Activate your premium subscription today
"എന്ന കെ പീ.... ഇവനാലെ മുടിയുമാ?" അതിശയവും ആശങ്കയുമായി എംഎസ്വി നിർമാതാവ് കെ.പി.കൊട്ടാരക്കരയെ നോക്കി. മലയാളത്തിൽ ഒരു പാട്ടൊരുക്കുമെങ്കിൽ അത് കണ്ടിപ്പാ ഉനക്കാകും എന്ന് മുമ്പെപ്പഴോ പ്രിയ കൂട്ടുകാരന് കൊടുത്ത വാക്ക് പാലിക്കാൻ ഒരുങ്ങിയതാണ് മെല്ലിസൈ മന്നൻ. പക്ഷേ, പാട്ടെഴുതാനായി കെപി
രക്തസമ്മർദം കൂടി പക്ഷാഘാതം ഉണ്ടായെന്നും ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നുവെന്നും വെളിപ്പെടുത്തി കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ അത്യാപത്ത് ഒഴിവായെന്നും ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടി കവിയൂർ
നനഞ്ഞൊലിച്ച് കൊയ്തുകേറി കളം നിറച്ചുവയ്ക്കുന്ന കറ്റക്കെട്ടുകളാണ് കര്‍ക്കിടകത്തിന്റെ സമ്പാദ്യം. ദുരിതകാലമെന്ന് തോറ്റി, പൊട്ടിയെ പടിയടച്ച്, ശീവോതിയെ കൊട്ടിപ്പാടി അകത്തേറ്റുന്നു. കളിക്കാന്‍ കൂട്ടില്ലാത്ത കാലത്ത് ഊഞ്ഞാല്‍പ്പാട്ടും ഓണപ്പാട്ടും ഇല്ലാതിരുന്ന ഒറ്റപ്പെട്ട ബാല്യത്തില്‍ പാട്ടുകൂട്ടായ കഥയാണ് പറയുന്നത്. വള്ളിനിക്കറിട്ട് നടക്കുന്ന കാലത്താണ് ഓണത്തോട് എനിക്ക് വല്ലാത്ത പ്രണയം തോന്നുന്നത്. കൊയ്ത്തും മെതിയും എള്ളും കറ്റയുമൊക്കെയുള്ള കാലം. അന്നേ കൂട്ടും സെറ്റുമൊന്നുമില്ല. പാട്ടാണ് എപ്പോഴും കൂട്ടുകാരന്. അച്ഛന് ജോലി സ്ഥലത്തുനിന്നു കൊണ്ടുവന്ന പഴയ തോഷിബ റേഡിയോ മുറിപ്പുറത്തെ അരമതിലില്‍ പൊട്ടിയും ചീറ്റിയും ചിതറിയും ചിലമ്പിച്ചുമൊക്കെ പാടുന്ന പാട്ടുകളിലായിരുന്നു ജീവിതത്തിന്റെ വസന്തവും ശിശിരവും ഹേമന്ദവുമൊക്കെ കടന്നുപോയിരുന്നത്. അത്തം മുതലേ അയലത്തുള്ള കുട്ടികളൊക്കെ പൂക്കളിറുക്കുവാന്‍ വീട്ടുതൊടിയിലെത്തും. ഓരോ ദിവസവും അവര്‍ പൂക്കളത്തിന്റെ നിറങ്ങളിലും വളയങ്ങളിലും ഓരോ എണ്ണം കൂട്ടും. വാഴപ്പിണ്ടി ചെറുതായി മുറിച്ച് കളത്തിനു നടുവില്‍ കുഴിച്ചിട്ട്, അതില്‍ നിറയെ ചോര തുടിപ്പന്‍ ചെമ്പരത്തിപ്പൂക്കള്‍ കുത്തിനിര്‍ത്തും. അപ്പോള്‍ അവരുടെ മുഖങ്ങള്‍ കാണേണ്ടതു തന്നെ. പൂവിനെപ്പോലെ ചുവന്നു തുടുത്തിരിക്കും. അന്നും ഇന്നും പൂക്കളമിടുന്നതിനോട് എനിക്കു താല്പര്യമില്ല. മറ്റൊന്നും കൊണ്ടല്ല... പ്രകൃതി, ചെടികള്‍ക്കു നല്കിയ മനോഹരമായ അലങ്കാരങ്ങള്‍, മനുഷ്യന് അവനുവേണ്ടി പറിച്ചെടുത്ത്
