Activate your premium subscription today
ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം ഓർക്കുന്നില്ലേ ആ ഗാനം? ഓരോ കേൾവിയിലും വിരൽത്തുമ്പിൽ താളം പകർന്ന് ഉറഞ്ഞുതുള്ളിയ ‘പഴനിമല മുരുകനു പള്ളിവേലായുധം’ എന്നു തുടങ്ങുന്ന ഗാനം? മലയാള സിനിമയിലെ അടിച്ചുപൊളിഗാനങ്ങളുടെ
പൊതുവേദിയിൽ പാട്ട് പാടവെ ആരാധകന്റെ ഭാഗത്തു നിന്നുണ്ടായ ‘പരിഹാസ’ പ്രതികരണത്തിന് ഗായകൻ എം.ജി.ശ്രീകുമാർ നൽകിയ മറുപടി വലിയ തോതിൽ ചർച്ചയായിരുന്നു. ‘നല്ല പാട്ട് പാട്’ എന്ന് കാണികളിലൊരാള് ഉന്നയിച്ച ആവശ്യത്തിന് ഗായകൻ നൽകിയ മറുപടിയാണ് വിവാദങ്ങൾക്കിടയാക്കിയത്. പിന്നാലെ എം.ജി.ശ്രീകുമാറിനെ അനുകൂലിച്ച് നിരവധി
വിവാഹവാർഷികം ആഘോഷിച്ച് ഗായകൻ എം.ജി.ശ്രീകുമാറും ഭാര്യ ലേഖയും. ശ്രീകുമാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് ലേഖ തന്നെയാണ് വിവാഹവാർഷികത്തിന്റെ സന്തോഷം അറിയിച്ചത്. ‘പ്രണയം ഒരു സ്വപ്നവും വിവാഹം ഒരു സത്യവും. വർഷങ്ങൾ കടന്നുപോയേക്കാം എന്നാൽ ഓർമകൾ മായുന്നില്ല’ എന്ന് ലേഖ പറയുന്നു. ദാമ്പത്യ ജീവിതത്തിൽ 25 വർഷങ്ങൾ
മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രത്തിൽ താരത്തിനു വേണ്ടി ഗാനം ആലപിച്ച് എം.ജി ശ്രീകുമാർ. സംഗീതസംവിധായകൻ ജേക്സ് ബിജോയി ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ആരാധകരുടെ പ്രിയ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ഈ ചിത്രം മലയാളികളുടെ മറ്റൊരു പ്രിയ കോംബോ കൂടെ പ്രേക്ഷകർക്കു സമ്മാനിക്കുകയാണ്. മോഹൻലാലിനായി എം.ജി ശ്രീകുമാർ ആലപിച്ച അനേകം ഹിറ്റ് ഗാനങ്ങൾക്കൊപ്പം ചേർത്തു വയ്ക്കാൻ പറ്റുന്ന ട്രാക്കിന്റെ അണിയറയിലാണെന്ന് ജേക്സ് ബിജോയ് അറിയിച്ചു.
സംഗീതരംഗത്തു നിന്ന് തിക്താനുഭവങ്ങൾ നേരിട്ടിട്ടില്ലെന്നും പവർ ഗ്രൂപ്പ് ഉള്ളതായി തോന്നിയിട്ടില്ലെന്നും തുറന്നു പറഞ്ഞ് ഗായകൻ എം.ജി.ശ്രീകുമാർ. തന്റെ പാട്ടുകൾ മറ്റാരും തട്ടിയെടുത്തിട്ടില്ലെന്നും തനിക്കു കിട്ടേണ്ടി പാട്ടുകൾ തടസ്സങ്ങളില്ലാതെ തന്നിലേക്കു തന്നെ വന്നു ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക
ഗാനരചയിതാവ് ബിച്ചു തിരുമലയെ ഓർത്ത് ഗായകൻ എം.ജി.ശ്രീകുമാർ. അദ്ദേഹം തനിക്കു സ്വന്തം ജ്യേഷ്ഠനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയിൽ ഏൽപ്പിച്ച വിടവ് ആർക്കും നികത്താനാകില്ലെന്നും എം.ജി.ശ്രീകുമാർ പറഞ്ഞു. ബിച്ചു തിരുമല വരികൾ കുറിച്ച സിനിമാ പാട്ടുകൾ മാത്രമല്ല, ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും
പ്രിയതമ ലേഖയ്ക്കു ജന്മദിനാശംസകൾ നേർന്ന് ഗായകൻ എം.ജി.ശ്രീകുമാർ. ലേഖയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗായകന്റെ ആശംസ. ‘ഇന്ന് എന്റെ ലേഖയുടെ ജന്മദിനമാണ്. നിങ്ങളുടെ എല്ലാ പ്രാർഥനയും അനുഗ്രഹവും നൽകണേ’ എന്ന് ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. എം.ജി.ശ്രീകുമാറിന്റെ കുറിപ്പ് ചുരുങ്ങിയ
പ്രതീക്ഷിച്ച ചില പാട്ടുകൾക്കു പുരസ്കാരങ്ങൾ കിട്ടിയില്ലെന്നും എന്നാൽ അതിൽ ഒരിക്കലും ദുഃഖം തോന്നിയിട്ടില്ലെന്നും തുറന്നു പറഞ്ഞ് ഗായകൻ എം.ജി.ശ്രീകുമാർ. ജനങ്ങളുടെ അംഗീകാരമാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകർ മനസ്സറിഞ്ഞു കയ്യടിക്കുന്നത് തനിക്ക്
1998ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം ഹരികൃഷ്ണൻസിലെ പാട്ടോർമകൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. ചിത്രത്തിലെ മുഖ്യ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ‘സമയമിതപൂര്വ സായാഹ്നം അമൃതം ശിവമയ സംഗീതം’ എന്ന ഗാനം പാടാൻ ഏറെ പ്രയാസപ്പെട്ടുവെന്നും 5 മണിക്കൂറിലേറെ സമയം റെക്കോർഡിങ്ങിനായി
ഗായകൻ എം.ജി.ശ്രീകുമാറിനെ ആദരിച്ച് ഷാർജ ഭരണാധികാരിയുടെ പ്രൈവറ്റ് കൺസൾട്ടന്റ് എച്ച്.ഇ.മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂഖി. തന്റെ മ്യൂസിക് സ്കൂളിന്റെ ഷെയർ നൽകി ശ്രീകുമാറിനെ തങ്ങളോടൊപ്പം നിർത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എം.ജി.ശ്രീകുമാർ സംഗീതജീവിതത്തിൽ 4 പതിറ്റാണ്ട്
Results 1-10 of 95