Activate your premium subscription today
കൊച്ചി ∙ അമ്പലമുകളിലുള്ള ബിപിസിഎൽ കൊച്ചി റിഫൈനറിയിലെ തീപിടിത്തത്തെ തുടർന്ന് പുക മൂലം പ്രദേശവാസികൾ ബുദ്ധിമുട്ടിലായ സാഹചര്യത്തിൽ കമ്പനിയുടെ സമീപ പ്രദേശങ്ങൾ വാസയോഗ്യമാണോ എന്നു പരിശോധിക്കാൻ തീരുമാനം. പ്രദേശവാസികൾ താമസിക്കുന്ന അയ്യങ്കുഴിയുൾപ്പെടുന്ന പ്രദേശം ഏറ്റെടുക്കുന്ന കാര്യത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കമ്പനി അധികൃതരുമായി ചർച്ച നടത്തും. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് റിഫൈനറിയിലെ ഹൈടെൻഷൻ ലൈനിൽ തീപിടുത്തമുണ്ടായത്.
മലിനീകരണ നിയന്ത്രണത്തിനു പുതിയ മാനദണ്ഡം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തുടർന്നു രാജ്യത്തെ വാഹന നിർമാതാക്കൾക്കിടയിൽ ഭിന്നത. ഇന്ധനക്ഷമത വർധിപ്പിക്കാനും കാർബൺ മലിനീകരണം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് 2027 ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന കോർപറേറ്റ് ആവറേജ് ഫ്യുവൽ എഫിഷ്യൻസി (കഫെ–3) മാനദണ്ഡത്തിന്റെ വ്യവസ്ഥകളാണു അഭിപ്രായ ഭിന്നത സൃഷ്ടിക്കുന്നത്.
സർക്കാർ നിർദേശിച്ച പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല. വായു മലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ധന സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച നോട്ടിസുകൾ പതിച്ചു. അധികൃതർ നടപടികളും ആരംഭിച്ചു. 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് ഇന്ധനം നൽകുന്നത് നിരോധിച്ചത്.
ന്യൂഡൽഹി∙ വായുമലിനീകരണ നിയന്ത്രണത്തിനുള്ള കർമപദ്ധതി മുഖ്യമന്ത്രി രേഖ ഗുപ്ത പുറത്തിറക്കി. നവംബർ 1 മുതൽ നഗരത്തിൽ ബിഎസ് 4, സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾ മാത്രമാവും അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ശുദ്ധവായു എല്ലാവരുടെയും അവകാശം– മലിനീകരണത്തിനെതിരെ ശക്തമായി പ്രതിരോധം’ എന്നതാണ് ഒരു വർഷത്തേക്കുള്ള
ഇന്ന് ലോകം നേരിടുന്ന പ്രധാനപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളിലൊന്ന് വായുമലിനീകരണമാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പലതിന്റെയും വായു നിലവാര സൂചിക രൂക്ഷമായ സ്ഥിതിയിലാണ്. ലോകമെമ്പാടും പ്രശ്നമുണ്ടാക്കുന്നുണ്ട് വായുമലിനീകരണം
ഗതാഗത ശബ്ദവും വായു മലിനീകരണവും പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്ന് പഠനം. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ മെഡിസിനിലെ ഗവേഷകരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ എഎപി സർക്കാർ ജനങ്ങളുടെ ജീവൻവച്ചാണ് കളിച്ചതെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. മലിനീകരണം കുറയ്ക്കുന്നതിന് ആദ്യം ഏർപ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഫലം കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത നിയമസഭയിൽ വച്ച സിഎജി
ഏറെ തയാറെടുപ്പുകൾ നടത്തി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ മത്സരങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് പോയവാരം അവസാനിച്ചത്. എന്നാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ലോകരാജ്യങ്ങളിൽ ഏറെ ചർച്ചയായത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വാദമുഖം തുറന്നത് സിനിമലോകത്തെ വിവാദങ്ങളും. പോയവാരവും ഒട്ടേറെ വിശേഷങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയം പ്രിയവായനക്കാർക്കായി ഒരുക്കിയത്. ‘കസിൻസ്’ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമ ഏറെ വിവാദമായിരുന്നു. സദാചാര വിമർശനങ്ങൾക്ക് അപ്പുറം സിനിമയിൽ കാണുന്ന ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് അധികം ആരും ചിന്തിച്ചില്ല. ഇത്തരമൊരു ബന്ധം സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയം നൽകിയ ലേഖനം കഴിഞ്ഞയാഴ്ച ഏറെ ജനശ്രദ്ധ നേടിയിരുന്നു.
വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഏപ്രിൽ ഒന്നുമുതൽ ഇന്ധനം ലഭിക്കില്ല. കൂടാതെ പത്തു വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ അധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം
വായു മലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുകയും അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നതായും പഠനം. ആഗോള തലത്തിൽ ഓരോ വർഷവും 7 ലക്ഷത്തോളം ആളുകൾ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ കാരണം മരണപ്പെടുന്നുവെന്നാണ് കണക്ക്
Results 1-10 of 226