വയ്യ. വസന്ത ഗീതങ്ങൾ, പൊന്നോണ തരംഗിണി, രാഗതരംഗിണി,
പാടുന്നു എന്നല്ലാതെ അങ്ങനെയൊരു കണക്കൊന്നും സൂക്ഷിച്ചുവയ്ക്കാറില്ലെന്നു യേശുദാസ് പറയുന്നു. പക്ഷേ സിനിമയിയിലും ആൽബങ്ങളിലുമെല്ലാമായി ഗന്ധർവനാദത്തിൽ അരലക്ഷം പാട്ടുകളെങ്കിലും പിറന്നിട്ടുണ്ടാവും എന്നാണ് സംഗീത ഗവേഷകരുടെ കണക്ക്. അങ്ങനെയെങ്കിൽ ഓരോ വർഷവും യേശുദാസ് പാടിയത് ശരാശരി ആയിരം പാട്ടുകൾ! ഒരു ദിവസം
ഭക്തിയിലലിഞ്ഞ് ഒഴുകുകയാണു ഗന്ധർവനാദം. ആദിയിൽ നിന്നും അനാദിയിൽ നിന്നും അമൃതം പോലെ ഊറി വരുന്ന ആ സ്വരരാഗ സുധയിൽ ലയിച്ചിരിക്കെ ആരും ചോദിച്ചുപോകും... ‘ഇതിലും പരമൊരു സ്വര മധുരമുണ്ടോ?’ ഇഹലോകത്തെങ്ങും ഇതിനോളം പോന്നൊരു സ്വരം കേട്ടിട്ടില്ലെന്നു സാക്ഷ്യം പറഞ്ഞതു ലോകം ജയിച്ചു വന്ന എ.ആർ.റഹ്മാനും ഇശൽരാജ
മലയാള സിനിമാഗാന ചരിത്രത്തിലെ നാഴികക്കല്ലാണു ‘റോസി’ എന്ന ചിത്രം. മണിസ്വാമി (കവിയൂർ പൊന്നമ്മയുടെ ഭർത്താവ്) നിർമിച്ചു പി.എൻ.മേനോൻ സംവിധാനം ചെയ്ത ചിത്രം. പി.ഭാസ്കരന്റെ വരികൾക്കു സംഗീതം നൽകിയതു കെ.വി.ജോബ്. ഭക്തിഗാനങ്ങൾക്കാണു കെ.വി.ജോബ് കൂടുതലും സംഗീതം നൽകിയിരിക്കുന്നത്. ജോബ് ആൻഡ് ജോർജ് എന്ന പേരിൽ ജോർജ്
വിശേഷണങ്ങള്‍ക്കതീതനാണ് യേശുദാസ്. അദ്ദേഹം ആരെന്ന് മലയാളികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. ഓരോ മലയാളിയുടെയും ഹൃദയാന്തരത്തില് ആ മാസ്മരിക ശബ്ദമുണ്ട്. യേശുദാസ് പാടി അനശ്വരമാക്കിയ ഈണങ്ങളുണ്ട്. എത്ര കൊടിയ വേദനകള്‍ക്കിടയിലും ദാസേട്ടന്റെ ദൈവീക സ്വരം കേള്‍ക്കുന്ന മാത്രയില്‍ എല്ലാം മറന്നു പോകുമെന്ന്
ആ വെൺപുഴ ആറു പതിറ്റാണ്ടായി മലയാളിയുടെ നിത്യജീവിതത്തിനരികിലൂടെ ഒഴുകുന്നു; യേശുദാസ്. ഒരു പുരുഷായുസ്സോളമെത്തുന്ന സംഗീതജീവിതം! പാട്ടിൽ പ്രിയമുള്ള ഓരോ മലയാളിയുടെയും ഏതു ജീവിതഘട്ടത്തിനും പശ്ചാത്തലമായി യേശുദാസിന്റെ പാട്ടുകളുണ്ടാവും. അന്നുമുതൽ ഇന്നുവരെ മലയാളക്കരയിലെ ഓരോ പ്രണയിയും ഓരോ വിരഹിയും എത്രയോ തവണ ആ
യവനചിന്തകനായ പ്ലേറ്റോ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ‘‘എല്ലാ കലാസൃഷ്ടിയും ഒരുതരത്തിലുളള അനുകരണമാണ്’’ എന്ന്. നർത്തകരും അഭിനേതാക്കളും ഗായകരുമെല്ലാം അനുകർത്താക്കളാണ്. അവർ രസിക്കുന്നു, സ്വന്തം നൈസർഗികത കൂട്ടിച്ചേർത്ത് മറ്റുള്ളവരെ രസിപ്പിക്കുന്നു. മിമിക്രി എന്നൊരു കലാവിഭാഗം തന്നെ നമുക്കുള്ളതുപോലെ,
Results 1-10 of 227