Activate your premium subscription today
40 വർഷത്തിനു ശേഷമായിരുന്നു ആ ഒത്തുചേരൽ; പാട്ടിന്റെ ചക്രവർത്തിയും ഈണങ്ങളുടെ തമ്പുരാനും. ഇരുവരും ഒന്നിച്ചപ്പോൾ പിറന്ന പാട്ട് വൈറലാകാനും അധികം താമസമുണ്ടായില്ല. 2025 ജനുവരി 9ന് റിലീസ് ചെയ്ത ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെൺകിടാവ്’ എന്ന പാട്ടിനാണു ഷിബു ചക്രവർത്തി വരികളെഴുതി ഔസേപ്പച്ചൻ ഈണമിട്ടത്. വെള്ളമഞ്ഞിന്റെ തട്ടമിട്ട പെൺകിടാവിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഗൃഹാതുരത്വമുണർത്തുന്ന പ്രിയഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഔസേപ്പച്ചൻ –ഷിബു ചക്രവർത്തി കൂട്ടുകെട്ടിന്റെ ഒരു പൊൻതൂവൽ കൂടി. മലയാള സിനിമാ ഗാനങ്ങളുടെയൊപ്പം നിരന്തരം പറഞ്ഞുകേട്ടിരുന്ന രണ്ടു പേരുകളായിരുന്നു ഷിബു ചക്രവർത്തിയും ഔസേപ്പച്ചനും. 1985ൽ ‘വീണ്ടും’ എന്ന സിനിമയ്ക്കു വേണ്ടി ‘ദൂരെ മാമലയിൽ’ എന്ന പാട്ട് ഒരുമിച്ചു ചെയ്തതോടെയാണ് ഈ കൂട്ടുകെട്ടിന്റെ പിറവി. പിന്നീടങ്ങളോട്ട് മറക്കാനാവാത്ത മനോഹര ഗാനങ്ങളുടെ ഒഴുക്ക്. മലയാളിക്ക് മറക്കാനാകാത്ത പാട്ടുകൾ. ഹൃദയത്തോടു ചേർത്ത ആ പാട്ടു സൗഹൃദത്തിന്റ കഥകൾ പുതിയ പാട്ടിന്റെ വിശേഷങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണു ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ നാസർ നിർമിച്ചു ഷാനു സമദ്ദ് സംവിധാനം ചെയ്യുന്ന ‘ബെസ്റ്റി’ എന്ന ചിത്രത്തിനു വേണ്ടിയാണു 10 വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ സംഗീത കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ട് പുറത്തിറങ്ങി. സച്ചിൻ ബാലുവും നിത്യ മാമ്മനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവീനോ തോമസ് എന്നിവരുടെ
40 വർഷങ്ങൾ, സിനിമാഗാനങ്ങളെ നെഞ്ചിലേറ്റുന്ന മലയാളികൾ ഷിബു ചക്രവർത്തിയെന്ന എഴുത്തുകാരനെ അറിഞ്ഞും കേട്ടും തുടങ്ങിയിട്ട് 4 പതിറ്റാണ്ടുകൾ. 1980കളുടെ പകുതിയിൽ നല്ല സിനിമകളുടെ സഹയാത്രികനായാണ് ഷിബു ചക്രവർത്തി എഴുത്തിനൊപ്പം നടന്നു തുടങ്ങിയത്. നൂറോളം സിനിമകളിൽ മുന്നൂറോളം ഗാനങ്ങൾ. പതിനഞ്ച് തിരക്കഥകൾ.
തൃശൂർ ∙ നഗരത്തിൽ കലാ സാംസ്കാരിക പ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ കെആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്കുയർത്തുന്നതു സംബന്ധിച്ചു ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ അഭിപ്രായത്തോടു രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
15 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം നരേനും മീര ജാസ്മിനും ഒരുമിക്കുന്ന ‘ക്വീൻ എലിസബത്ത്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘പൂക്കളെ വാനിലെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണമൊരുക്കി.
പാട്ടിന്റെ കതിര്ക്കാലമായിരുന്നു എസ്.പി വെങ്കടേഷിന്റെ പാട്ടുകളോരോന്നും. തുടര്‍ച്ചയായ ഹിറ്റുകള്‍ ചരിത്രമായി. അപ്പോഴും പുതിയ ഗാനരചയിതാക്കളെ ചേര്‍ത്തുപിടിക്കാന്‍ മടിച്ചില്ല. ആ സംഗീതത്തില്‍ ആദ്യമായി പാട്ടെഴുതിയ ഗിരീഷ് പുത്തഞ്ചേരിയെ പോലെ എത്രയെത്ര പുതുമുഖങ്ങള്‍. അങ്ങനെ എസ്.പി.വെങ്കടേഷിലൂടെ തുടങ്ങി
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ.. വരുത്തപ്പെട്ടേന്‍ ഞാനൊരു വണ്ടായ് ചമഞ്ഞേനെടി. തുടിച്ചു തുള്ളും മനസ്സിനുള്ളില്‍ തനിച്ചു നിന്നെ ഞാന്‍ നിനച്ചിരുപ്പുണ്ടേ.... പ്രിയദര്‍ശന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന തേന്മാവിന്കൊമ്പത്തിലെ ഗാനം. തേന്മാവിന്
ഓര്‍മ്മകളുടെ റീല്‍ തിരിയുമ്പോള്‍ കണ്മുന്നില് തെളിയുന്ന ചിത്രത്തിന് 33 വര്‍ഷത്തെ പഴക്കമുണ്ട്. അന്ന് മദ്രാസിലെ പാംഗ്രൂവ് ഹോട്ടലില്‍ മടിയില്‍ തലയിണയും വച്ച് ഷിബു ചക്രവർത്തി മനോഹരമായ ഒരു ഈണത്തിന് കാതോർക്കുകയാണ്. പ്രിയദര്‍ശന്റെ 'ചിത്ര' ത്തിലേക്കു പാട്ടെഴുതണം. കണ്ണൂര്‍ രാജനെന്ന സംഗീത സംവിധായകന് നാടോടി
ഷിബു ചക്രവര്‍ത്തി – അനേകമനേകം ഹിറ്റുഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സിലേയ്ക്കു കസേര വലിച്ചിട്ടിരുന്ന ഗാനചക്രവര്‍ത്തി. മദ്രാസിലെ സ്റ്റുഡിയോയിൽ ഗാനഗന്ധർവൻ സാക്ഷാൽ യേശുദാസിന്റെ മുന്നിൽ പടിഞ്ഞിരുന്ന് ലജ്ജയില്ലാതെ കരഞ്ഞ ഒരോർമയുണ്ട് അദ്ദേഹത്തിന്, ഒരു ആലാപനം കേട്ടു നിറഞ്ഞ ഹൃദയവും തുളുമ്പുന്ന കണ്ണുകളുമായി
പുതിയ കാലത്തിന്റെ പാട്ടുശീലങ്ങളിലൊന്നാണ് പാട്ടുകളുടെ 'കവർ' പതിപ്പ്. ഒറിജിനൽ പാട്ടുകളുടെ ഭംഗി നഷ്ടപ്പെടുത്തുന്ന ശ്രമങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ചിലതൊക്കെ ഒറിജിനലിനെക്കാൾ ജനപ്രീതി നേടാറുമുണ്ട്. ഇങ്ങനെയിറക്കുന്ന പാട്ടുകളിൽ പലപ്പോഴും അവയുടെ ഒറിജിനലിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിവരങ്ങൾ ക്രെഡിറ്റിൽ
Results 1-10