Activate your premium subscription today
എല്ലാ രാജ്യങ്ങളിലും അവധിദിനങ്ങളുണ്ട്, ജപ്പാനിലുമുണ്ട്. എന്നാൽ ജപ്പാനിൽ വ്യത്യസ്തമായൊരു അവധി കൂടിയുണ്ട്. യമാ നോ ഹി ! ദേശീയ പർവത ദിനമായ ഓഗസ്റ്റ് 11ന് ആണിത്. ജപ്പാന്റെ പൊതു അവധിദിനങ്ങളിൽ ഏറ്റവും അവസാനം പ്രഖ്യാപിച്ച ഈ അവധി ആഘോഷിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി.
പത്തനംതിട്ട ∙ ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന സെവൻ സമ്മിറ്റിൽ പങ്കെടുക്കണമെന്ന സ്വപ്നത്തിലേക്ക് തിരുവല്ല സ്വദേശി സീന സാറാ മജ്നു ആദ്യചുവടുവച്ചുകഴിഞ്ഞു. കഴിഞ്ഞ ഒക്ടോബർ 12ന് രാവിലെ 9.15ന് സീന 19,341 അടി ഉയരത്തിൽ, ആഫ്രിക്കയിലെ കിളിമഞ്ചാരോയുടെ നെറുകയിലെത്തി. 6 ദിവസം കൊണ്ടാണ് ലക്ഷ്യം നേടിയത്. മൈനസ് 20–25 വരെയാണു താപനില. യാത്രയ്ക്കു സഹായിക്കുന്ന ഏജൻസി പ്രതിനിധികളായി ഗൈഡ്, പോർട്ടർ, കുക്ക്, സാധനങ്ങൾ ചുമക്കാൻ ഒരാൾ. ഇങ്ങനെ 4 പേരാണ് ഒപ്പമുണ്ടായിരുന്നത്. ടെന്റ് അടിച്ച് അവിടെ ഭക്ഷണം പാകം ചെയ്തു കഴിച്ചും ഉറങ്ങിയുമായിരുന്നു യാത്ര.
തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയശേഷം യുഎസ് പ്രസിഡന്റായി അവരോധിക്കപ്പെടാൻ കാത്തിരിക്കുകയാണ് ഡോണൾഡ് ട്രംപ്. തന്റെ രണ്ടാംവട്ട ഭരണകാലത്തിലേക്കുള്ള ട്രംപിന്റെ ഉദ്യോഗസ്ഥ നിയന്ത്രണങ്ങളും മറ്റും ഇതിനകം തന്നെ വാർത്തയായിട്ടുണ്ട്.
സഹ്യപർവത നിരകളുടെ പടിഞ്ഞാറേ ചരിവായ കേരളത്തിൽ മഴ സമൃദ്ധമായി ലഭിക്കുന്നു. എന്നാൽ സഹ്യസാനുക്കളുടെ കിഴക്കൻ ചരിവായ തമിഴ്നാട്ടിൽ സാധാരണഗതിയിൽ മഴ വളരെ കുറവാണ്. ഇത്തരം മഴ കുറവായ പ്രദേശങ്ങൾ മഴനിഴൽ പ്രദേശങ്ങൾ (Rain Shadow Regions) എന്നറിയപ്പെടുന്നു. എന്താണു മഴനിഴൽ പ്രദേശങ്ങൾ? ഇവിടെ പർവതം ഒരു പ്രധാന ഘടകമായി
കോട്ടയം∙ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അതിതീവ്ര മഴ പെയ്തപ്പോൾ കേരളത്തെ മഴ കാര്യമായ രീതിയിൽ ബാധിക്കാതെ ‘സംരക്ഷിച്ചത്’ സഹ്യപർവത നിരകൾ. 24 മണിക്കൂറിൽ തിരുനെൽവേലിയില്‍ പെയ്തത് 540 എംഎം മഴയാണ്. സഹ്യപർവതം കവചമൊരുക്കിയതിനാൽ ഇപ്പുറത്ത് കേരളത്തിലെ അച്ചൻകോവിൽ, ആര്യങ്കാവ് അടക്കമുള്ള മേഖലകളിൽ ലഭിച്ചത് 152 എംഎം മഴ മാത്രം. വലിയ വെള്ളപൊക്കവും ദുരിതവും ഒഴിവായി. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴ എന്ന് കാലാവസ്ഥ വകുപ്പ് വിശേഷിപ്പിക്കുന്നത്.
മസ്കത്ത് ∙ മസ്കത്ത് ഗവര്‍ണറേറ്റില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരുക്കേറ്റു. മസ്കത്ത് വിലായത്തിലാണ് അപകടമുണ്ടായത്.
ഓസ്ട്രേലിയയിലെ ഉയർന്ന കൊടുമുടിയായ മൗണ്ട് കോസിയാസ്കോയും കീഴടക്കിയതോടെ 7 ഭൂഖണ്ഡങ്ങളിലെയും വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയായി ഷെയ്ഖ് ഹസൻ. ഏഷ്യയിൽ എവറസ്റ്റ്, ആഫ്രിക്കയിൽ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിൽ ഡെനാലി, യൂറോപ്പിൽ മൗണ്ട് എൽബ്രുസ്, അന്റാർട്ടിക്കയിൽ മൗണ്ട് വിൻസൻ, തെക്കേ അമേരിക്കയിൽ അക്വൻകാഗ്വ എന്നിവയാണ് 4 വർഷത്തിനിടയിൽ ഷെയ്ഖ് ഹസൻ കീഴടക്കിയത്. പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയില്‍ അലി അഹമ്മദിന്റെയും ഷാഹിദയുടെയും മകനാണ്. സെക്രട്ടേറിയറ്റിൽ ജോലി നോക്കുന്നതിനിടെ 2015ൽ ഡൽഹി കേരള ഹൗസിലേക്കു സ്ഥലംമാറ്റം. ഉത്തരകാശിയിലെയും ഡാർജിലിങ്ങിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മൗണ്ടനീയറിങ് കോഴ്സ് പഠിച്ചാണു മഞ്ഞുമലകൾ കീഴടക്കിത്തുടങ്ങിയത്.
ജപ്പാനിലെ ഏറ്റവും ഉയരമുള്ള പർവതമാണ് മൗണ്ട് ഫുജി. സാധാരണഗതിയിൽ ഒക്ടോബറാകുമ്പോഴേക്കും കൊടുമുടി മഞ്ഞിൽ മൂടേണ്ടതാണ്. എന്നാൽ ഇത്തവണ എല്ലാം തകിടം മറിഞ്ഞു
കേരളസർക്കാരിന്റെ ഭാഗമായി, ഫയലുകളില്‍ നിന്ന് ഫയലുകളിലേക്ക് ആരോഹണവരോഹണങ്ങള്‍ നടത്തിയിരിക്കേണ്ട സാധാരണ സർക്കാരുദ്യോഗസ്ഥന്, ആ ലേബലല്ലായിരുന്നു ഷെയ്ഖ് ഹസന് ഖാന്റെ ലക്ഷ്യം.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുർജ് ഖലീഫ. നാല് ബുർജ് ഖലീഫ ഒന്നിനുമുകളിൽ ഒന്നായി വച്ചാൽ എങ്ങനെയിരിക്കും? അത്രയും ഉയരത്തിലുള്ള ഒരു പർവതത്തെ സമുദ്രത്തിനടിയിൽ കണ്ടെത്തിയിരിക്കുകയാണ് കലിഫോര്‍ണിയയിലെ ഷ്മെറ്റ് ഓഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമുദ്രഗവേഷകര്‍.
Results 1-10 of 67