Activate your premium subscription today
വേനൽക്കാലത്തിന്റെ കൂട്ടുകാരനാണു തണ്ണിമത്തൻ അഥവാ വാട്ടർ മെലൺ. പഴമാണോ പച്ചക്കറിയാണോ എന്ന് ഇന്നും തർക്കമാണു തണ്ണിമത്തന്റെ കാര്യത്തിൽ. ഒരുപാട് പോഷണങ്ങളും ഗുണങ്ങളുമുള്ളതാണു തണ്ണിമത്തൻ.
പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അന്റാർട്ടിക്കയിലെ മഞ്ഞുപാളികളിൽ വർധനവുണ്ടായതായി പഠനം. സയൻസ് ചൈന എർത്ത് സയൻസസ് പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ആദ്യമായി അന്റാർട്ടിക്ക് ഹിമത്തിൽ ഒരു അത്ഭുതകരമായ മാറ്റം ഉണ്ടായതായി ഗവേഷകർ പറയുന്നത്
ലോകത്തിൽ ഏറ്റവും കടലാഴത്തിൽ താമസിക്കുന്ന മത്സ്യങ്ങളാണ് ഒച്ചുമീൻ അഥവാ സ്നെയിൽഫിഷ് വിഭാഗത്തിൽ പെടുന്നത്. ലോകത്ത് ഏറ്റവും ആഴത്തിൽ കാണപ്പെടുന്ന മീനെന്ന ബഹുമതിയും സ്നെയിൽഫിഷുകൾക്കു സ്വന്തം. ഇത്രയും അടി താഴത്തിൽ ഇവയ്ക്ക് എങ്ങനെ കഴിയാൻ സാധിക്കുന്നു എന്നുള്ളത് അദ്ഭുതകരമായ കാര്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു
ഓറഞ്ച് നിറത്തിലുള്ള കടൽപന്നികൾ, കൈവലുപ്പമുള്ള കടൽച്ചിലന്തികൾ, കടൽശലഭങ്ങൾ എന്നിവയെ അന്റാർട്ടിക്കയിൽ കടലടിത്തട്ടിൽ നിന്നു കണ്ടെത്തി. ഐസ്ബ്രേക്കർ കപ്പലായ ആർഎസ്വി നുയിനയിൽ നടത്തിയ പര്യവേഷണത്തിലാണ് ഇവയെ കിട്ടിയത്. 60 ദിവസത്തെ പര്യവേക്ഷണ യാത്രയ്ക്കു പുറപ്പെട്ടതാണ് ഈ കപ്പൽ
ഇന്നത്തെ കാലത്ത് ഏറ്റവും വലുപ്പമുള്ള പെൻഗ്വിനുകൾ എംപറർ പെൻഗ്വിനുകൾ എന്ന വിഭാഗത്തിൽപെടുന്നു. നാലടി നീളവും 40 കിലോ ഭാരവുമാണ് ഇവയ്ക്കുള്ളത്. കറുപ്പും വെളുപ്പും നിറമുള്ള ശരീരമാണ് ഇവയ്ക്ക്.വയർഭാഗം വെളുപ്പുനിറവും ചിറകുകൾ കറുപ്പുമാണ്. കട്ടിയുള്ള ഒരു രോമക്കുപ്പായം ഇവയ്ക്കുണ്ട്
സാധാരണ പെൻഗ്വിനുകൾക്ക് ശരീരത്തിന്റെ പുറംഭാഗം കറുപ്പും നെഞ്ചുൾപ്പെടെ മുൻഭാഗം വെളുത്തതുമായിരിക്കും. എന്നാൽ ശരീരത്തിലെ പിഗ്മെന്റിന്റെ കുറവുമൂലം മഞ്ഞനിറത്തിലും വെളുപ്പുനിറത്തിലും പെൻഗ്വിനുകളെ കാണാറുണ്ട്.
ഹിമം തണുത്തുറഞ്ഞ കരയാണു ഭൂമിയുടെ തെക്കേയറ്റത്തെ ഭൂഖണ്ഡമായ അന്റാർട്ടിക്ക. ഇവിടെ കാണപ്പെടുന്ന ഒരു കീടമുണ്ട് - ടൈനി അന്റാർട്ടിക് മിഡ്ജ്. ഒരു സെന്റിമീറ്ററോളം വളരുന്ന ഈ കീടത്തിന് മൈനസ് 15 ഡിഗ്രി വരെ താപനില അതിജീവിക്കാനുള്ള കഴിവുണ്ട്. ശരീരദ്രാവകങ്ങളുടെ 70% വരെ നഷ്ടപ്പെട്ടാലും അതിജീവിക്കാനും ഒരു മാസത്തോളം
അന്റാർട്ടിക്കയിലെ അന്ത്യദിന അഥവാ ഡൂംസ്ഡേ ഹിമപ്പരപ്പെന്ന് അറിയപ്പെടുന്ന ത്വൈറ്റ്സ് ഗ്ലേസിയറിനു കീഴെ പരീക്ഷണം നടത്താൻ പോയ ആളില്ലാ അന്തർവാഹിനി കാണാതായി. നവീന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഉപകരണങ്ങളടങ്ങിയ ഈ അന്തർവാഹിനിയുടെ ഉടമസ്ഥത സ്വീഡനിലെ ഗോഥൻബെർഗ് സർവകലാശാലയ്ക്കാണ്
ദക്ഷിണധ്രുവ ഭൂഖണ്ഡമായ അന്റാർട്ടിക്ക മഞ്ഞ് തണുത്തുറഞ്ഞ ഒരു മരുഭൂമിയാണ്. എന്നാൽ അന്റാർട്ടിക്കയിലെ മഞ്ഞിനടിയിൽ അനേകം രഹസ്യങ്ങളുണ്ടെന്നു ഗവേഷകർ പറയുന്നു. അന്റാർട്ടിക്കയെ പൊതിഞ്ഞു നിൽക്കുന്ന ഐസിനടിയിൽ 400 തടാകങ്ങളുണ്ടെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്
ഒരു വ്യത്യസ്തമായ ജോലിക്കു പോകാനൊരുങ്ങുകയാണ് 34 വയസ്സുകാരനായ ജോർജ് ക്ലാർക്ക്. അദ്ദേഹത്തിന് പോസ്റ്റ്മാൻ തസ്തികയിൽ ഒരു ജോലി ലഭിച്ചിരിക്കുകയാണ്. എവിടെയെന്നോ...അന്റാർട്ടിക്കയിൽ. 5 മാസമാണ് ജോലി.
Results 1-10 of 78