Activate your premium subscription today
കൊച്ചി∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകില്ല. ഹൈക്കോടതി സമയം നീട്ടി നൽകിയതോടെയാണ് ഇത്. ഈ മാസം 27ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് സൗബിനും കേസിലെ മറ്റു പ്രതികളായ പിതാവ്
കൊച്ചി ∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടിസ്. കേസ് അന്വേഷിക്കുന്ന മരട് പൊലീസാണ് നോട്ടിസ് നൽകിയത്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. സൗബിന് പുറമേ പിതാവ് ബാബു ഷാഹിറിനും ചിത്രത്തിന്റെ മറ്റൊരു നിർമാതാവ് ഷോൺ ആന്റണിക്കും നോട്ടിസ് അയച്ചിട്ടുണ്ട്. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടതിനു പിന്നാലെയാണ് നടപടി
കൊച്ചി ∙ മലയാളത്തിലെ വമ്പൻ ഹിറ്റുകളിലൊന്നായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ ഷോൺ ആന്റണി, നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ എന്നിവർ ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്റ്റിസ് വി.ജി.അരുൺ തള്ളി. കേസന്വേഷണം തുടരാമെന്നും ഈ ഘട്ടത്തിൽ കേസ് റദ്ദാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
കൊച്ചി ∙ ലഹരിക്കേസിൽ യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായ ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ലാറ്റ് നേരത്തെ എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നെന്ന് വിവരം. നേരത്തെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ പരിശോധന നടന്നിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ലഹരിമരുന്നിനൊപ്പം അത് ഉപയോഗിക്കേണ്ട ക്രഷർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഫ്ലാറ്റിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.
പണ്ടൊക്കെ യാത്ര ചെയ്യുക എന്നു പറയുന്നത് വലിയ ഒരു സംഭവം ആയിരുന്നെങ്കിൽ ഇന്നു യാത്ര ചെയ്യുന്നത് അത്രമേൽ സാധാരണമായി മാറി കൊണ്ടിരിക്കുകയാണ്. കൂട്ടുകാർക്കൊപ്പം ചേർന്ന് പല തവണ യാത്ര പോയിട്ടുള്ളവരായിരിക്കും നമ്മൾ. അത്തരം യാത്രകളിൽ പലപ്പോഴും നമ്മൾ ഡിടൂർ അടിച്ചിട്ടുണ്ടാകും. പലപ്പോഴും ഡിടൂർ എന്താണെന്ന്
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും ജിത്തു മാധവനും ഒന്നിക്കുന്നു. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ
‘എന്നടാ പണ്ണി വച്ചിറ്ക്കേ’ എന്ന് ആദ്യം കേരളത്തോട് ചോദിച്ചത് തമിഴ്നാടാണ്; മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ട്. കുഴിയിലേക്ക് വീണ സുഭാഷിനെ കൂട്ടുകാർ ഉയർത്തിയെടുത്തപ്പോൾ ഒപ്പം പോന്നത് കോടികളായിരുന്നു. കേരളത്തിൽ അതിവേഗം നൂറു കോടിയടിക്കുന്ന സിനിമയായും മഞ്ഞുമ്മൽ ബോയ്സ് മാറി. പ്രേമലുവും ആവേശവും മാർക്കോയുമെല്ലാം തങ്ങളാലാകും വിധം പല സംസ്ഥാനങ്ങളിൽനിന്നുള്ള പ്രേക്ഷകരെ മലയാള സിനിമയുടെ ആരാധകസംഘത്തിലേക്കു കൂട്ടി. കേരളത്തെ ഒരു ‘പാൻ ഇന്ത്യൻ’ ലെവലിലേക്ക് മലയാള സിനിമ ഉയർത്തിയ വർഷമാണ് കടന്നു പോകുന്നത്. വെള്ളിത്തിരയിൽ മാത്രമല്ല മികച്ച