Activate your premium subscription today
തിരൂർ ∙ പുറംലോകംതേടി നിള താണ്ടിപ്പോയ എംടി തിരിച്ചെത്തി. നിളയെ അതിരറ്റു സ്നേഹിച്ച കഥാകാരൻ നിളയിൽത്തന്നെ ലയിച്ചുചേർന്നു. ജന്മനാടായ കൂടല്ലൂരിനു പടിഞ്ഞാറ്, തിരുനാവായ നവാമുകുന്ദ ക്ഷേത്രക്കടവിൽ എം.ടി.വാസുദേവൻ നായരുടെ ചിതാഭസ്മം നിളാനദിയിൽ നിമജ്ജനം ചെയ്തു.
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കൊച്ചിപ്പാലത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കു പുതിയ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ നിർദേശം. പാലം സംരക്ഷിച്ചു നിലനിർത്താൻ സാധിക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്ത് കമ്മിറ്റിയുടെ അന്തിമ തീരുമാനങ്ങൾ സർക്കാരിനെ അറിയിക്കാനാണു നിർദേശം. പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ് വിഭാഗം, ബ്രിജസ് വിഭാഗം എന്നിവയിൽ നിന്ന് ഓരോ ഉദ്യോഗസ്ഥരെയും, ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയായിരിക്കും പുതിയ കമ്മിറ്റി.
ഷൊർണൂർ∙ വേനൽക്കാലം എത്തും മുൻപ് വറ്റിവരണ്ട് ഭാരതപ്പുഴ. കഴിഞ്ഞ പ്രളയകാലത്ത് ഷൊർണൂർ തടയണയിൽ മണൽ വന്ന് അടിഞ്ഞ് കൂടിയതിനാൽ വെള്ളം സംഭരിക്കാൻ കഴിയാത്ത സാഹചര്യമായി. ഒട്ടേറെ പദ്ധതികൾ ഭാരതപ്പുഴയ്ക്കു വേണ്ടി നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും മണൽ നീക്കാൻ ഇതുവരെയും നടപടി എടുത്തിട്ടില്ല. വെള്ളം സംഭരിക്കാൻ
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാലത്തിൽ ട്രെയിനിടിച്ചുണ്ടായ ദുരന്തത്തിൽ പുഴയിലേക്കു വീണയാളുടെ മൃതദേഹം കണ്ടെത്തി. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സേലം അയോധ്യപട്ടണം അടിമലൈപുത്തൂർ സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് ഇന്നലെ വൈകിട്ട് ആറോടെ കണ്ടെത്തിയത്. അപകടം നടന്ന റെയിൽവേ ട്രാക്കിനു താഴെയായിരുന്നു പുഴയിൽ മൃതദേഹം. ഇന്നലെ രാവിലെ 7 മുതൽ അഗ്നിരക്ഷാസേന, സ്കൂബ ടീം, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മൃതദേഹത്തിൽ തലയിൽ മാത്രമാണു മുറിവ് കണ്ടെത്തിയത്.
പാലക്കാട് ∙ ഷൊർണൂരിൽ ട്രെയിൻ തട്ടി പാലത്തിൽനിന്നു ഭാരതപ്പുഴയിലേക്ക് വീണ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി. വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് ∙ ഓങ്ങല്ലൂർ കാരക്കാട് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാരക്കാട് പാറപ്പുറം വരമംഗലത്ത് മുഹമ്മദിന്റെ മകൻ ഫർഹാൻ (18) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ഫർഹാനെ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില് കണ്ടെത്തി, പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊന്നാനി ∙ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പ്. തീരത്തു ജാഗ്രതാ നിർദേശം. ഇന്നലെ രാത്രി 7ന് ശേഷവും ജലനിരപ്പിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ രാവിലെ തുറന്നിരുന്നു. അപകടകരമായ രീതിയിൽ ജലനിരപ്പ്
പൊന്നാനി ∙ നവീകരണപദ്ധതി അധികൃതരുടെ വാക്കിലൊതുങ്ങിയതോടെ ഭാരതപ്പുഴയിൽ മണൽത്തിട്ടകളും ചങ്ങണക്കാടുകളും നിറഞ്ഞു. രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ പുഴ കരകവിയുന്ന അവസ്ഥയാണ്. ഒരിക്കൽകൂടി പ്രളയസാഹചര്യം നേരിട്ട പുഴയോരവാസികൾ ഇതോടെ കടുത്ത പ്രതിഷേധത്തിലാണ്.2018ലെ പ്രളയത്തിനു പിന്നാലെയാണു പുഴ നവീകരണത്തിനു
പൊന്നാനി ∙ തീരത്ത് മുറിവേൽപിക്കാതെ ഭാരതപ്പുഴ മടങ്ങി. ജലനിരപ്പ് സാധാരണ നിലയിലേക്കെത്തി. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു കുടുംബങ്ങൾ വീടുകളിലേക്കു തിരിച്ചു. പുഴ കരകവിഞ്ഞതോടെ തീരപ്രദേശത്തെ കുടുംബങ്ങൾ പൂർണമായി വീടൊഴിഞ്ഞിരുന്നു. മിക്കവരും ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു മടങ്ങി. വീടുകൾക്കുള്ളിൽ നിറഞ്ഞ
കുറ്റിപ്പുറം ∙ കഴിഞ്ഞ പ്രളയകാലത്തെ റെക്കോർഡ് ജലനിരപ്പിലെത്തി ഭാരതപ്പുഴ ഇരുകരയുംമുട്ടി കുത്തിയൊഴുകുന്നു. 2018നു ശേഷം ഭാരതപ്പുഴയിലുണ്ടായ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയത്. കുറ്റിപ്പുറം മിനിപമ്പയിലെ ഓപ്പൺ ഓഡിറ്റോറിയത്തിലേക്ക് പുഴ നിറഞ്ഞൊഴുകി. മിനിപമ്പ കടവിലെ ശിവപ്രതിമ ഭൂരിഭാഗവും മൂടിയ
Results 1-10 of 33