Activate your premium subscription today
പാലക്കാട്∙ അറബിക്കടലിലെ ന്യൂനമർദ്ദം ഒരാഴ്ചയിലധികം തീവ്രമഴനൽകി ദുർബലമായി ഗുജറാത്ത് തീരത്തേക്കു നീങ്ങുന്നതിനിടെ മറ്റൊരു മഴയ്ക്ക് കൂടി സാധ്യത. ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്ത് ശക്തിപ്പെടുന്ന ന്യൂനമർദ്ദത്തിൽ അടുത്തദിവസങ്ങളിൽ കനത്തമഴ തുടരുമെന്നാണ് ഒടുവിലത്തെ നിരീക്ഷണം. 31 വരെ വടക്കൻ ജില്ലകളിൽതന്നെയായിരിക്കും കനത്ത മഴ തുടരുക.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വേനൽ മഴയിൽ നിന്ന് കാലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി. കാറ്റിന്റെ ദിശയിൽ മാറ്റമുണ്ടായിരിക്കുന്നു. മേയ് 13ന് കാലാവർഷം ആൻഡമാൻ ഭാഗത്ത് എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ സൂചന നൽകുന്നു
മൺസൂണിലെ മാറ്റം ബംഗാൾ ഉൾക്കടലിലെ മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന് പഠനം. ഇത് സമുദ്രത്തിന്റെ ഉൽപാദനക്ഷമതയെ തടസ്സപ്പെടുത്തുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യനമർദം ശക്തി കൂടിയ ന്യൂനമർദമായി (Well Marked Low Pressure Area )മാറി. അടുത്ത 24 മണിക്കൂർ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദം,
തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
പ്രകൃതിയുടെ മാലിന്യം തള്ളുന്ന ഇടമായ ഡെഡ് സോൺ ബംഗാൾ ഉൾക്കടലിൽ കണ്ടെത്തി. വിശാഖപട്ടണം തീരത്തിനു സമീപമാണ് ഇത്. ഉത്തരേന്ത്യൻ സമുദ്രമേഖലയിലുള്ള ആദ്യ ഡെഡ് സോണാണിത്. മീനുകളുടെ ശ്മശാനം എന്നും ഇവ അറിയപ്പെടുന്നു.
കൊൽക്കത്ത∙ ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കൊൽക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലെ പുരിക്കു സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പുലർച്ചെ 6.10 ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് നാഷനൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തത്.
ചെന്നൈ∙ ബംഗാൾ ഉൾക്കടലിൽ ഇന്നു പുതിയ ന്യൂനമർദം രൂപപ്പെടുമെന്നും 17 മുതൽ തമിഴ്നാട്ടിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കിയാണു ന്യൂനമർദം നീങ്ങുകയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതേസമയം, തെക്കൻ തമിഴ്നാട്ടിൽ മഴ അൽപം കുറഞ്ഞെങ്കിലും വെള്ളക്കെട്ടിനു ശമനമില്ല. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ പലയിടത്തും വീടുകളും റോഡുകളും വെള്ളത്തിലാണ്. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും തിരുച്ചെന്തൂർ ക്ഷേത്രത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ന്യൂനമർദം ഡിസംബർ 11 ഓടെ ശ്രീലങ്ക-തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യത
ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു
Results 1-10 of 58