സിനിമകളൊരുക്കി ‘കേരള മോഡൽ’ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത്; ആ വെള്ളിവെളിച്ചത്തിനു പുറത്ത് സിനിമാലോകത്തെ സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ‘നമുക്കും വേണം ഒരു ഹേമ കമ്മിറ്റി’ എന്ന് ടോളിവുഡും കോളിവുഡും സാൻഡൽവുഡും ബോളിവുഡുമെല്ലാം പറഞ്ഞപ്പോൾ അതിനു വഴിതെളിച്ചതും കേരളംതന്നെ. ഈ വർഷം ഞങ്ങൾ മികവിന്റെ മയിൽപ്പീലിയാട്ടം നടത്തും എന്നു പ്രഖ്യാപിച്ചായിരുന്നു 2024ലെ ആദ്യ ഹിറ്റ് സിനിമ ‘ആട്ട’ത്തിന്റെ വരവു തന്നെ. തീയറ്ററിൽ മാത്രമല്ല, പ്രേക്ഷകമനസ്സിലും നിറഞ്ഞുനിന്നു ആട്ടം. മികച്ച ഫീച്ചർ ഫിലിമിനും എഡിറ്റിങ്ങിനും തിരക്കഥയ്ക്കുമുള്ള എഴുപതാം ദേശീയ അവാർഡ് വാങ്ങി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളും റീറിലീസുകൾ പയറ്റി പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഡിജിറ്റൽ ഭംഗിയേറ്റി തീയറ്ററിലെത്തിച്ച ദേവദൂതൻ നേടിയ വിജയം മലയാള സിനിമയ്ക്കുതന്നെ അദ്ഭുതമായിരുന്നു. പൂമാനമേയും പൂവേ പൂവേ പാലപ്പൂവേയുമെല്ലാം തിരിച്ചെത്തിയപ്പോൾ അത് മലയാള സിനിമയിൽ പോയകാലത്തിന്റെ നറുമണം പടർത്തുന്ന നിമിഷങ്ങളായി. ഇത്തരത്തിൽ കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത പലതും സംഭവിച്ചു മലയാള സിനിമയിൽ. വിജയിക്കാത്ത ചിത്രങ്ങളിലെ ഡയലോഗുകളും പാട്ടുകളും ഹിറ്റായി. വിജയിച്ച ചിത്രങ്ങൾത്തന്നെ പ്രേക്ഷകർ രസിച്ചു കണ്ടെങ്കിലും എന്നന്നേക്കുമായി ഓർത്തുവയ്ക്കാൻ ഒരു ഡയലോഗോ പാട്ടോ പോലും ബാക്കിവയ്ക്കാതെ തീയറ്റർ വിട്ട സംഭവങ്ങളുമുണ്ടായി. പരീക്ഷണങ്ങളും ഏറെയായിരുന്നു മലയാളത്തിൽ. നടിമാരില്ലാത്ത സിനിമകളിറങ്ങുന്നുവെന്നു പഴികേട്ട അതേ മലയാളത്തിൽ ഏറ്റവും ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സിനിമകളും കയ്യടിനേടി. മലയാള സിനിമയിൽ 2024ലുണ്ടായ അത്തരം ചില മാറ്റങ്ങളെ തിരഞ്ഞെടുത്ത് ഗ്രാഫിക്സ് രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ...ആട്ടത്തിൽ തുടങ്ങി ബറോസിലെത്തി നിന്ന, ആവേശം വിതറുന്ന ആ കാഴ്ചകളിലൂടെ...
ഷാർജ∙ മലയാളിയെ വിമർശിക്കുന്നുവെന്ന് നിലവിളിക്കുന്നവർ ശരാശരി നിലവാരം പോലും ഇല്ലാത്തവരാണെന്നും എഴുത്തുകാരൻ എന്ന നിലയിൽ ആരിൽ നിന്നും ഒരു അംഗീകാരവും പ്രതീക്ഷിക്കാത്തതുകൊണ്ട് മലയാളികളുടെ ആക്ഷേപങ്ങളെ തള്ളിക്കളയുകയാണെന്നും മലയാളം, തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി.ജയമോഹൻ പറഞ്ഞു. ഷാർജ രാജ്യാന്തര
പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി ഒരുക്കിയ സെറ്റിനെ എങ്ങനെയാണ് വിഎഫ്എക്സ് ടീം യഥാർഥ കാഴ്ചകളായി പരിവർത്തനം ചെയ്തതെന്ന് വ്യക്തമാക്കുകയാണ് പുതിയ വിഡിയോ.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധേയനായ ചിദംബരം ബോളിവുഡിലേക്ക്. നിർമാതാക്കളായ ഫാന്റം പിക്ചേഴ്സ് ആണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ‘‘പുതിയ തുടക്കം. മികച്ച സംവിധായകനായ ചിദംബരവുമായി ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്! തന്റെ അതുല്യമായ
Results 1-10 of 104