മകൻ വലിയ കൃഷിക്കാരനും ജന്മിയുമാകണമെന്ന് ആഗ്രഹിച്ച കളരിക്കൽ കൃഷ്ണൻ താങ്കളുടെ (കൃഷ്ണപിള്ള) മകനാണ് ഞാൻ. കായംകുളം രാജാവ് ‘താങ്കൾ’സ്ഥാനം നൽകി ആദരിച്ച കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് പേരിനൊപ്പം ‘താങ്കൾ’ എന്നു ചേർത്തിരുന്നത്. മരുമക്കത്തായപ്രകാരം അമ്മവീട്ടിൽ വളർന്ന എന്നെ തന്റെ വീട്ടിലേക്കു
സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ കഴിയുന്ന തരത്തിൽ സംവാദങ്ങൾ നടത്തിയിരുന്ന ഒരു കലാലയാന്തരീക്ഷം നമുക്ക് ഇല്ലാതായി. ആ ശൂന്യതയിലേക്കു കടന്നുവന്നതു മുഴുവൻ രണ്ടു തരത്തിലുള്ള കാര്യങ്ങളാണ്, ഒന്ന് മൂലധനശക്തികളുടെ ലോകം, മറ്റേത് വർഗീയശക്തികളുടെ ലോകം. വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടായിട്ടുള്ളത്.
സിനിമാ മേഖലയിൽ തഴയപ്പെടൽ നേരിടേണ്ടിവന്നിട്ടുണ്ടെന്നു പറഞ്ഞ് സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ‘സ്റ്റാർ’ എന്ന വിളിപ്പേരുകൾ ഉണ്ടായത് മോഹൻലാലും മമ്മൂട്ടിയും വന്നതിനു ശേഷമാണെന്നും ഇരുവരും ആദ്യം ഒതുക്കിയതു തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടക്കത്തില്‍ ‘അമ്മ’ സംഘടന അനീതികള്‍
ജയവിജയയുടെ സംഗീതത്തിൽ ഒറ്റ സിനിമയ്ക്കേ ഞാൻ പാട്ടെഴുതിയിട്ടുള്ളൂ. പക്ഷേ, അവരുടെ സംഗീതജീവിതത്തിലെ വലിയൊരു ചരിത്രത്തിനൊപ്പം എന്റെ വരികളുണ്ട്.ഞാൻ 2 സിനിമയ്ക്കു മാത്രം പാട്ടെഴുതിക്കഴിഞ്ഞ കാലം. എച്ച്എംവിക്കുവേണ്ടി ഗ്രാമഫോൺ ഡിസ്ക് ചെയ്യാനുള്ള താൽപര്യവുമായി ജയവിജയന്മാർ കാണാനെത്തി. അന്നു ഞാനും അവരും
മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകൻ എം.കെ.അർജുനൻ വിടവാങ്ങിയിട്ട് 4 വർഷങ്ങൾ. യമുനേ പ്രേമയമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ, തുടങ്ങിയ ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച അർജുനൻ മാസ്റ്റർ, ഇരുന്നൂറിലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾക്കു
പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. പൃഥ്വിയെ തേടി ഓസ്കർ പുരസ്കാരമെത്തുമെന്നും ഈ ചിത്രം രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. പൃഥ്വിരാജിന്റെ പ്രകടനമികവിനെ പ്രശംസിച്ച ശ്രീകുമാരൻ തമ്പി,
Results 1-10 of 111