Activate your premium subscription today
റാപ്പ് ഗാനങ്ങളുടെ കാലത്ത് മഹരാഷ്ട്രയിൽ നിന്നു ഒരു പെൺകുട്ടിയുടെ സംഗീതവും അവളുടെ സ്വത്വത്തിനു വേണ്ടിയുള്ള പോർവിളികളായി ഉയർന്ന് കേൾക്കുകയാണ്. മാഹി എന്ന 24 കാരിയുടെ റാപ്പുകൾ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ആഘോഷിക്കപ്പെടുകയാണ്. ‘ജംഗിൾ ച രാജ’ എന്ന റാപ്പ് ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയതിന് എതിരെ വൈസ് ചാൻസലർക്ക് പരാതി നൽകി ബിജെപിയുടെ സിൻഡിക്കേറ്റ് അംഗം എ.കെ.അനുരാജ്. വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണമെന്നാണ് ആവശ്യം. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വേടൻ വരും തലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ്.
കോഴിക്കോട്∙ റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്കത്തിലാണ് പാട്ട് ഉൾപ്പെടുത്തിയത്. മൈക്കൽ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് പാഠപുസ്തത്തിലുള്ളത്.
നിരൂപക പ്രശംസകളും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം ‘മൂൺവാക്ക്’ തിയറ്ററിൽ വിജയകരമായി മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിച്ച ‘മൂൺവാക്ക്’ നൂറിൽപ്പരം നവാഗതരായ താരങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച ചിത്രം കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകൻ കൂടിയായ സുനിൽ വേടനോട് ഒരു അഭ്യർഥനയുമായി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.
റാപ്പർ വേടന് മരിച്ചു പോയ അമ്മയുടെ ഫോട്ടോ സമ്മാനമായി നൽകി യുവതി. മുക്കം മണാശ്ശേരിക്കാരിയായ മെഹ്റൂജയാണ് ഫോട്ടോ സമ്മാനമായി നൽകിയത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷപരിപാടി ‘മാവേലിക്കസിന്റെ’ ലോഗോ പ്രകാശനത്തിന് കോഴിക്കോട് എത്തിയതായിരുന്നു വേടൻ.
ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ ‘തെരുവിന്റെ മോൻ’ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വിഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ’ എന്ന ഗാനം സംവിധായകൻ ജാഫർ അലിയും ആഷിഖ് ബാവയും ചേർന്നാണ് മ്യൂസിക് വിഡിയോയായി പുറത്തിറക്കിയിരിക്കുന്നത്.
ടൊവീനോ തോമസ് നായകനായി തിയറ്ററുകളിൽ തേരോട്ടം തുടരുന്ന ‘നരിവേട്ട’യുടെ പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കിയ ‘വാടാ വേടാ’ എന്ന ഗാനം ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. പ്രേക്ഷകരുടെ അഭ്യർഥന മാനിച്ചാണ് ചിത്രത്തിനു ശേഷം ഗാനം പ്രദർശിപ്പിക്കാൻ തീരുമാനിച്ചതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സിനിമയുടെ എൻഡ് ടൈറ്റിൽ കാർഡിനൊപ്പമായിരിക്കും ഗാനം കാണിക്കുക.
കൊല്ലം∙ റാപ്പർ വേടനെതിരായ പരാമർശത്തിൽ കേസരി പത്രാധിപർ എൻ.ആർ.മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട സ്റ്റേഷനിലെത്തിയ മധുവിന്റെ അറസ്റ്റു രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽവിട്ടു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
റാപ്പർ വേടന്റെ പാട്ടിന് ചുവടുവച്ച് വിദേശികൾ. ആന്റണി വർഗീസ് പെപ്പെയുടെ ‘കൊണ്ടൽ’ എന്ന സിനിയിലെ ‘കടലമ്മ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വിദേശികൾ ചുവടുവയ്ക്കുന്ന വിഡിയോ വലിയ ജനശ്രദ്ധയാണ് നേടുന്നത്. വേടന് വരികൾ രചിച്ച ഗാനത്തിനു സാം.സി.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വേടൻ, സാം.സി.എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പാലക്കാട് ∙ നേതൃത്വത്തിന്റെ അനുമതിയില്ലാതെ പ്രസ്താവന ഇറക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതും ബിജെപി സംസ്ഥാന നേതൃത്വം വിലക്കി. മുൻകൂട്ടി അനുമതി വാങ്ങാതെ ഭാരവാഹികളും ജനപ്രതിനിധികളും അംഗങ്ങളും പൊതുവിഷയങ്ങളിൽ നിയമനടപടി സ്വീകരിക്കാനും അന്വേഷണ ഏജൻസികൾക്കു പരാതി നൽകാനും പാടില്ലെന്നും സംസ്ഥാന കമ്മിറ്റി ഒാഫിസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.പി.സുധീർ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
Results 1-10 of 57