Activate your premium subscription today
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എം.സ്വരാജിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഭർത്താവും ഡോക്ടറുമായ എം.സജീഷ്. സ്വരാജ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് ആ കമ്മറ്റിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ആശയങ്ങളിൽ വ്യക്തതയുള്ള ആളാണ് സ്വരാജ് എന്നും സജീഷ് കുറിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തും സ്വരാജ് ചെയ്ത പ്രവർത്തനങ്ങളെത്തുറിച്ചും സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിൽ സജീഷ് പറഞ്ഞു. സ്വരാജിനൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് സജീഷ് ഓർമകൾ പങ്കുവച്ചത്.
മകൾക്ക് പിറന്നാൾ ആശംസകളുമായി ഗായിക സിത്താര കൃഷ്ണകുമാർ. സായു എന്ന സാവൻ ഋതുവിന്റെ 12ാം പിറന്നാൾ ആഘോഷവേളയിൽ ഗായിക പങ്കുവച്ച പോസ്റ്റ് വലിയ ശ്രദ്ധയാണ് നേടുന്നത്. മകളെ എടുത്ത് നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം വലിയ കുറിപ്പാണ് സിത്താര പങ്കുവച്ചിരിക്കുന്നത്.
ജീവിതത്തിലെ അതിവൈകാരിക നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ച് ഗായകൻ റാസ റസാക്ക്. ജീവിതത്തിൽ ഇതുവരെ രണ്ട് തവണ മാത്രമേ സംഗീതം കേട്ട് നിയന്ത്രണം വിട്ട് കരഞ്ഞു പോയ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളൂ എന്ന് ഗായകൻ പറഞ്ഞു. സിത്താര കൃഷ്ണകുമാറിനൊപ്പം പാട്ടുപാടുന്ന വിഡിയോയ്ക്ക് ഒപ്പമാണ് വികാരഭരിതമായ കുറിപ്പ് ഗായകൻ പങ്കുവച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളിയുടെ പ്ലേലിസ്റ്റുകളിൽ നിറഞ്ഞുനിന്ന പാട്ടാണ് ‘മിന്നൽവള കയ്യിലിട്ട പെണ്ണഴകേ’. ‘നരിവേട്ട’ എന്ന സിനിമയ്ക്ക് വേണ്ടി ജേക്സ് ബിജോയ് ഈണം നൽകിയ ഗാനം സിദ്ധ് ശ്രീരാമും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കൈതപ്രത്തിന്റേതാണ് വരികൾ. ടൊവീനോയും പ്രിയംവദ കൃഷ്ണനും പാടി അഭിനയിക്കുന്ന ഗാനം ചുരുങ്ങിയ സമയത്തിനകം ട്രെൻഡിങ്ങിലെത്തുകയായിരുന്നു.
റീലുകളിൽ മുഴുവൻ മഴ തിമിർത്തു പെയ്തു തുടങ്ങി. മഴത്തുള്ളിക്കിലുക്കമുള്ള മനോഹര ദൃശ്യങ്ങളുടെ പശ്ചാത്തലമായി ഹൃദ്യമായ മഴപ്പാട്ടുകൾ നിറയുകയാണ്. മലയാളികൾക്കു പണ്ടുമുതലേ മഴക്കാലം പാട്ടുകാലം കൂടിയാണ്. അതുകൊണ്ടല്ലേ മഴ കനത്തു പെയ്യുന്നതു കണ്ടിരിക്കുമ്പോൾ മേശപ്പുറത്തൊരു കട്ടൻകാപ്പിയും റേഡിയോയിൽ ജോൺസൺ മാഷിന്റെ പാട്ടും കൂട്ടുവന്നത്. പുതിയ കാലം പുതിയ പാട്ടുകളുടേതു കൂടിയുമാണ്.
കൊച്ചി ∙ പുസ്തകപാഠങ്ങൾക്കൊപ്പം സ്നേഹപാഠങ്ങളുമെഴുതിയ മനോരമ നല്ലപാഠത്തിന്റെ ഫിനാലെ നാളെ 9.30നു കൊച്ചി മലയാള മനോരമയിൽ. ജില്ലാതലത്തിൽ ഒന്നാമതെത്തിയ 14 വിദ്യാലയങ്ങളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കും. മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സിവിൽ സർവീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എം.പി.ലിപിൻ രാജ് എന്നിവർ വിദ്യാർഥികളുമായി സംവദിക്കും. വൈകിട്ടു 4.30 സമാപനയോഗം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഗായിക സിതാര കൃഷ്ണകുമാറാണു മുഖ്യാതിഥി. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിക്കും. നല്ലപാഠം, കൃഷിമുറ്റം പുരസ്കാര സമർപ്പണവും നടക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്കാണു പങ്കെടുക്കാൻ അവസരം.
ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഏറ്റവും പുതിയ ഗാനം ‘ഉൾക്കടലായി നാം’ ശ്രദ്ധ നേടുന്നു. സിദ്ദാർഥ് സെൽവരാജ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ചെയ്ത് വരികൾ എഴുതിയിരിക്കുന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിമാണ് ‘ഉൾക്കടലായി നാം’. അനന്തു വിജയന് സംഗീതം നൽകിയിരിക്കുന്ന ഷോർട്ട് മ്യൂസിക്കൽ ഫിലിമിൽ അഭിമൽ ദിനേഷും നവ്നി സത്യനും ചേർന്നാണ് അഭിനയിച്ചിരിക്കുന്നത്.
അഭിഭാഷകനും അധ്യാപകനുമാണെങ്കിലും ഗായകനും അഭിനേതാവുമായി അറിയപ്പെടാനാണ് ആഗ്രഹമെന്നു സിത്താരയുടെ പരിപാടിക്കിടെ പാട്ടു പാടി താരമായ ഹെജിൻ ഹാൻ. അഭിനയിക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നും അപ്രതീക്ഷിതമായി വൈറലായത് ഒരു ഭാഗ്യമായി കാണുന്നെന്നും ഹെജിൻ പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹെജിൻ.
ഗായിക സിത്താര കൃഷ്ണകുമാറിന്റെ സംഗീത പരിപാടിക്കിടെ പാട്ടുപാടി തിളങ്ങി കാണികളിലൊരാളായ യുവാവ്. സിത്താര പാട്ടുപാടുന്നതിനൊപ്പം അടുത്തുനിന്നു മനോഹരമായി പാടിയ യുവാവിനു നേരെ ഗായിക മൈക്ക് നീട്ടുകയായിരുന്നു. തനിക്കു മുന്നിലേക്കു നീണ്ട മൈക്ക് വാങ്ങി യാതൊരു അമ്പരപ്പുമില്ലാതെ പാട്ടുപാടി യുവാവ് കാണികളെ കയ്യിലെടുത്തു.
ന്യൂസിലന്‍ഡിലെ മ്യൂസിക് ടൂറിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക സിതാര കൃഷ്ണകുമാര്‍. ആറു വ്യത്യസ്ത നഗരങ്ങളില്‍ ഷോകള്‍ അവതരിക്കുന്നതിനിടെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ യാത്രകള്‍ നടത്തി. ബാന്‍ഡിനൊപ്പം നടത്തിയ യാത്രകളുടെ ചിത്രങ്ങളും
Results 1-10 of 164