Activate your premium subscription today
കോളജിലെ സംഗീതപരിപാടിക്കിടെ നടത്തിയ 'പഹല്‍ഗാം' പരാമർശത്തെ തുടർന്ന് കന്നട സിനിമയിൽ നിന്നു സോനു നിഗത്തെ മാറ്റിനിർത്താൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. വിഷയത്തിൽ തീരുമാനമെടുക്കാൻ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഇന്ന് ബെംഗളൂരുവിൽ യോഗം ചേരും. സംഗീതസംവിധായകര്‍, സംവിധായകർ, നിർമാതാക്കൾ എന്നിവരുടെ സംഘടനകള്‍ യോഗത്തിൽ പങ്കെടുക്കും.
ബെംഗളൂരു ∙ കന്നഡ പാട്ട് പാടാൻ ഭീഷണിപ്പെടുത്തിയപ്പോഴാണ് പ്രകോപിതനായതെന്നു പറഞ്ഞ ഗായകൻ സോനു നിഗം, ഭാഷയുടെ പേരിലെ വിദ്വേഷം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. കന്നഡ വികാരത്തെ അപമാനിച്ചെന്ന് ആരോപിച്ച് കേസെടുത്തതിനു പിന്നാലെയാണ് ഗായകൻ വിശദീകരണം നടത്തിയത്.
ബെംഗളൂരു∙ ഈസ്റ്റ് പോയിന്റ് കോളജിലെ സംഗീതപരിപാടിക്കിടെ നടത്തിയ 'പഹല്‍ഗാം' പരാമർശത്തില്‍ ഗായകൻ സോനു നിഗമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബെംഗളൂരു പൊലീസ്. സോനു നിഗത്തിന്റെ പ്രതികരണം കന്നഡ സ്വദേശികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാണിച്ചു കർണാടക രക്ഷണ വേദികെ എന്ന കന്നഡ സംഘടനയാണ് അവലഹള്ളി പൊലീസിൽ പരാതി നൽകിയത്. ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, അപകീർത്തിപ്പെടുത്തൽ, മതപരമോ ഭാഷാപരമോ ആയ വികാരങ്ങൾ വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ.
സംഗീതപരിപാടിക്കിടെ ക്ഷുഭിതനായി ഗായകൻ സോനു നിഗം. ബെംഗളൂരുവിലെ ഈസ്റ്റ് പോയിന്റ് കോളജിലെ പ്രകടനത്തിനിടെയായിരുന്നു സംഭവം. കാണികളിലൊരാൾ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഗായകൻ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. കന്നഡ ഗാനം പാടാൻ ആരാധകൻ ഭീഷണിപ്പെടുത്തിയെന്നാണ് സോനുവിന്റെ ഭാഷ്യം. ‘കന്നഡ
ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്–റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ ആര്‍സിബിയുടെ വിരാട് കോലിയെവിപ്രാജ് നിഗം പുറത്താക്കിയിരുന്നു. അതിനുപക്ഷേ പഴി കേൾക്കേണ്ടി വന്നതോ ബോളിവുഡ് ഗായകൻ സോനു നിഗത്തിനും! പേരിലെ സാമ്യം കൊണ്ട് ആരാധകർക്ക് ആശയക്കുഴപ്പമുണ്ടായതാണ് കാരണം. വിപ്രാജ് നിഗം
കുടുംബവുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് ഗായകൻ അമാൽ മാലിക് നടത്തിയ പരസ്യ പ്രഖ്യാപനത്തോട് പ്രതികരിച്ച് പിതാവ് ദാബൂ മാലിക്. ‘ഐ ലവ് യൂ’ എന്ന അടിക്കുറിപ്പിനൊപ്പം അമാലിനൊപ്പമുള്ള സ്നേഹാർദ്രമായ ചിത്രം പങ്കുവച്ചാണ് ദാബൂ പ്രതികരിച്ചത്. ദാബൂവിന്റെ കവിളിൽ കുസൃതിയോടെ ചുംബിക്കുന്ന അമാലാണ്
ഐഐഎഫ്എ പുരസ്കാരത്തിനു പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ഗായകൻ സോനു നിഗം. മികച്ച ഗായകനുള്ള പുരസ്കാരത്തിന് ആറ് ഗായകര്‍ക്കാണ് നാമനിര്‍ദേശം ലഭിച്ചത്. 'ആര്‍ട്ടിക്കിള്‍ 370' ലെ 'ദുവ 'എന്ന ഗാനം ആലപിച്ച ജുബിന്‍ നൗട്ടിയാല്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ഗായികയായി ശ്രേയ ഘോഷാൽ തിരഞ്ഞെടുക്കപ്പെട്ടു.
ഗായകൻ സോനു നിഗത്തിന്റെ മകന് നെവാൻ നിഗം സമൂഹമാധ്യമാധ്യമങ്ങളിൽ പങ്കുവച്ച ട്രാൻസ്ഫർമേഷൻ ചിത്രം ചർച്ചയാകുന്നു. 2 വർഷത്തെ കഠിനമായ പരിശ്രമത്തിലൂടെ ശരീരഭാരം കുറച്ചാണ് നെവാൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ‘2 വർഷം കൊണ്ട് ജീവിതത്തിലുണ്ടായ മാറ്റം’ എന്ന അടിക്കുറിപ്പോടെ മേക്കോവറിനും മുൻപും ശേഷവുമുള്ള
സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലനായി ഗായകൻ സോനു നിഗം. പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും റഹ്മാൻ മികച്ച ഗായകനാണെന്നും അദ്ദേഹത്തിന്റെ ശബ്ദം ഏറെ ആകർഷണീയമാണെന്നും സോനു പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാനെക്കുറിച്ച് സോനു നിഗം മനസ്സു തുറന്നത്.
പത്മ പുരസ്കാരങ്ങൾ നിർണയിച്ച ജൂറിയെ വിമർശിച്ച് ഗായകൻ സോനു നിഗം. അർഹതപ്പെട്ട പലരെയും പുരസ്കാര സമിതി തഴഞ്ഞെന്നും മികവ് തെളിയിച്ച അനേകം ഗായകരുണ്ടായിട്ടും അവരെയൊക്കെ പുരസ്കാരം നൽകാതെ ഒതുക്കിക്കളഞ്ഞെന്നും സോനു നിഗം കുറ്റപ്പെടുത്തി. മരണാനന്തര ബഹുമതിയായിട്ടല്ല പുരസ്കാരങ്ങൾ നൽകേണ്ടതെന്നും ഗായകരുടെ മഹത്തായ
Results 1-10 of 43