Activate your premium subscription today
കൊല്ലം തീരത്തെ ആഴം കുറഞ്ഞ തീരക്കടലിൽ പാറക്കെട്ടുകൾ (പ്രധാനമായും വെട്ടുകൽ) നിറഞ്ഞ പാറക്കൂട്ടങ്ങൾ കാണപ്പെടുന്നുണ്ട്. കടൽ ജീവജാലങ്ങൾക്ക് പറ്റിപ്പിടിച്ച് വളരാനും ആഹാരം കണ്ടെത്താനും ഒളിക്കാനും പ്രജനനം നടത്താനും അനുയോജ്യമായ രീതിയിൽ രൂപം കൊണ്ടുവന്ന മേഖലകളാണ് കടലിനടിയിലെ പാറപ്പാരുകൾ.
തുറവൂർ∙ കായൽ വേലിയേറ്റത്തെ തുടർന്ന് ചെല്ലാനം - എഴുപുന്ന റോഡ് വെള്ളത്തിലായി. റോഡിനെ സംരക്ഷിക്കുന്ന തരത്തിൽ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്താണ് വേലിയേറ്റത്തിൽ വെള്ളം കയറുന്നത്. പുലർച്ചെയുള്ള വേലിയേറ്റം മൂലം തീരപ്രദേശങ്ങളിലെ കായലോരങ്ങളിലെ നൂറുകണക്കിനു വീടുകൾ വെള്ളക്കെട്ടു ദുരിതം അനുഭവിക്കാൻ
കണ്ണൂർ ∙ പയ്യാമ്പലം തീരത്ത് കള്ളക്കടൽ പ്രതിഭാസം രണ്ടാം ദിവസവും തുടർന്നു. ബീച്ചിൽ തിരമാല ഇരച്ചു കയറി ഇന്നലെയും വെള്ളക്കെട്ടുണ്ടായി. രാവിലെ 8 മുതൽ ആരംഭിച്ച പ്രതിഭാസം മണിക്കൂറുകളോളം തുടർന്നു. ബീച്ചിലെ മണൽ തിട്ട കടന്ന് ഏറെ ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങി വീശിയടിച്ചു. സന്ദർശകർക്ക്
ഇന്ത്യയിൽ 12 പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്രപ്രദേശങ്ങളിലുമാണ് തീരമേഖലയുള്ളത്. ഇതിൽ തീരദേശ ജല ഗുണനിലവാര സൂചികയിൽ (CWQI) കേരളം ഒന്നാമതാണെന്നാണ് കേന്ദ്രസർക്കാറിന്റെ റിപ്പോർട്ട് പറയുന്നത്. കേന്ദ്ര സ്ഥിതിവിവരകണക്ക് മന്ത്രാലയം പുറത്തിറക്കിയ എൻവിസ്റ്റാറ്റ്സ് 2024 റിപ്പോർട്ടിലാണ് കേരളത്തിന്റെ
രാജ്യാന്തര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി തീരക്കടലിൽ ശുചീകരണയജ്ഞവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
നല്ല മഴയും കോളുമായിരുന്നു. എപ്പോഴോ പെയ്ത മഴയിൽ വീടിന്റെ പല ഭാഗങ്ങളും കടലിനോടൊപ്പം ചേർന്നു. വാതില്‍ തകർത്തെറിഞ്ഞ തിര പല ഭാഗത്തും വിള്ളലിട്ടു. വൈദ്യുതി കൂടി പോയതോടെ വാതിലുമടച്ച് വിന്‍സിയും കുടുംബവും വീടിന് പുറത്തിറങ്ങി. അപ്പോഴേക്കും കടൽ വെള്ളം വീട്ടിനുള്ളിലേക്ക് അടിച്ച് കയറാൻ തുടങ്ങിയിരുന്നു. മകൻ പതുക്കെ വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് നോക്കിയപ്പോൾ കണ്ടത് ജീവിതത്തില്‍ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച കാഴ്ച.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തടസ്സങ്ങളുന്നയിച്ചില്ലെങ്കിൽ ഒക്ടോബറോടെ പുതിയ തീരപരിപാലന പ്ലാൻ സംസ്ഥാനത്തു പ്രാബല്യത്തിൽ വരും. സംസ്ഥാന തീരപരിപാലന അതോറിറ്റിക്കു വേണ്ടി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കിയ പ്ലാൻ ഇന്നലെ സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി കൈമാറി. മന്ത്രിസഭയുടെ അംഗീകാരത്തോടെ രണ്ടാഴ്ചയ്ക്കകം പ്ലാൻ കേന്ദ്രത്തിനു സമർപ്പിക്കും.
കളനാട്∙ ഉദുമയിലെ വിവിധയിടങ്ങളിലെ കടൽക്ഷോഭത്തിനു പുറമേ ചെമ്മനാട് പഞ്ചായത്തിലെ ചെമ്പരിക്കയിലും കടൽക്ഷോഭം രൂക്ഷം. ചെമ്പരിക്ക കല്ലുംവളപ്പിലെ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കെ.എ.ഹനീഫ, തണ്ണിപ്പള്ളം അയിഷാബി, ബീഫാത്തിമ എന്നീ കുടുംബങ്ങളോടാണ് മാറി താമസിക്കാൻ നിർദേശിച്ചത്. ബന്ധു വീടുകളിലേക്കാണ് ഇവർ
പൊഴിയൂർ∙ തെക്കേകൊല്ലങ്കോട് മുതൽ പരുത്തിയൂർ വരെയുള്ള ഭാഗത്ത് തീരശോഷണം വ്യാപകം. ഒരു വർഷത്തിനുള്ളിൽ മാത്രം അൻപത് മീറ്റർ ദൂരം വരെ തീരപ്രദേശം കടൽ എടുത്തു. നാലു വർഷം മുൻപ് സംസ്ഥാന അതിർത്തി മുതൽ തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് കൊല്ലങ്കോട് മുതൽ തിരയടി രൂക്ഷമായത്. 2023 ഏപ്രിൽ 24ന്
കാപ്പാട്∙ തൂവപ്പാറ മുതൽ പൊയിൽക്കാവ് ബീച്ച് വരെയുള്ള റോഡ് കടലേറ്റത്തിൽ തകർന്നു. 800 മീറ്ററോളം റോഡാണ് കടലെടുക്കുന്നത്. നേരത്തെ വലിയ കുഴി രൂപപ്പെട്ട സ്ഥലത്താണ് വീണ്ടും റോഡ് തകർന്നത്. മുൻപ് തകർന്ന റോഡ് പൂർവസ്ഥിതിയിലാക്കാൻ ഏറെക്കാലം വേണ്ടി വന്നിരുന്നു. നേരത്തെ തകർന്ന റോഡിന് സംരക്ഷണ ഭിത്തി
Results 1-10 of 111