Activate your premium subscription today
‘പുഷ്പ 2’ സിനിമയുടെ വിജയാഘോഷ വേളയിൽ അണിയറ പ്രവർത്തകർക്കു സംഭവിച്ച അബദ്ധമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. റിലീസ് ചെയ്ത മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്ക് കേരളത്തില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. പടം ഗംഭീരമാണെന്ന അഭിപ്രായങ്ങളെക്കാള്‍ മോശം പ്രതികരണങ്ങളാണ് കേരളത്തിലെ
അല്ലു അർജുന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘പുഷ്പ 2: ദ് റൂൾ’ റീലോഡഡ് പതിപ്പ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ഈ സൂപ്പർഹിറ്റ് ചിത്രം ഒടിടിയിൽ എത്തിയത്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം 1800 കോടി രൂപയാണ് ആഗോള തലത്തിൽ വാരിയത്. സിനിമയിൽ നിന്നും കട്ട് ചെയ്തു കളഞ്ഞ ചില
ബോക്സ്ഓഫിസിൽ റെക്കോർഡുകൾ തിരുത്തി മുന്നേറുമ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്തയുമായി പുഷ്പ 2 ടീം. ജനുവരി 17 മുതൽ 20 മിനിറ്റ് അധികമുള്ള സിനിമയുടെ പുതിയ പതിപ്പ് ആകും പ്രദർശിപ്പിക്കുക. റീലോഡഡ് വേർഷൻ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ഈ വിവരം പങ്കുവച്ചിരിക്കുന്നത്.ഇതോടെ, ചിത്രത്തിന്റെ ദൈർഘ്യം
തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ പുഷ്പ2 വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2 സ്വന്തമാക്കിയത്. ഇത്തരത്തിൽ ആഘോഷങ്ങളിലും വിവാദങ്ങളിലും ആറാടുമ്പോൾ പുഷ്പയെ ‘ഫയർ’ ആക്കിയ ഒരാൾ കൂടിയുണ്ട് ചിത്രത്തിൽ. അവർക്കൊരു കഥ പറയാനുമുണ്ട്. ഏഴ് വർഷത്തിൽ അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ. അതിൽ പലതും വൻ പരാജയവും. എന്നാൽ രണ്ട് പാട്ടുകൾ ഈ ഇരുപത്തിമൂന്നുകാരിയെ പാൻ ഇന്ത്യൻ താരമാക്കി. പറഞ്ഞുവരുന്നത് യുവനടി ശ്രീലീലയുടെ കാര്യമാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു. ചെറുപ്രായത്തിൽ തന്നെ രണ്ട് കുട്ടികളുടെ ‘അമ്മ’ കൂടിയാണ് ഈ നടി. അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രീലീല എങ്ങനെയാണ് തെന്നിന്ത്യയുടെ ‘ഡാൻസിങ് ക്വീൻ’ ആയത്? എന്താണ് അവരുടെ ജീവിതകഥ?
ചലച്ചിത്ര താരം അല്ലു അർജുന്റെ അറസ്റ്റിലേക്ക് നയിച്ചസംഭവത്തിൽ പ്രതിഷേധിച്ച് താരങ്ങളും. നാനിയും അദിവി ശേഷും സന്ദീപ് കിഷനും അല്ലുവിന് അനുകൂലമായി കുറിപ്പുകളുമായി രംഗത്തെത്തി. ചിരഞ്ജീവി, റാണ ദഗുബാട്ടി തുടങ്ങിയ താരങ്ങൾ അല്ലുവിനെ വീട്ടിലെത്തി കുടുംബത്തെ കണ്ടു. സിനിമയിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സർക്കാർ അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ആവേശം സാധാരണ പൗരന്മാർക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു എന്നാണ് നാനി പറഞ്ഞത്. ദുരന്തത്തിൽ നിന്നും പാഠം ഉൾക്കൊള്ളുകയാണ് നല്ല സമൂഹത്തിന്റെ ലക്ഷണം എന്നും നാനി കൂട്ടിച്ചേർത്തു.
ചലച്ചിത്ര താരം അല്ലു അർജുന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് കേസ് പിൻവലിക്കാൻ തയ്യാറായി മരിച്ച യുവതിയുടെ ഭർത്താവ്. അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്ന് രേവതിയുടെ ഭർത്താവ് ഭാസ്കർ പ്രതികരിച്ചു.
‘പുഷ്പ 2: ദ റൂൾ’ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അല്ലു അർജുനെ കാണാൻ ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസ് സ്റ്റേഷനകത്തേക്കു പ്രവേശിക്കാൻ ചന്ദ്രശേഖർ റെഡ്ഡിക്ക് പൊലീസ് അനുവാദം നിഷേധിച്ചു. പൊലീസ് സ്റ്റേഷനു മുന്നിൽ നിരവധി ആരാധകരും തമ്പടിച്ചിട്ടുണ്ട്. അല്ലു അർജുനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം താരത്തിന്റെ ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച അദ്ദേഹം മരുമകന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പൊലീസ് സ്റ്റേഷനിൽ തന്നെയും പ്രവേശിപ്പിക്കാൻ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു, "ഇൻസ്പെക്ടർ, ദയവായി ഞങ്ങളെ അകത്തേക്ക് വിടൂ. ഞങ്ങൾ ഒരു പ്രശ്നവും ഉണ്ടാക്കില്ല. ദയവു ചെയ്ത് അകത്തേക്ക് കടത്തി വിടൂ,'' എന്ന് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിൽ കേൾക്കാം.
പുഷ്പ 2 എന്ന വമ്പൻ സിനിമയുടെ വിജയാഘോഷത്തിലാണ് തെന്നിന്ത്യ മുഴുവൻ. ചിത്രത്തിന്റെ റിലീസിന് മുൻപേ ഹൃദയം തൊടുന്നൊരു കുറിപ്പുമായി പിതാവിന് വിജയാശംസകൾ അറിയിച്ചിരിക്കുകയാണ് അല്ലു അർജുന്റെ പുത്രൻ അയാൻ. പിതാവിനെ പ്രശംസിച്ചു കൊണ്ടുള്ള കത്തിൽ താനാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനെന്നും അയാൻ
അല്ലു അര്ജുൻ ചിത്രമായ ‘പുഷ്പ 2: ദ് റൂൾ’ ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തിയറ്ററുകളിലായി 12,000 സ്ക്രീനുകളിൽ എത്താനൊരുങ്ങുകയാണ്. അഡ്വാൻസ് ബുക്കിങും റെക്കോർഡുകൾ തകർക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് മിക്സിങ് ടീം പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചിത്രത്തിന്റെ
അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കി പുഷ്പ സിനിമയുടെ പുതിയ വാർത്ത. പുഷ്പരാജിന്റെ ജൈത്രയാത്ര പുഷ്പ 2വിലും അവസാനിക്കുന്നില്ല. പുഷ്പ 2 ദ് റൂളിനു പിന്നാലെ പുഷ്പ 3യും ഉണ്ടായേക്കും എന്ന സൂചനയാണ് സമൂഹ മാധ്യമങ്ങളിലൂടെ കത്തിപ്പടരുന്നത്. പുഷ്പ 3 ദ് റാംപേജ് എന്നാകും മൂന്നാം ഭാഗത്തിന്റെ പേര്. അണിയറ
Results 1-10 of 54