Activate your premium subscription today
വാഷിങ്ടൻ ∙ മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച വൻ ചുഴലിക്കാറ്റിൽ 27 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കഴിഞ്ഞ വർഷം ഏപ്രിലിനുശേഷം രാജ്യവ്യാപകമായി യുഎസിൽ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതു ശനിയാഴ്ചയാണ്.
യുഎസിന്റെ ചരിത്രത്തിൽ ടൊർണാഡോ ചുഴലിക്കാറ്റുകൾ സംഹാരമാടിയ ദിവസമായിരുന്നു അത്. അലബാമ, ജോർജിയ, നോർത്ത് കാരലൈന, സൗത്ത് കാരലൈന, ടെന്നസി, വെർജിനീയ എന്നീ സംസ്ഥാനങ്ങളിലായിരുന്നു കാറ്റുകൾ അടിച്ചത്. 20 മുതൽ 60 ചുഴലിക്കാറ്റുകൾ വരെ അന്ന് യുഎസിൽ ആഞ്ഞടിച്ചു.
ടെക്സസിലും മിസിസിപ്പിയിലും ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ രണ്ട് മരണം. 6 പേർക്ക് പരുക്കേറ്റു.
കുംബഡാജെ ∙ ബെളിഞ്ചയിലുണ്ടായ ചുഴലിക്കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. എയുപിഎസ് ബെളിഞ്ച സ്കൂളിന്റെ ഓടുമേഞ്ഞ മേൽക്കൂരയും ഹാളുമാണ് തകർന്നത്.ഇതോടെ 5 ക്ലാസ് മുറികളിലെ പഠനം നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ഇന്നലെ 10.30യോടെയാണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി.
ഗുരുവായൂർ ∙ എരുകുളം ബസാർ, നെന്മിനി, തൈക്കാട് മേഖലയിൽ ഇന്നലെ വൈകിട്ട് 3നു ശേഷം 4 കിലോമീറ്ററോളം ദൂരത്തിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നഷ്ടം. ഒട്ടേറെ വീടുകൾക്കും മതിലുകൾക്കും കേടു പറ്റി, ഓടുകളും ഷീറ്റുകളും പറന്നു പോയി. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. മരം വീണും കാറ്റടിച്ചും 20 വൈദ്യുതി തൂണുകൾ
യുഎസിലെ ഒട്ടേറെ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും തുടരുകയാണ്. മെമ്മോറിയൽ ഡേ അവധിയോടു കൂടിയ വാരാന്ത്യം ആഘോഷിക്കാനിറങ്ങിയ ജനങ്ങൾ വലഞ്ഞുപോയി.
കഴിഞ്ഞദിവസം യുഎസിലെ ഡെന്നസിയിലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ അദ്ഭുതകരമായി രക്ഷപ്പെട്ട് നാല് മാസം പ്രായമുള്ള കുഞ്ഞ്. ചുഴലിക്കാറ്റിൽ കുഞ്ഞ് കിടന്ന ബാസ്ക്കറ്റ് പറന്നുയരുകയായിരുന്നു. കാറ്റ് ശമിച്ചപ്പോൾ 22കാരിയായ മാതാവ് സിഡ്നി മൂർ കുഞ്ഞിനെ കണ്ടെത്തിയത് മരക്കൊമ്പിൽ ആയിരുന്നു. അതും ജീവനോടെ!
ചൈനയിൽ ടൊർണാഡോ ചുഴലിക്കാറ്റ് ശക്തമായി തുടരുന്നു. ബീജിങ്, നാൻകായ്, സുഖ്യൻ, ജിയാങ്സു തുടങ്ങി ചൈനയുടെകിഴക്കൻ പ്രദേശങ്ങളിലെല്ലാം സർവനാശം വിതച്ചിരിക്കുകയാണ്. ഇതുവരെ 10 പേർ മരിച്ചതായാണ് വിവരം. നിരവധിപ്പേർക്ക് പരുക്കേറ്റു, 130ലധികം വീടുകൾ പൂർണമായും തകർന്നു.
യുഎസിലെ കൊളറാഡോയിൽ രൂപംകൊണ്ടത് ഇരട്ടച്ചുഴലി. വാഷിങ്ടൻ കൗണ്ടിയിലെ അക്രോണിന് തെക്കും പടിഞ്ഞാറായി ഏതാനും മൈലുകൾ ദൂരെയായുള്ള ജനവാസമില്ലാത്ത മേഖലയിലാണ് ചുഴലിക്കാറ്റുകൾ രൂപംകൊണ്ടത്. അപൂർവമായി നടക്കുന്ന ഈ സംഭവം ടോണി ലോബാക്ക് ആണ് പങ്കുവച്ചത്.
വാഷിങ്ടൻ∙ യുഎസിലെ ദക്ഷിണ-മധ്യ-കിഴക്കൻ മേഖലകളിൽ സർവനാശം വിതച്ച് വീശിയടിച്ച് ചുഴലിക്കാറ്റ്. ഇതുവരെ 26 മരണം റിപ്പോർട്ടു ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വെള്ളിയാഴ്ച ആരംഭിച്ച ചുഴലിക്കാറ്റ് ടെനിസി സംസ്ഥാനത്താണ് ഏറ്റവുമധികം നാശം വിതച്ചത്.
Results 1-10 of 12