Activate your premium subscription today
‘വിശുദ്ധൻ’ സിനിമയിലെ ‘ഒരുമെഴുതിരിയുടെ നെറുകയിലെരിയാൻ’ എന്ന ഗാനം 15 - 20 മിനിറ്റിനുള്ളിൽ കമ്പോസ് ചെയ്തതാണെന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ. ‘പുതു വെള്ളൈ മഴൈ’ എന്ന പാട്ടിന്റെ മൂഡ് പിടിച്ചാണ് ആ ഗാനം ഒരുക്കിയതെന്നും ഗോപി സുന്ദർ പറഞ്ഞു. യെസ് 27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദർ പാട്ടിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.
പാക്കിസ്ഥാനി സംഗീതജ്ഞൻ നുസ്റത്ത് ഫത്തേ അലി ഖാന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചതിനെതിരെ ഗായകൻ ഷഹബാസ് അമൻ. നുസ്റത്തിന്റെ നിരോധിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചു കൊണ്ടാണ് ഗായകൻ പ്രതിഷേധം അറിയിച്ചത്. ‘അദ്ഭുതമില്ല. ഞെട്ടലില്ല. പരാതിയില്ല. പക്ഷേ, എന്റെ പ്രിയപ്പെട്ട ഇന്ത്യ, ദയവായി എന്റെ ഹൃദയത്തെ വേദനിക്കാൻ അനുവദിക്കൂ. ലോകത്തിലെ എല്ലാ മഹാന്മാരും അവിടെയാണ് ഉള്ളത്. അതും ഇവിടെ നിരോധിക്കുമോ?’ എന്ന് ഷഹബാസ് കുറിച്ചു.
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്ത് ഈണമൊരുക്കിയ 'താരകം' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് ഷഹബാസ് അമൻ ആണ് ശബ്ദം നൽകിയിരിക്കുന്നത്. ആസിഫ് അലി, ദിവ്യപ്രഭ, ബാലതാരം ഓർഹാൻ എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
മുതിർന്ന സംഗീതസംവിധായകനിൽ നിന്നും ദുരനുഭവമുണ്ടായെന്നു തുറന്നുപറഞ്ഞ ഗായിക ഗൗരി ലക്ഷ്മിയെ പിന്തുണച്ച് ഷഹബാസ് അമൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഗൗരിയുടെ വെളിപ്പെടുത്തൽ. അവസരം ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതോടെ, ഇനി മേലിൽ ആ സംഗീതജ്ഞനു
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘പറയാതെ പറയുന്നതെല്ലാം’ എന്നു തുടങ്ങുന്ന ഗാനം കെ.എസ്.ചിത്രയും ഷഹബാസ് അമനും
കാത്തുകാത്തിരുന്ന് ഗായകൻ ഷഹബാസ് അമനോടൊപ്പം പാടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ശ്രുതി ശിവദാസ് എന്ന ഗായിക. പാളയം പിസി എന്ന സിനിമയിൽ രാഹുൽ മാധവും നിയ ശങ്കരത്തിലും അഭിനയിച്ച ‘മേലെ വാനം’ എന്ന ഗാനമാണ് ശ്രുതിയും ഷഹബാസ് അമനും ചേർന്നാലപിച്ചത്. ഒരിക്കൽ ഷഹബാസ് അമൻ ഈണം പകർന്ന പാട്ട് പാടാൻ അവസരം ലഭിച്ചിട്ട്
‘മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ പ്രണയത്തിനായ് മാത്രമെരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ’ മഴയും പ്രണയവും മനസ്സിലെ മനോഹരമായതെന്തും ഓർമപ്പെടുത്തുന്ന വരികൾ... കവിത പോലെ മഴതണുപ്പിൽ കേൾക്കുന്നവരെ പൊതിയുന്ന ഈ പാട്ട്, ഉള്ള് തൊടുന്ന വരികളും ഈണവും ശബ്ദവും കൊണ്ടു
ജനഹൃദയങ്ങളിൽ ആവേശത്തിന്റെ അലയൊലികൾ തീർത്ത് ‘ദ് സീക്രട്ട് ഓഫ് വിമൻ’ ഓഡിയോ ലോഞ്ച് കോഴിക്കോട് നടന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഗസൽ വിരുന്ന് ആസ്വദിക്കാൻ വിവിധയിടങ്ങളിൽ നിന്നായി ആളുകൾ ഒഴുകിയെത്തി. ഗായകൻ ഷഹബാസ് അമനും ഓസ്ട്രേലിയൻ മലയാളിയും ലോകശ്രദ്ധ നേടിയ ഗായികയുമായ ജാനകി ഈശ്വറും ആണ് സംഗീതനിശയിൽ
എം.എസ്.ബാബുരാജിന്റെ അനശ്വരഗാനം ‘താമസമെന്തേ വരുവാന്’ വീണ്ടും പ്രേക്ഷകർക്കരികിൽ. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിലൂടെയാണ് പാട്ട് വീണ്ടും ആസ്വാദകഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്. 1964ൽ പുറത്തിറങ്ങിയ ‘ഭാർഗവീനിലയം’ എന്ന ചിത്രത്തിനു വേണ്ടി കെ.ജെ.യേശുദാസ് ആലപിച്ച ഗാനമാണിത്. പി.ഭാസ്കരൻ വരികൾ
ജോജു ജോർജ് ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘പുതുതായൊരിത്, അറിയാനൊരിത്’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. മുഹ്സിൻ പരാരി വരികൾ കുറിച്ച ഗാനം ഷഹബാസ് അമൻ ആലപിച്ചിരിക്കുന്നു. ജേക്സ് ബിജോയ് ആണ് ഈണമൊരുക്കിയത്. പാട്ട്
Results 1-10 of 18