Activate your premium subscription today
തിരുവനന്തപുരം ∙ കേരളമാണ് ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്ന വാദത്തിൽ ഉറച്ച് മന്ത്രി വീണാ ജോർജ്. കർണാടകയും ആന്ധ്രയും സിക്കിമും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേരളത്തെക്കാൾ ഓണറേറിയം കൊടുക്കുന്നു എന്ന വാർത്ത കൊടുത്ത മനോരമ, അതിൽ നിന്നെല്ലാം പിന്മാറി ഇപ്പോൾ സിക്കിമിലേക്ക് ഒതുങ്ങിയിരിക്കുന്നത് നല്ല കാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കർണാടകയുടെയും ആന്ധ്രയുടെയും കണക്ക് സമരം ചെയ്യുന്നവർ ആരോപിച്ച വിവരമാണ് മനോരമ റിപ്പോർട്ട് ചെയ്തതെന്ന വിവരം മന്ത്രി പറഞ്ഞില്ല.
തിരുവനന്തപുരം ∙ ഇടതുപക്ഷവുമായി ബന്ധമുള്ളവർക്ക് ബാർ നടത്തുന്നതിനു വിലക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്നാൽ പാർട്ടി അംഗങ്ങൾ കുടിക്കാൻ പാടില്ല. പാർട്ടിയുടെ ഭരണഘടന അനുസരിച്ച് തന്നെ അംഗങ്ങൾ മദ്യപിക്കാൻ പാടില്ല. അങ്ങനെയുള്ളവരെ പുറത്താക്കുമെന്നതിൽ ഉറച്ചുനിൽക്കുമെന്ന് ‘മനോരമ ന്യൂസി’നോടു ഗോവിന്ദൻ പറഞ്ഞു. ചവറ എംഎൽഎയുടെ ബാർ ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ബാർ നടത്തിയിരുന്നത് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ബാർ മുതലാളിമാരുടെ മക്കൾ പാർട്ടിയിലും ഡിവൈഎഫ്ഐയിലുമൊക്കെ കാണും. പക്ഷേ കുടിക്കാൻ പാടില്ല എന്നതാണു പാർട്ടി നിലപാട്. എംഎൽഎമാർക്ക് തുടർച്ചയായി രണ്ടു ടേമിൽ കൂടുതൽ നൽകേണ്ടതില്ലെന്ന തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം∙ കൊല്ലപ്പെട്ടത് ഉമ്മ, മകൻ, ജ്യേഷ്ഠൻ, ജ്യേഷ്ഠന്റെ ഭാര്യ. കൊന്നതു മൂത്ത മകൻ. മരണത്തോടു മല്ലടിച്ചു ഭാര്യ. ഇതിലും വലിയൊരു തകർച്ചയുണ്ടാകില്ല ഒരു സാധാരണ മനുഷ്യന്. എന്നാൽ പ്രിയപ്പെട്ടവരെ അവസാനമായൊന്നു കാണാൻ പോലും കഴിയാത്ത ദുരവസ്ഥയിലാണ് അബ്ദുൽ റഹിം. സങ്കടമിറക്കിവച്ചു വിതുമ്പാൻ ബന്ധുക്കളുടെയോ, നാട്ടുകാരുടെയോ ഒരു ചുമൽപോലും അടുത്തില്ല. സൗദി അറേബ്യയിലെ ദമാമിൽ ജോലി ചെയ്യുന്ന റഹിമിനു നിയമക്കുരുക്കിൽപെട്ടതിനാൽ നാട്ടിലെത്താൻ കഴിയുന്നില്ല. പിതാവിന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ ബന്ധുക്കളെ സമീപിച്ചിട്ടു സഹായിക്കാത്തതുകൊണ്ടാണു കൂട്ടക്കൊല നടത്തിയതെന്ന അഫാന്റെ മൊഴി തള്ളുകയാണു റഹിം. ദമാമിൽനിന്ന് അബ്ദുൽ റഹിം മനോരമയോട്.
