Activate your premium subscription today
കോട്ടയം ∙ജില്ലയിൽ കാട്ടുപന്നി സാന്നിധ്യമുള്ള 48 ഇടങ്ങൾ വനംവകുപ്പിന്റെ ഹോട്സ്പോട്ട് പട്ടികയിൽ. കൃഷിനാശവും മനുഷ്യനുനേരെ ആക്രമണം നടന്ന സ്ഥലങ്ങളും പരിശോധിച്ചാണ് ഹോട്സ്പോട്ട് തയാറാക്കിയത്. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാർ, സ്ഥലം എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്, കർഷക സംഘടന പ്രതിനിധി, സർക്കാരിതര സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവർത്തനവും ശക്തമാക്കും. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പാക്കിയ ശേഷം വധത്തെക്കുറിച്ച് കമ്മിറ്റി വിലയിരുത്തൽ നടത്തണമെന്നും നിർദേശമുണ്ട്.
കായംകുളം∙ കൃഷ്ണപുരം കാപ്പിൽ കിഴക്ക് ചിറക്കൽകുറ്റി കളത്തട്ട് ജംക്ഷന് സമീപം വീടുകളുടെ പരിസരത്തു കാട്ടുപന്നികൾ കൂട്ടമായി എത്തി കൃഷി നശിപ്പിച്ചു. പാതിരാത്രിയാണ് പന്നികൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വീട്ടുകാർ സിസിടിവിയിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. വീടുകളിലെ ഇടവിള കൃഷികളാണ് കൂടുതലായി
ചേർപ്പ് ∙ ചാഴൂർ പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാവുന്നു.നൂറുകണക്കിന് വാഴത്തൈകളും പാടവരമ്പുകളും ഇവ കുത്തിനശിപ്പിച്ചു. എട്ടുമന തുരുത്ത് പടിപ്പുരക്കൽ കുട്ടമോന്റെ വാഴത്തോട്ടത്തിലെ നൂറിലേറെ തൈകളും ചാഴൂർ പഞ്ചായത്തിൽ മാട്ടുമ്മൽ കൊടൈക്കാട്ടിൽ ചന്ദ്രന്റെ വാഴത്തോട്ടത്തിലെ 10 വാഴകളും
എടക്കര ∙ കൊയ്യാൻ പാകമായ പാടത്ത് കാട്ടുപന്നിക്കൂട്ടത്തിന്റെ പരാക്രമം, പാട്ടക്കർഷകന്റെ അര ഏക്കറിലധികം നെൽക്കൃഷി നശിച്ചു. വെള്ളാപ്പള്ളി ബേബിയുടെ നെൽക്കൃഷിയാണു പന്നിക്കൂട്ടം നശിപ്പിച്ചത്. പാലാട് ഒരേക്കർ സ്ഥലത്താണു കൃഷി ചെയ്തിരുന്നത്. അടുത്ത ആഴ്ച കൊയ്ത്തിനുള്ള തയാറെടുപ്പിലായിരുന്നു. കതിരുകൾ ഒന്നാകെ
ചെങ്ങന്നൂർ ∙ വിദേശത്തായിരുന്നു മുളക്കുഴ അരീക്കര കൊച്ചുകണ്ണങ്കര കെ.ആർ.അനിൽ. 2016ൽ മടങ്ങിയെത്തി. പിന്നാലെ കാൻസർ സ്ഥിരീകരിച്ചതോടെ വിദേശജോലി വിട്ടു. വീടിനടുത്ത് കുറച്ചുസ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്തുവരുന്നു. ഏത്തവാഴയും മരച്ചീനിയും ചേമ്പുമൊക്കെയാണു വിളകൾ. കഴിഞ്ഞദിവസം കൃഷിയിടത്തിൽ കടന്ന കാട്ടുപന്നികൾ
ചാരുംമൂട് ∙ കാട്ടുപന്നിശല്യം തുടർക്കഥയായതോടെ നാട്ടിൽ കൃഷി സംരക്ഷണത്തിന്റെ ഭാഗമായി മറ്റപ്പള്ളി ഏലായിൽ ഇരുപത് ഏക്കറിൽ സൗരവേലി സ്ഥാപിച്ച് പാലമേൽ പഞ്ചായത്ത്.ഉളവുക്കാട്, കാവുംപാട്, കഞ്ചുകോട്, പയ്യനല്ലൂർ വാർഡുകളിലും പഞ്ചായത്ത് സൗരവേലി സ്ഥാപിക്കും. കൃഷിനാശം രൂക്ഷമായ പാലമേൽ പഞ്ചായത്തിനു മുൻഗണന നൽകി
ചിറയിൻകീഴ് ∙ കാട്ടുപന്നിക്കൂട്ടത്തിന്റെ അക്രമത്തിൽ ജനങ്ങളുടെ സ്വൈര്യജീവിതം തകരുന്നു. അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി, ഇടഞ്ഞുംമൂല, കോളത്ത് പാലം, തീരദേശ റോഡുകൾ കേന്ദ്രീകരിച്ചും ശാസ്തവട്ടം, മൂന്നുമുക്ക്, കൃഷ്ണപുരം പ്രദേശങ്ങളുമാണു കാട്ടുപന്നിക്കൂട്ടത്തിന്റെ ശല്യം ഭീതിപരത്തുന്നത്. കഴിഞ്ഞ രണ്ടു
പെരുമ്പിലാവ് ∙ നെഞ്ച് തകരുന്ന കാഴ്ചയാണു പാടത്തേക്ക് ഇറങ്ങുമ്പോൾ കാണുന്നത്. അതിനാൽ ഇപ്പോൾ പാടത്തു പോകുന്നത് കുറവാണ്. പെരുമ്പിലാവ് ആൽത്തറ പാടശേഖരത്തിലെ കർഷകനും പൊതുപ്രവർത്തകനുമായ ഫൈസൽ കാഞ്ഞിരപ്പിള്ളി പറയുന്നു.കൊയ്ത്തിന് പാകമായി നിൽക്കുന്ന 5 ഏക്കറോളം നെല്ല് കാട്ടുപന്നികളുടെ വിളയാട്ടം മൂലം ആൽത്തറ
പാലോട്∙ കാറിനുകുറുകെ കാട്ടുപന്നി ചാടി നിയന്ത്രണംവിട്ട് സമീപത്തെ റബർ പുരയിടത്തിലെ മരത്തിലിടിച്ചു കാർ മറിഞ്ഞു. മൂന്ന് പേർക്ക് പരുക്കേറ്റു. കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.വെമ്പായം സ്വദേശികളായ ആഷിക്, തൗഫീഖ്, ശരത് എന്നിവർക്കാണ് പരുക്ക്
ജാതിയേരി ∙ കാട്ടുപന്നിക്കൂട്ടം വീണ്ടും നാട്ടിലിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. ചെറുമോത്ത് വട്ടക്കണ്ടി മജീദിന്റെയും ടി.സി.സുബൈറിന്റെയും കുഞ്ഞബ്ദുല്ലയുടെയും കൃഷികളാണു നശിപ്പിച്ചത്.ചേമ്പ്, വാഴ, മരച്ചീനി തുടങ്ങിയവയെല്ലാം പന്നിക്കൂട്ടം നശിപ്പിച്ചു. വിദ്യാർഥികൾ അടക്കമുള്ളവർ ഏറെ ആശങ്കയിലാണ്.
Results 1-10 of 872