Activate your premium subscription today
ആട്ടം സിനിമയെ പ്രശംസിച്ച് നടൻ പൃഥ്വിരാജ്. സിനിമ കാണാൻ വൈകിയത് സൂചിപ്പിച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ പ്രതികരണം. ലോകോത്തരനിലവാരമുള്ള തിരക്കഥയും മികച്ച മേക്കിങ്ങുമാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ ആനന്ദ് ഏകർഷിക്കു അയച്ച അഭിനന്ദന സന്ദേശത്തിൽ പൃഥ്വിരാജ് പറഞ്ഞു. ആനന്ദ് ഏകർഷി തന്നെയാണ് പൃഥ്വിരാജ് അയച്ച സന്ദേശം പുറത്തു വിട്ടത്.
സറിൻ ഷിഹാബിന്റെ ഓഡിഷൻ വിഡിയോ പുറത്തു വിട്ട് ആട്ടം സംവിധായകൻ ആനന്ദ് ഏകർഷി. ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ നേടിയ സിനിമയാണ് ആട്ടം. ചിത്രത്തിലെ സറിൻ ഷിഹാബിന്റെ അഞ്ജലി കഥാപാത്രം ഏറെ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും നേടിയിരുന്നു.
ദേശീയ പുരസ്കാരം നേടിയ ‘ആട്ടം' സിനിമയെ പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. ഇന്നലെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രമായി ആനന്ദ് എകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം കൂടാതെ മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുളള അവാര്‍ഡുകളും ആട്ടം സ്വന്തമാക്കി. ഇപ്പോഴിതാ, ആട്ടത്തിന്റെ അണിയറപ്രവർത്തകരെ തേടി തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ആശംസകളും എത്തിയിരിക്കുകയാണ്.
ആട്ടം എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി. മികച്ച ചിത്രമടക്കം മൂന്നു പുരസ്കാരങ്ങളാണ് ആട്ടത്തിനു ലഭിച്ചത്. ഒരു പുതുമുഖമായ തന്നെ വിശ്വസിച്ച് ഈ സിനിമ ചെയ്യാൻ എല്ലാ പിന്തുണയും നൽകി കൂടെ നിന്ന നിർമാതാവ് ഡോ.അജിത് ജോയിയോട് നന്ദിയും കടപ്പാടുമുണ്ടെന്ന് ആനന്ദ് ഏകർഷി പറയുന്നു. വർഷങ്ങളായി കൂടെയുള്ള സുഹൃത്തുക്കളാണ് ആട്ടത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാടക കലാകാരന്മാരായ ഇവരെ വച്ച് ഒരു സിനിമ ചെയ്തുകൂടെ എന്ന ആശയവുമായി നടൻ വിനയ് ഫോർട്ട് ആണ് തന്നെ സമീപിച്ചത് എന്ന് ആനന്ദ് പറയുന്നു.
സാഹചര്യങ്ങൾക്ക് അനുസരിച്ച് വേഷങ്ങൾ മാറിയാടുന്ന അവസരവാദികളായ ആൺകൂട്ടത്തെയാണ് ആട്ടം പ്രതികൂട്ടിലാക്കുന്നത്. കുറ്റവാളിക്കും കുറ്റകൃത്യത്തെ പരോഷമായും പ്രത്യക്ഷമായും പിന്തുണക്കുന്നവർക്കെല്ലാം ഒരേ മുഖമാണെന്നു ഓർമ്മപ്പെടുത്തുന്നുണ്ട് ആട്ടം.
Results 1-5