Activate your premium subscription today
'ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി' മലയാളത്തിലെത്തിയ ഒരു 'കൊച്ചു'വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആരാധനാപാത്രമായ ലത മങ്കേഷ്കറുടെ പേര് സ്വന്തമായി ചാർത്തിക്കിട്ടിയ 'ബേബി ലത'യെന്ന ലത രാജു.
സത്യൻ അന്തിക്കാട് എഴുതിയ സൂപ്പർഹിറ്റ് പ്രണയഗാനത്തിന്റെ ഓർമകൾ പങ്കുവച്ച് മകനും സംവിധായകനുമായ അഖിൽ സത്യൻ. അച്ഛനും അമ്മയും ഒരുമിച്ചു നിൽക്കുന്ന ചിത്രത്തിനു പശ്ചാത്തലമായി ‘ഒരു നിമിഷം തരൂ’ എന്ന ഗാനം ചേർത്ത ഫേസ്ബുക്ക് പോസ്ററിലൂടെയാണ് പാട്ടിനു പിന്നിലെ കഥ അഖിൽ സത്യൻ പങ്കുവച്ചത്. ജേസി സംവിധാനം ചെയ്ത ‘സിന്ദൂരം’ എന്ന സിനിമയ്ക്കു വേണ്ടി സത്യൻ അന്തിക്കാട് എഴുതിയ ‘ഒരു നിമിഷം തരൂ നിന്നിലലിയാൻ’ എന്ന ഗാനം മലയാളികളുടെ പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്നാണ്. റേഡിയോയിൽ പാട്ട് കേൾക്കുമ്പോൾ അമ്മയ്ക്കുവേണ്ടി എഴുതിയതാണെന്നു മനസ്സിലാവാൻ അമ്മയുടെ പേര് വാരികളിൽ ഉൾപ്പെടുത്തിയ സത്യൻ അന്തിക്കാട് ബ്രില്ല്യൻസിനെക്കുറിച്ചാണ് അഖിൽ സത്യന്റെ കുറിപ്പ്.
കണ്ണദാസനെ കൊതിപ്പിച്ച, എം.എസ്.വിശ്വനാഥനെ അതിശയിപ്പിച്ച പാട്ട്. ശ്യാമിനും ബിച്ചു തിരുമലയ്ക്കുമാകട്ടെ അത് നിമിഷങ്ങൾക്കൊണ്ട് സംഭവിച്ച പാട്ടും. മഞ്ഞിന് തേരേറി, തെയ്യം തിറയാടി വന്ന പാട്ട് മലയാളിയേയും കുളിരണിയിച്ചു. ഒരു കുളിയില്‍ ഒരായിരം കാര്യമുണ്ടെന്ന് ഓര്‍മിപ്പിച്ച പാട്ട് പിറന്നതാകട്ടെ അതിവേഗത്തിലും.
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്... തേനോലും സാന്ത്വനമായി ആലോലംകാറ്റ്... സന്ധ്യാരാഗവുംതീരവും വേർപിരിയും വേളയിൽ എന്തിനിന്നും വന്നുനീ പൂന്തിങ്കളേ... ഈയടുത്ത കാലത്ത് കലാഭവൻ ഷാജോൺ ഒരു ടിവി മ്യൂസിക് ഷോയിൽ പാടുന്നതു കേട്ടതിൽപിന്നെയാണ് ഈ പാട്ട് വീണ്ടും ഇടയ്ക്കിടെ ചുണ്ടിൽ മധുരമുള്ളൊരീണമായി വരാൻ
പ്രകൃതി തന്നെ കണിത്താലമൊരുക്കി നിൽക്കുന്ന മേടപ്പുലരിയെക്കുറിച്ചും വിഷു ദിനത്തെക്കുറിച്ചുമെല്ലാം ഏറെ വര്‍ണിച്ചിട്ടുണ്ട് നമ്മുടെ പാട്ടെഴുത്തുകാർ. ഐശ്വര്യത്തിന്റെ പൊന്നിന് കണിയുമായെത്തുന്ന വിഷു ദിനം ഗൃഹാതുരമായ ഓര്‍മയാവുന്നത് ഈ മനോഹര ഗാനങ്ങള്‍ കൊണ്ടു കൂടിയാണ്. വിഷു പക്ഷിയുടെ മംഗളനാദവും
പ്രണയത്തിനു പുലർകാല ഭംഗിയാണ്. ഒരായിരം ഭാവഭേദങ്ങൾ അതിനു വന്നുചേരുന്നതും അതുകൊണ്ടാണ്. അങ്ങനെയുള്ള പ്രണയകാലത്തിന്റെ സ്വരകണമായി മാറിയ ഗാനങ്ങളിലേക്കൊന്നു മടങ്ങിപ്പോയാലോ? സിനിമയ്ക്കപ്പുറമുള്ള പാട്ടിടത്തിൽ പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനിമൃതികൾക്കപ്പുറമുള്ള ആത്മബന്ധത്തേയും കുറിച്ചു പാടിയ പാട്ടുകൾ.
