Activate your premium subscription today
പുതിയ തലമുറയ്ക്ക്, വിശേഷിച്ച് 2020 നു ശേഷം ജനിച്ച കുട്ടികൾക്ക് നിർമിത ബുദ്ധിയുടെ വളർച്ചയടക്കം ലോകം തുറന്നു വയ്ക്കുന്ന അനന്തസാധ്യതകളുണ്ട്. ഏതുകാര്യത്തിലും മുൻതലമുറക്കാരിൽ നിന്നും വ്യത്യസ്തമായ രീതിയിലാവും ഇവരുടെ വളർച്ചയുടെ ഓരോ ഘട്ടവും.
കാഠ്മണ്ഡുവിലും പരിസരത്തുമായി ഒരുമാസത്തിനുള്ളിൽ കണ്ടെത്തിയത് 10 പാമ്പുകൾ. ഇതിൽ കൊടുംവിഷമുള്ള രാജവെമ്പാലയും ഉൾപ്പെടുന്നു. തണുപ്പുള്ള പ്രദേശങ്ങളിൽ പാമ്പുകൾ എത്തിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്ന് വിദഗ്ധർ പറയുന്നു.
വ്യത്യസ്തമായിരുന്നു കേരളത്തിന്റെ കാലാവസ്ഥയും മഴരീതികളും. എന്നാൽ അടുത്തകാലത്തായി പെയ്ത്തുരീതികൾ ആകെ മാറി. കേരളത്തിൽ ഉണ്ടാകുന്ന മിക്ക ദുരന്തങ്ങൾക്കു പിന്നിലും കാലാവസ്ഥാമാറ്റത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്. ദേശീയ പാത 66 ഇടിഞ്ഞുതാണതിനു പിന്നിലും കാലാവസ്ഥാ മാറ്റം തകർത്തു പെയ്തതിന്റെ അദൃശ്യമായ ചരടുവലി വായിച്ചെടുക്കാം. എടുത്തിട്ട മൺബണ്ടുകളും റോഡും ഇരുത്തിപ്പോയതിനു പിന്നിൽ കനത്ത മഴയുടെ പങ്ക് എന്തായിരുന്നു? ഈ ഭിന്നകാലാവസ്ഥാരീതിയിലെ മാറ്റങ്ങളെപ്പറ്റി അറിയാത്തവരാണോ റോഡുകളും പാലങ്ങളും രൂപകൽപന ചെയ്യുന്ന നിർമാണ കമ്പനികളും ഉപരിതല ഗതാഗത മന്ത്രാലയവും?
കാലവർഷം തെക്കൻ അറബിക്കടൽ, കന്യാകുമാരി മേഖലയിലെ കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ചു. അതേസമയം, അറബിക്കടലിൽ കർണാടക തീരത്തിനു മുകളിൽ ന്യൂനമർദ സാധ്യത കാണുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മനുഷ്യൻ ഇന്ന് പ്ലാസ്റ്റിക്കിനോളം നേരിടുന്ന മറ്റൊരു ഭീഷണിയില്ല. എവറസ്റ്റ് കൊടുമുടി മുതൽ മരിയാന ട്രഞ്ച് വരെ പ്ലാസ്റ്റിക് കടന്നെത്തിക്കഴിഞ്ഞു. ഇനി ഈ വിപത്തിൽ നിന്ന് ഭൂമിക്ക് ഒരു മോചനം എങ്ങനെ എന്നത് ഏറ്റവും ചിന്തിക്കേണ്ട വിഷയമാണ്.
അമേരിക്കയിലെ സുപ്രധാന നഗരങ്ങൾ താഴ്ന്നു പോവുകയാണ്. ന്യൂയോർക്കും ഷിക്കാഗോയുമടക്കമുള്ള പ്രധാന നഗരങ്ങൾ അതിവേഗതയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഏറ്റവും ഒടുവിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. വിര്‍ജീനിയ പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് സർവകലാശാല ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് അങ്ങേയറ്റം ആശങ്ക പരത്തുന്ന ഈ കണ്ടത്തിൽ നടത്തിയിരിക്കുന്നത്.
കഠിനമായ ചൂട് മൂലം കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയിൽ 34000 പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെയും (IMD) നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും (NCRB) ഡാറ്റ അടിസ്ഥാനമാക്കി ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്
2025ൽ കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളിൽ നിന്ന് 14,000 കോടിയുടെ ഇൻഷുറൻസ് നഷ്ടം ഉണ്ടാകുമെന്ന് ഇൻഷുറസ് കമ്പനിയായ സ്വിസ് റീ. കഴിഞ്ഞവർഷത്തേക്കാൾ ഏകദേശം ആറ് ശതമാനം കൂടുതലാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷം അൽപം നേരത്തേ എത്തിയേക്കും. സാധാരണ മേയ് 20ന് ആൻഡമാനിൽ എത്തുന്ന കാലവർഷം ഇത്തവണ 13ന് തെക്ക് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
മൺസൂണിലെ മാറ്റം ബംഗാൾ ഉൾക്കടലിലെ മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന് പഠനം. ഇത് സമുദ്രത്തിന്റെ ഉൽപാദനക്ഷമതയെ തടസ്സപ്പെടുത്തുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു
Results 1-10 of 658