തിരുവല്ല ∙ കാഴ്ചപരിമിതരായ 4 അംഗങ്ങളുള്ള ദലിത് കുടുംബത്തിനു മുന്നിൽ ഒടുവിൽ നീതിയുടെ വെളിച്ചം തെളിഞ്ഞു. ബിൽ അടയ്ക്കാത്തതിനെതുടർന്ന് ഒരു വർഷം മുൻപ് ശുദ്ധജല കണക്ഷൻ വിഛേദിക്കപ്പെട്ട പട്ടികജാതി കുടുംബത്തിന് രമേശ് ചെന്നിത്തല എംഎൽഎയുടെ ഗാന്ധിഗ്രാം പദ്ധതിയിൽനിന്ന് കുടിശിക അടച്ച് കണക്ഷൻ പുനഃസ്ഥാപിച്ചു. കാഴ്ചപരിമിതരായ, പെരിങ്ങര വേങ്ങൽ വലിയപറമ്പിൽ വീട്ടിലെ ഓമനക്കുട്ടനും 3 മക്കളുമടങ്ങുന്ന കുടുംബത്തിനാണ് വീട്ടിൽ പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചത്.
കൊച്ചി ∙ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി 2024 ലെ മനോരമ ന്യൂസ് ന്യൂസ്മേക്കർ. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സുരേഷ് ഗോപിയെ വാർത്താതാരമായി പ്രേക്ഷകർ തിരഞ്ഞെടുത്തത്. മറ്റു പ്രചാരണങ്ങളിൽ വഴിപ്പെടാതെ പ്രേക്ഷകർ തന്നോടു കാട്ടിയ സ്നേഹത്തിന്റെ ഫലമാണ് പുരസ്കാരമെന്നും അവരോടു നന്ദിയുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു. വ്യക്തി എന്ന നിലയിൽ മാത്രം അംഗീകരിക്കപ്പെട്ടാൽ മതിയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ∙ സ്വയംസംരംഭങ്ങളിലൂടെ നേട്ടം കൈവരിച്ച വനിതകളും വനിതാ കൂട്ടായ്മകളും മനോരമ ന്യൂസിന്റെ പെൺതാരം പുരസ്കാരങ്ങൾക്ക് അർഹരായി. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി മൊത്തം 10 ലക്ഷം രൂപയുടെ അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 30 സംരംഭകരിൽ നിന്നാണ് പെൺതാരം ഫിനാലെയിൽ 7 പേർ വിജയികളായത്.
കൊച്ചി ∙ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2024 തിരഞ്ഞെടുപ്പിന്റെ അന്തിമപട്ടികയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഷാഫി പറമ്പില്‍ എംപി, പി.വി.അന്‍വര്‍ എംഎല്‍എ, ഒളിംപ്യന്‍ പി.ആര്.ശ്രീജേഷ് എന്നിവരാണു പട്ടികയിലിടം നേടിയത്. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന്
തിരുവനന്തപുരം ∙ ന്യായമില്ലാത്ത ശബ്ദവുമായി ആരു വന്നാലും ഇനിയും കലിപ്പിലായിരിക്കുമെന്ന് സുരേഷ് ഗോപി. ഉന്നയിക്കുന്ന ആരോപണത്തിനും ചോദിക്കുന്ന ചോദ്യത്തിനും അത് ചോദിക്കുന്ന മുഹൂർത്തത്തിനും ന്യായം ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 5 വർഷത്തിനുള്ളിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം ∙ ജീവിതവും പ്രവൃത്തിയും കൊണ്ട് ഭാവിയെ മാറ്റിമറിച്ചവർ ചിന്തകൾ പങ്കുവയ്ക്കുന്ന മനോരമ ന്യൂസ് കോൺക്ലേവ് നാളെ. ‘ചെയ്ഞ്ച് മേക്കേഴ്സ്’ കോൺക്ലേവ് രാവിലെ 10ന് ഹോട്ടൽ ‘ഓ ബൈ താമര’യിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 നു സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാവും.
കൊച്ചി ∙ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങൾ ആരു നേടും? വ്യക്തമായ സൂചനകളുമായി മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം ഇന്ന് വൈകിട്ട് 7 മുതൽ രാത്രി 10 വരെ മനോരമ ന്യൂസിൽ. ജയസാധ്യത, 3 മുന്നണികൾക്കും ലഭിക്കാവുന്ന വോട്ട് ശതമാനം, വിവിധ പ്രായത്തിലുള്ളവരും സ്ത്രീ – പുരുഷ വോട്ടർമാരും ആരെ പിന്തുണയ്ക്കും എന്നീ വിവരങ്ങൾ അറിയാം. മുംബൈ ആസ്ഥാനമായ വോട്ടേഴ്സ് മൂഡ് റിസർച് ഏജൻസി കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ 28,000 വോട്ടർമാരെ നേരിൽകണ്ടാണ് വിവരങ്ങൾ ശേഖരിച്ചത്
Results 1-10 of 121