"യദി യഹ് ഫിലിം ഔർ യേ ഗാനേം സൂപ്പർഹിറ്റ് നഹിം ഹോ ജായേ തോ മേം അപ്നാ കാം ഇഥർ സേ ഝോഡ് ദുംഗാ." ബോളിവുഡിൽ നിരവധി ഹിറ്റുകളെ സമ്മാനിച്ച മഹേഷ് ഭട്ടിന് പടത്തിന്റെ വിജയത്തിൽ ആശങ്കയുണ്ടായിരുന്ന നിർമാതാവുകൂടിയായ തന്റെ സുഹൃത്തിനായി ഇതിനപ്പുറം ഒരു ഉറപ്പ് നൽകാനില്ലായിരുന്നു. മ്യൂസിക് ആൽബത്തിനായി ഒരുക്കിയ
സ്വര മാധുരി കൊണ്ടും ആലാപനത്തിലെ സ്വാഭാവികത കൊണ്ടും രാജ്യത്തിനു പ്രിയപ്പെട്ട ശബ്ദമാണ് സുജാതയുടേത്. പാട്ടുകൾ കൊണ്ടും പുരസ്കാര നേട്ടങ്ങൾ കൊണ്ടും അഭിമാനമായി മാറിയ മയാളത്തിന്റെ സ്വന്തം പാട്ടുകാരി. പ്രണയമായും വിരഹമായും കൊഞ്ചൽ ആയും കുസൃതിയായുമെല്ലാം സുജാതയുടെ സ്വരഭംഗി പ്രേക്ഷകഹൃദയങ്ങളെ മല്ലെ വന്നു
"പോരാ, കെട്ടങ്ങോട്ട് വീഴുന്നില്ലല്ലോ ദാസേ." - ദേവരാജൻ മാഷിന്റെ ശബ്ദം അല്പം കനത്തുവോ? വാക്കുകളിലെ നീരസം മുഖഭാവത്തിലും പ്രകടമാണ്. പാട്ട് പഠിപ്പിക്കെ രണ്ടാം തവണയാണ് മാഷിന് ഇത് പറയേണ്ടി വന്നത്. ഒന്നുകൂടി മാഷിൽ ഇഷ്ടക്കേട് ഉണ്ടാവരുതെന്നുറപ്പിച്ചാണ് യേശുദാസ് അടുത്തവട്ടം പല്ലവി ആവർത്തിച്ചുനോക്കിയത് - "നിൻ
സിനിമയുടെ വ്യത്യസ്തമേഖലകളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ മലയാളത്തിന്റെ പ്രിയ കവി യൂസഫലി കേച്ചേരി ഓർമയായിട്ട് ഒരു പതിറ്റാണ്ട് പൂർത്തിയാകുന്നു. കേച്ചേരിതൂലികയിൽ പിറന്ന സിനിമാഗാനങ്ങളുടെ എണ്ണം അറുനൂറ്റിയൻപതോളം വരും. "മൂടുപടം" (1963) മുതൽ "നിക്കാഹ്" (2015) വരെ നീളുന്നു ആ പാട്ടുകാലം. കേച്ചേരി ഗാനങ്ങളിലൂടെ
Results 1-10 of 62