Activate your premium subscription today
ഇരപിടിക്കാനെത്തുന്ന ജീവികളുടെയും അവിടെനിന്നും തന്ത്രപൂർവം രക്ഷപ്പെടുന്നവരുടെയും നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. ചില സമയങ്ങളിൽ മരണത്തിന് കീഴടങ്ങുന്ന ദാരുണ കാഴ്ചകളും നാം കണ്ടിട്ടുണ്ടാകും.
കൊച്ചി ∙ സംസ്ഥാനത്ത് മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിന് ഇരയാകുന്നവർക്ക് പരാതിപ്പെടാനും നഷ്ടപരിഹാരം നൽകാനും ആവശ്യമായ സംവിധാനം ഉണ്ടാവണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്താൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി (കെൽസ)ക്ക് കോടതി നിർദേശം നൽകി. മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിൽ ഒട്ടേറെപ്പേർ ഇരയാകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ടെന്നും ജസ്റ്റിസ് സി.എസ്.ഡയസ് അഭിപ്രായപ്പെട്ടു.
ചിറയിൻകീഴ്∙കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ, തിനവിള, പള്ളിമുക്ക് മേഖലകളിൽ തെരുവുനായശല്യം രൂക്ഷം. രാത്രികാലങ്ങളിൽ പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണകളും നായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്.നാളിതുവരെ 24 പേർക്കാണ് തെരുവുനായകളുടെ കടിയേറ്റിരിക്കുന്നത്. കഴിഞ്ഞ
കൊച്ചി ∙ ചിൽഡ്രൻസ് പാർക്കിൽ ഐസ് ക്രീം കഴിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനു നേർക്ക് തെരുവുനായ ആക്രമണം. ആക്രമണത്തിൽ താഴെവീണ കുട്ടിയുടെ ഇടതുകൈ കടിച്ചുപറിച്ച നായയുടെ പിടിയിൽനിന്നു പിതാവാണു രക്ഷപ്പെടുത്തിയത്. കരിമുകൾ കാണിനാട് ചിറപ്പുറത്ത് ലിജു കുര്യാക്കോസിന്റെയും ജിറ്റുവിന്റെയും മകൻ ഐവാനാണു കടിയേറ്റത്.
തന്റെ 125ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് ഹെൻറി മുതല. കഴിഞ്ഞ ദിവസം ഡിസംബർ 16ന് തന്റെ 124ാം പിറന്നാൾ ഈ മുതലമുത്തശ്ശൻ ആഘോഷിച്ചു. ദക്ഷിണാഫ്രിക്കയിലെ സംരക്ഷണകേന്ദ്രത്തിലാണ് ഈ മുതലയുടെ വാസം.
തെരുവുനായകൾ വഴിയാത്രക്കാർക്ക് പലപ്പോഴും ശല്യമാകാറുണ്ട്. എന്നാൽ അവർ തന്നെ മനുഷ്യന്റെ ജീവൻ രക്ഷിച്ചാലോ? കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പ്രചരിച്ച വിഡിയോ അതിനുദാഹരണമാണ്
ലക്നൗ∙ ഉത്തർപ്രദേശിലെ ജലാലബാദിൽ നടുറോഡിൽ കാൽനടയാത്രക്കാരനെ തുടരെ ആക്രമിച്ച് തെരുവ് കാള. യാത്രക്കാരന്റെ പിന്നാലെ പോകുന്നതും ഇയാളെ കൊമ്പു കൊണ്ട് ഇടിച്ചു വീഴ്ത്തുന്നതുമായ വിഡിയോ പുറത്തുവന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജലാലബാദിലെ തിരക്കുള്ള റോഡിലാണ് സംഭവം അരങ്ങേറിയത്. യുവാവിനെ പിന്നിൽനിന്ന് കുത്തിയ കാള ഇയാൾ എഴുന്നേൽക്കാൻ ശ്രമിക്കവേ വീണ്ടും കുത്തിവീഴ്ത്തുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ യുവാവിന്റെ കണ്ണിന് പരുക്കേറ്റതായാണ് റിപ്പോർട്ട്.
എരുമേലി∙ എടിഎം കൗണ്ടറിലേക്ക് കാട്ടുപന്നി ഇടിച്ചു കയറി കൗണ്ടറിലുണ്ടായിരുന്ന ഇടപാടുകാരന് പരുക്ക്. ബസ് സ്റ്റാൻഡിനു സമീപം മുണ്ടക്കയം റോഡിൽ സ്വകാര്യ ബാങ്കിന്റെ എടിഎം കൗണ്ടറിലേക്കാണു കാട്ടുപന്നി ഇടിച്ചു കയറിയത്. മഠത്തിൽ എസ്റ്റേറ്റ് ജീവനക്കാരൻ മുക്കട കൂവക്കാവ് വാണിയമ്പറമ്പിൽ എൻ.വി. ഗോപാലന് (80) ആണ്
മണ്ണാർക്കാട് ∙ തെങ്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബ്ലോക്കിന് ചുറ്റുമതിലില്ല; സ്കൂൾ വളപ്പിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥിക്കു തെരുവുനായ കടിച്ചു പരുക്കേറ്റിരുന്നു. സ്കൂളിനു മുൻപിലെ ബസ് സ്റ്റോപ്പിലും സ്കൂൾ വരാന്തകളിലും തെരുവുനായ്ക്കളുടെ കൂട്ടമാണ്.
വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്നു മറഞ്ഞ ടാസ്മാനിയൻ ടൈഗറുകൾ ഭൂമുഖത്തേക്കു തിരിച്ചെത്തുമോ? കുറച്ചുകാലമായി ജൈവശാസ്ത്രജ്ഞർക്കിടയിലുള്ള ഈ അഭ്യൂഹത്തിനെ ഊർജിതപ്പെടുത്തി പുതിയൊരു നിർണായക കാൽവയ്പ്.
Results 1-10 of 1334